നോട്ട് നിരോധനം:10 കേസുകള്‍,16 അറസ്റ്റ്, കള്ളപ്പണക്കാരെ കുടുക്കാനുള്ള മോദിയുടെ നീക്കം ഫലം കാണുന്നു!!
ഒടുവില്‍ കേസെടുത്തത് ചട്ടം ലംഘിച്ച് പഴയ നോട്ടുകള്‍ മാറ്റി നല്‍കിയ ബാങ്ക് ഓഫ് ബറോഡ ഉദ്യോഗസ്ഥനെതിരെ
ദില്ലി: നവംബര്‍ എട്ടിലെ നോട്ട് നിരോധന പ്രഖ്യാപനത്തോടെ അറസ്റ്റിലായത് 16 പേര്‍. ഇതിനകം തന്നെ 10 കേസുകളും ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചട്ടം ലംഘിച്ച് പഴയ നോട്ടുകള്‍ മാറ്റി നല്‍കിയ ബാങ്ക് ഓഫ് ബറോഡ ഉദ്യോഗസ്ഥനെതിരെയാണ് ഒടുവില്‍ കേസെടുത്തത്.
ചട്ടം ലംഘിച്ച് 50 ലക്ഷത്തിന്റെ നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ മാറ്റിനല്‍കിയ ബാങ്ക് ഓഫ് ബറോഡ ബെഹല ബ്രാഞ്ചിലെ രഞ്ജിത് കുമാര്‍ ഭട്ടാചാര്യയാണ് കഴിഞ്ഞ ദിവസം സിബിഐയുടെ പിടിയിലായത്. നോട്ട് നിരോധനത്തോടെ കണക്കില്‍പ്പെടാത്ത പണം മാറ്റിയെടുക്കാന്‍ സഹായിച്ച കേസിലാണ് കൂടുതല്‍ അറസ്റ്റുളകളും നടന്നത്. ആദായ നികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ നടത്തുന്ന റെയ്ഡില്‍ പുറത്തുവന്നത് കോടിക്കണക്കിന് പണവും സ്വര്‍ണ്ണവുമാണ്.

കേസുകള്‍ കര്‍ണ്ണാടകയില്‍
നോട്ട് നിരോധനത്തിന് ശേഷം കര്‍ണ്ണാകയില്‍ നിന്ന് കേസുകളും, ഹൈദരാബാദില്‍ നിന്ന് നാല് കേസുകളും രാജസ്ഥാനില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും ഓരോ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

16 അറസ്റ്റ്
നോട്ട് നിരോധനത്തോടെ നിരോധിക്കപ്പെട്ട പഴയ നോട്ടുകള്‍ മാറ്റി നല്‍കിയ കേസില്‍ 16 പേരാണ് ഇതിനകം ഇന്ത്യയില്‍ നിന്ന് അറസ്റ്റിലായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഇടനിലക്കാര്‍, സ്വകാര്യ വ്യക്തികള്‍ എന്നിവരാണ് അറസ്റ്റിലായവരില്‍ അധികവും.

ജെഡിഎസ് നേതാവ്
അനധികൃതമായി നോട്ട് മാറ്റി നല്‍കിയ കേസില്‍ കര്‍ണ്ണാടകയില്‍ വ്യത്യസ്ത കേസുകളിലായി ഒരു ജെഡിഎസ് നേതാവ്, ആര്‍ബിഐ ഉദ്യോഗസ്ഥന്‍, കാസിനോ നടത്തിപ്പുകാരന്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്തത്. 1.5 പഴയ നോട്ടുകള്‍ മാറ്റുനല്‍കിയ ആര്‍ബിഐ ഉദ്യോഗസ്ഥന്‍ കെ മൈക്കിളാണ് അറസ്റ്റിലായത്.

പണം ബാത്ത്‌റൂമില്‍
ബാത്ത് റൂമില്‍ 5.70 കോടിയുടെ പുതിയ നോട്ടുകള്‍ ഒളിപ്പിച്ച കേസിലാണ് കാസിനോ നടത്തിപ്പുകാരന്‍ അറസ്റ്റിലായത്. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്.

ബെംഗളൂരുവില്‍
ബെംഗളൂരുവിലെ ഹുബ്ബളിയില്‍ നിന്ന് ഡിസംബര്‍ 10ന് അറസ്റ്റിലായ കെ സി വീരേന്ദ്രയ്ക്ക് പുറമേ ഇടനിലക്കാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, ഐസിഐസിഐ ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക് ഉദ്യോഗസ്ഥരായ നാല് പേരും അറസ്റ്റിലായിട്ടുണ്ട്. തിപ്പസ്വാമി, വെങ്കടേഷ് എന്നിവരാണ് അറസ്റ്റിലായത്.

എടിഎം കമ്പനിയ്ക്കും പങ്ക്
കര്‍ണ്ണാടക ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയുടെ എടിഎം കമ്പനിയ്‌ക്കെതിരെയും പണം തട്ടിപ്പിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പോസ്റ്റ് ഓഫീസും മോശമല്ല
തപാല്‍ വകുപ്പില്‍ നോട്ടുമാറ്റി നല്‍കുന്നതില്‍ തട്ടിപ്പ് കാണിച്ച കെ സുധാകര്‍ റെഡ്ഡിയ്‌ക്കെതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എസ്ബിഐ ബികാനീര്‍, ജെയ്പൂര്‍, ദാസ്വ ബ്രാഞ്ചുകളിലെ ജീവനക്കാര്‍ക്കെതിരെയും ഇതേ കുറ്റത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പണംമാറ്റലിന് പിന്നില്‍ റാക്കറ്റ്
മധ്യപ്രദേശില്‍ നിന്ന് അസാധുവാക്കിയ നോട്ടുകള്‍ മാറ്റിനല്‍കുന്ന റാക്കറ്റ് 15 ലക്ഷം രൂപയുമായി പിടിയിലായിരുന്നു. പഴയ നോട്ടുകള്‍ക്ക് 15 ശതമാനം കമ്മീഷന്‍ നല്‍കിയാണ് സംഘം പണം മാറ്റിനല്‍കിയിരുന്നത്. 14 ലക്ഷം രൂപയുടെ പുതിയ 2000 രൂപ നോട്ടുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.












Click it and Unblock the Notifications