ലൈംഗികശേഷി വര്‍ധിക്കുമെന്ന് പ്രചരണം; ആന്ധ്രയില്‍ ഡിമാന്റ് ഉയർന്ന് കഴുത ഇറച്ചി,കശാപ്പ് കുത്തനെ ഉയർന്നു
രോഗപ്രതിരോധ ശേഷിയ്ക്ക് കഴുതയിറച്ചി നല്ലതാണെന്ന പ്രചാരണത്തെത്തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ കഴുത ഇറച്ചി വില്പന കുതിച്ചുയരുന്നു. ആവശ്യക്കാരേറിയതോടെ അനധികൃത കശാപ്പും വില്പനയും പലയിടത്തും വ്യാപകമായിട്ടുണ്ട്. സംസ്ഥാനത്ത് കഴുതകളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം നിലനില്‍ക്കെ തന്നെയാണ് പലയിടത്തും അനധികൃ കശാപ്പ് നടക്കുന്നത്. പ്രകാശം, കൃഷ്ണ, പശ്ചിമ ഗോദാവരി, ഗുണ്ടൂർ എന്നീ ജില്ലകളിലാണ് കഴുത മാംസം വ്യാപകമായി വിൽക്കുകയും ഉപഭോഗം ചെയ്യുകയും ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലൈംഗീക ശേഷി വര്‍ധനവ് മുതല്‍ പുറംവേദന, ആസ്മാ തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം കഴുതയിറച്ചി നല്ലതാണ് എന്ന പ്രചരണമാണ് ഇതിനു പിന്നില്‍. മാത്രമല്ല, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് കഴുതയിറച്ചി നല്ലതാണെന്ന വിശ്വാസവും പ്രദേശവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് മൃഗസംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
എന്തുതന്നെയായാലും സംസ്ഥാനത്തെ കഴുതകളുടെ എണ്ണത്തില്‍ അപകടകരമായ രീതിയിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നത്. തമിഴ്നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും കഴുതകളെ ആന്ധ്രാ പ്രദേശില്‍ എത്തിച്ച് കശാപ്പു ചെയ്യുന്ന റാക്കറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു കിലോ ഇറച്ചിക്ക് 600 രൂപ വരെ ഈടാക്കുന്നുണ്ട്. ഒരു കഴുതയുടെ മുഴുവന്‍ ഇറച്ചിക്കും 15,000 മുതല്‍ 20,000 വരെ നല്കണം.
ദല്‍ഹിയിലെ കര്‍ഷക സമരവേദിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം
ഒരു കാലത്ത് മോഷ്ടാക്കളുടെ പേരില്‍ പ്രസിദ്ധമായിരുന്ന പ്രകാശം ജില്ലയിലെ സ്റ്റുവർട്ട്പുരത്തില്‍ നിന്നാണ് കഴുതമാസം കഴിക്കുന്ന രീതിക്ക് തുടക്കമായതെന്നാണ് കരുതപ്പെടുന്നത്. കഴുതയുടെ രക്തം കുടിച്ചാല്‍ വേഹത്തില്‍ ഓടുവാന്‍ സാധിക്കുമെന്ന വിശ്വാസവും ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു.
ഈ അടുത്തകാലത്ത് പുറത്തിറങ്ങിയ, രവി തേജ, ശ്രുതി ഹസൻ എന്നിവർ അഭിനയിച്ച ക്രാക്ക് എന്ന തെലുഗു ചിത്രത്തില്‍ കഴുത രക്തം കുടിക്കുന്നതും ഓടുന്നതുമായ രംഗങ്ങള്‍ ഉണ്ടായിരുന്നു.
പ്രകാശം ജില്ലയിലെ വേട്ടപാലം ഗ്രാമ തീരത്ത് ചില മത്സ്യത്തൊഴിലാളികള്‍ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്നതിനുമുമ്പ് കഴുത രക്തം കുടിക്കുമെന്നും പറയപ്പെടുന്നുണ്ട്.
വിവിധ വകുപ്പുകളിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു; 89 ഒഴിവുകള്‍
'തോൽപ്പിച്ചാൽ ബിജെപിയായിക്കളയും',മലപ്പുറം കൈവിടുമെന്ന ഭീതിയാണ്,ചെലവാകുമോ എന്ന് കാത്തിരുന്നു കാണാം'
മല്ലിക ഷെരാവത്തിന്റെ ഗ്ലാമര്‍ ഫോട്ടോകള്‍ കാണാം