കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെയര്‍നസ് ക്രീം പരസ്യങ്ങള്‍ നിരോധിക്കണമെന്ന് രാജ്യസഭയില്‍ ആവശ്യം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഫെയര്‍നെസ് ക്രീം പരസ്യങ്ങള്‍ നിരോധിക്കണമെന്ന് രാജ്യസഭയില്‍ ആവശ്യം. ശൂന്യവേളയില്‍ കോണ്‍ഗ്രസ് എംപി വിപ്ലവ് താക്കൂര്‍ ആണ് പ്രശ്‌നം അവതരിപ്പിച്ചത്. ഫെയര്‍നസ് ക്രീം പരസ്യങ്ങള്‍ തീര്‍ത്തും തെറ്റിദ്ധാരണജനകമാണെന്നും ഇവയുടെ ഫലം പരിശോധിച്ചിട്ടില്ലെന്നും അവര്‍ രാജ്യസഭയില്‍ പറഞ്ഞു.

സ്ത്രീകളെ തരം താഴ്ത്തുന്നവയാണ് ഇത്തരം പരസ്യങ്ങള്‍. അത് സ്ത്രീകളില്‍ തെറ്റായ സൗന്ദര്യ സങ്കല്‍പമുണ്ടാക്കുന്നു. സ്ത്രീകളില്‍ അപകര്‍ഷതാബോധമുണ്ടാക്കുന്നതുമാണ് പരസ്യങ്ങള്‍. പരസ്യത്തില്‍ വാഗ്ദാനം ചെയ്യുന്നതുപോലെയുള്ള ഗുണം ഉത്പന്നങ്ങള്‍ക്ക് ഉണ്ടെന്ന് തെളിയിച്ചിട്ടില്ലെന്നും എംപി രാജ്യസഭയില്‍ വ്യക്തമാക്കി.

fairnessfacewash

ഫെയര്‍ ആന്‍ഡ് ലൗലി, പോണ്ട്‌സ് തുടങ്ങിയ കമ്പനികളുടെ ഫേസ്‌ക്രീമുകളുടെ പേരുകള്‍ ഇവര്‍ രാജ്യസഭയില്‍ എടുത്തുപറഞ്ഞു. എേല്ലാ ക്രീമുകളും സൗന്ദര്യമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ എവിടെയാണ് ഇതിന്റെ ഫലം പരിശോധിച്ചത്. ഇവയുടെ പരസ്യങ്ങളും, ഉത്പന്നങ്ങളും ബാന്‍ ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

താന്‍ സുന്ദരിയല്ലെന്ന തോന്നലുളവാക്കാന്‍ ഇത്തരം പരസ്യങ്ങള്‍ ഇടയാക്കുന്നുണ്ട്. ഇത് അപകര്‍ഷതാബോധത്തിലേക്കാണ് നയിക്കുക. മാര്‍ക്കറ്റിലിറക്കും മുന്‍പ് ഏജന്‍സികള്‍ ഇതിന്റെ ഫലം പരിശോധിക്കുന്നില്ല. തെറ്റായ വാഗ്ദാനം നല്‍കുന്ന ഇവ നിരോധിക്കാന്‍ സര്‍ക്കാര്‍ ഉടനടി ഇടപെടണമെന്നും വിപ്ലവ് താക്കൂര്‍ ആവശ്യപ്പെട്ടു.

English summary
Demand to ban advertisements on fairness creams raised in Rajya Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X