ഫെയര്‍നസ് ക്രീം പരസ്യങ്ങള്‍ നിരോധിക്കണമെന്ന് രാജ്യസഭയില്‍ ആവശ്യം
ദില്ലി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഫെയര്‍നെസ് ക്രീം പരസ്യങ്ങള്‍ നിരോധിക്കണമെന്ന് രാജ്യസഭയില്‍ ആവശ്യം. ശൂന്യവേളയില്‍ കോണ്‍ഗ്രസ് എംപി വിപ്ലവ് താക്കൂര്‍ ആണ് പ്രശ്നം അവതരിപ്പിച്ചത്. ഫെയര്‍നസ് ക്രീം പരസ്യങ്ങള്‍ തീര്‍ത്തും തെറ്റിദ്ധാരണജനകമാണെന്നും ഇവയുടെ ഫലം പരിശോധിച്ചിട്ടില്ലെന്നും അവര്‍ രാജ്യസഭയില്‍ പറഞ്ഞു.
സ്ത്രീകളെ തരം താഴ്ത്തുന്നവയാണ് ഇത്തരം പരസ്യങ്ങള്‍. അത് സ്ത്രീകളില്‍ തെറ്റായ സൗന്ദര്യ സങ്കല്‍പമുണ്ടാക്കുന്നു. സ്ത്രീകളില്‍ അപകര്ഷതാബോധമുണ്ടാക്കുന്നതുമാണ് പരസ്യങ്ങള്‍. പരസ്യത്തില്‍ വാഗ്ദാനം ചെയ്യുന്നതുപോലെയുള്ള ഗുണം ഉത്പന്നങ്ങള്‍ക്ക് ഉണ്ടെന്ന് തെളിയിച്ചിട്ടില്ലെന്നും എംപി രാജ്യസഭയില്‍ വ്യക്തമാക്കി.

ഫെയര്‍ ആന്‍ഡ് ലൗലി, പോണ്ട്സ് തുടങ്ങിയ കമ്പനികളുടെ ഫേസ്ക്രീമുകളുടെ പേരുകള്‍ ഇവര്‍ രാജ്യസഭയില്‍ എടുത്തുപറഞ്ഞു. എേല്ലാ ക്രീമുകളും സൗന്ദര്യമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ എവിടെയാണ് ഇതിന്റെ ഫലം പരിശോധിച്ചത്. ഇവയുടെ പരസ്യങ്ങളും, ഉത്പന്നങ്ങളും ബാന്‍ ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
താന്‍ സുന്ദരിയല്ലെന്ന തോന്നലുളവാക്കാന്‍ ഇത്തരം പരസ്യങ്ങള്‍ ഇടയാക്കുന്നുണ്ട്. ഇത് അപകര്‍ഷതാബോധത്തിലേക്കാണ് നയിക്കുക. മാര്‍ക്കറ്റിലിറക്കും മുന്‍പ് ഏജന്‍സികള്‍ ഇതിന്റെ ഫലം പരിശോധിക്കുന്നില്ല. തെറ്റായ വാഗ്ദാനം നല്കുന്ന ഇവ നിരോധിക്കാന്‍ സര്‍ക്കാര്‍ ഉടനടി ഇടപെടണമെന്നും വിപ്ലവ് താക്കൂര്‍ ആവശ്യപ്പെട്ടു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications