കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാധിപത്യം ഐസിയുവില്‍; എഐഎഡിഎംകെ യജമാനന്‍മാരോട് നന്ദികാണിക്കുന്നുവെന്ന് കമല്‍ഹാസന്‍

Google Oneindia Malayalam News

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിനെതിരെ പോലീസ് ആക്രമം അഴിച്ചുവിട്ട നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമലഹാസന്‍. ജനാധിപത്യം ഐസിയുവില്‍ ആണെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള നീക്കം അനുവദിക്കില്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

 kamal600-

'യുവാക്കള്‍ രാഷ്ട്രീയത്തെ മനസിലാക്കുകയും ചോദ്യം ചെയ്യുകയും വേണം. രാഷ്ട്രീയം സർവ്വവ്യാപിയാണ്, അത് നമ്മെയെല്ലാം ബാധിക്കും, ചെറുപ്പക്കാർ രാഷ്ട്രീയമായി ബോധവാന്മാരായിരിക്കുന്നതിലും ചോദ്യങ്ങൾ ചോദിക്കുന്നതിലും തെറ്റൊന്നുമില്ല എന്നാല്‍ ഈ ചോദ്യം ചെയ്യലുകള്‍ തടസ്സപ്പെടുകയെന്നാല്‍ ജനാധിപത്യം അപകടകരമായ ഐസിയുവിലാണ്, കമൽ ഹാസൻ പറഞ്ഞു.

വിദ്യാർത്ഥികൾക്ക് നേരെയുള്ള ഓരോ പ്രഹരവും ജനാധിപത്യം നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള പ്രഹരം കൂടിയാണ്. ഉത്തരമില്ലാതെ പിടിക്കപ്പെടുമോ എന്ന ഭയം മൂലമുണ്ടാകുന്നതാണിതെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട്ടില്‍ എഐഎഡിഎംകെ അവരുടെ യജമാനന്‍മാരെ അനുസരിക്കുകയാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മക്കള്‍ നീതി മയ്യം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മതത്തിന്‍റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന മതനിരപേക്ഷതയ്ക്ക് എതിരാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മതേതരത്വവും ജനാധിപത്യവും ജന്മാവകാശമെന്ന് ദുൽഖർ, വിപ്ലവം സ്വന്തം മണ്ണിൽ നിന്നെന്ന് പൃഥ്വിരാജ്മതേതരത്വവും ജനാധിപത്യവും ജന്മാവകാശമെന്ന് ദുൽഖർ, വിപ്ലവം സ്വന്തം മണ്ണിൽ നിന്നെന്ന് പൃഥ്വിരാജ്

8 സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി; ഹര്‍ജി തള്ളി സുപ്രീം കോടതി8 സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി; ഹര്‍ജി തള്ളി സുപ്രീം കോടതി

'രണ്ടാം ബാബരി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിനു ശേഷിയില്ല'; പൗരത്വ നിയമത്തിനെതിരെ ലിജോ ജോസ്'രണ്ടാം ബാബരി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിനു ശേഷിയില്ല'; പൗരത്വ നിയമത്തിനെതിരെ ലിജോ ജോസ്

English summary
Democracy is in dangerous ICU says Kamal haasan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X