Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനാധിപത്യം ഐസിയുവില്‍; എഐഎഡിഎംകെ യജമാനന്‍മാരോട് നന്ദികാണിക്കുന്നുവെന്ന് കമല്‍ഹാസന്‍

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിനെതിരെ പോലീസ് ആക്രമം അഴിച്ചുവിട്ട നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമലഹാസന്‍. ജനാധിപത്യം ഐസിയുവില്‍ ആണെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള നീക്കം അനുവദിക്കില്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

 kamal600-

'യുവാക്കള്‍ രാഷ്ട്രീയത്തെ മനസിലാക്കുകയും ചോദ്യം ചെയ്യുകയും വേണം. രാഷ്ട്രീയം സർവ്വവ്യാപിയാണ്, അത് നമ്മെയെല്ലാം ബാധിക്കും, ചെറുപ്പക്കാർ രാഷ്ട്രീയമായി ബോധവാന്മാരായിരിക്കുന്നതിലും ചോദ്യങ്ങൾ ചോദിക്കുന്നതിലും തെറ്റൊന്നുമില്ല എന്നാല്‍ ഈ ചോദ്യം ചെയ്യലുകള്‍ തടസ്സപ്പെടുകയെന്നാല്‍ ജനാധിപത്യം അപകടകരമായ ഐസിയുവിലാണ്, കമൽ ഹാസൻ പറഞ്ഞു.

വിദ്യാർത്ഥികൾക്ക് നേരെയുള്ള ഓരോ പ്രഹരവും ജനാധിപത്യം നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള പ്രഹരം കൂടിയാണ്. ഉത്തരമില്ലാതെ പിടിക്കപ്പെടുമോ എന്ന ഭയം മൂലമുണ്ടാകുന്നതാണിതെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട്ടില്‍ എഐഎഡിഎംകെ അവരുടെ യജമാനന്‍മാരെ അനുസരിക്കുകയാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മക്കള്‍ നീതി മയ്യം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മതത്തിന്‍റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന മതനിരപേക്ഷതയ്ക്ക് എതിരാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+