ജനാധിപത്യം വിജയിച്ചു: ബിജെപിയുടെ ഗുഡാലോചനകള്‍ പരാജയപ്പെട്ടു, സിദ്ധരാമയ്യയുടെ ട്വീറ്റ്!
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ രാജിക്ക് പിന്നാലെ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി. ജനാധിപത്യം വിജയിച്ചുവെന്നാണ് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തത്. ബിജെപി നടത്തിയ ഗൂഡാലോചനകൾ പരാജയപ്പെട്ടു. ബിജെപിയുടെ ഭരണഘടനാവിരുദ്ധമായ നീക്കങ്ങള്‍ പരാജയപ്പെട്ടുവെന്നും സിദ്ധരാമയ്യ ട്വീറ്റില്‍ കുറിച്ചു. നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പിന് വേണ്ടി സഭ ചേർന്നപ്പോഴായിരുന്നു യെദ്യുരപ്പ രാജി പ്രഖ്യാപിച്ചത്. വിശ്വാസവോട്ടിന് മിനിറ്റുകള്‍ക്ക് മുമ്പുവരെ ഭൂരിപക്ഷം ലഭിക്കുമെന്ന ആത്മവിശ്വാസത്തില്‍ ഉറച്ചുനിന്ന ബിജെപിയും യെദ്യുരപ്പയും പെട്ടെന്നാണ് മലക്കം മറിഞ്ഞത്. വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് മുഖ്യമന്ത്രിയുടെ രാജി.

Recommended Video

Karnataka Floor Test: Yeddyurappa Resigned
ಕರ್ನಾಟಕದಲ್ಲಿ ಪ್ರಜಾಪ್ರಭುತ್ವ ಗೆದ್ದಿದೆ. ಸಂವಿಧಾನ ವಿರೋಧಿ ಕ್ರಮಗಳಿಂದ ಅಧಿಕಾರ ಪಡೆಯಲು ಬಿಜೆಪಿ ಮಾಡಿದ ಸಂಚು ವಿಫಲಗೊಂಡಿದೆ.
— Siddaramaiah (@siddaramaiah) May 19, 2018












Click it and Unblock the Notifications