ശരിയ്ക്കും അച്ഛാ ദിന്‍ വരുമോ! 50 ദിവസത്തിനിടെ രാജ്യത്തുണ്ടായ വിജ്ഞാപനങ്ങള്‍ ഒറ്റനോട്ടത്തില്‍

കോടിക്കണക്കിന് കള്ളപ്പണമാണ് എന്‍ഫോഴ്‌സ്‌മെന്റും ആദായ നികുതി വകുപ്പും ചേര്‍ന്ന് പിടിച്ചെടുത്തത്

ദില്ലി: നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്നുള്ള 50 ദിവസത്തിനിടെ 74 വിജ്ഞാപനങ്ങളാണ് രാജ്യത്തുണ്ടായിട്ടുള്ളത്. എന്‍ഡിഎ സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും വിമര്‍ശിച്ച് ഒട്ടേറെപ്പേര്‍ രംഗത്തെത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തോടെയാണ്. കള്ളനോട്ടുകള്‍ക്കും കള്ളപ്പണക്കാര്‍ക്കുമെതിരെ യുദ്ധം പ്രഖ്യാപിച്ച നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തോടെ കോടിക്കണക്കിന് കള്ളപ്പണമാണ് എന്‍ഫോഴ്‌സ്‌മെന്റും ആദായ നികുതി വകുപ്പും ചേര്‍ന്ന് പിടിച്ചെടുത്തു കഴിഞ്ഞിട്ടുണ്ട്.

റിസര്‍വ്വ് ബാങ്കിന് പുറമേ കേന്ദ്രസര്‍ക്കാരും നിരവധി വിജ്ഞാപനങ്ങള്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തോടെ നടത്തി. നോട്ട് നിരോധനത്തോടെ രാജ്യത്ത് അനുഭവപ്പെട്ട കറന്‍സി പ്രതിസന്ധി കുറയ്ക്കുന്നതിനും ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനും വേണ്ടിയായിരുന്നു ഈ പ്രഖ്യാപനങ്ങളില്‍ പലതും ഉണ്ടായിട്ടുള്ളത്.

നവംബര്‍ 8

നവംബര്‍ 8

500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനൊപ്പം നവംബര്‍ എട്ട്, ഒമ്പത് തിയ്യതികളില്‍ എടിഎം മെഷീനുകളും ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളും ബാങ്കുകളും അടച്ചിട്ടു. നവംബര്‍ 18 വരെ എടിഎമ്മില്‍ പിന്‍വലിക്കാവുന്ന തുക 2000 രൂപയായി പരിമിതപ്പെടുത്തി. ഡിസംബര്‍ മുപ്പതുവരെ മാത്രമേ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കൂ എന്ന് പ്രഖ്യാപനം.

നവംബര്‍ 9

നവംബര്‍ 9

പുതിയ നോട്ടുകള്‍ ലഭ്യമാക്കാന്‍ എടിഎം മെഷീനുകളില്‍ മാറ്റം വരുത്താന്‍ നിര്‍ദേശം. എടിഎമ്മുകളില്‍ 50, 100 രൂപ നോട്ടുകള്‍ ലഭ്യമാക്കിയെങ്കിലും ഒരു കാര്‍ഡില്‍ പരമാവധി 2000 രൂപ മാത്രമേ പിന്‍വലിയ്ക്കാന്‍ കഴിയൂ എന്ന നിര്‍ദ്ദേശം. പുതിയ സിരീസില്‍പ്പെട്ട 500, 2000 രൂപ നോട്ടുകള്‍ ലഭ്യമായിത്തുടങ്ങി.

പേയ്‌മെന്റ് സംവിധാനം

പേയ്‌മെന്റ് സംവിധാനം

നവംബര്‍ 24 വരെ പ്രതിദിനം ബാങ്ക് വഴി പിന്‍വലിക്കാവുന്ന പണം 10,000 രൂപയായി പരിമിതപ്പെടുത്തി. പേയ്‌മെന്റ് സംവിധാനങ്ങളായ ആര്‍ടിടജിഎസ്, നെഫ്റ്റ്, ചെക്ക് ക്ലിയറിംഗ് സംവിധാനങ്ങള്‍ എന്നിവ നവംബര്‍ 12, 13 തിയ്യതികളില്‍ തുറന്നുപ്രവര്‍ത്തിച്ചു.

റിസര്‍വ്വ് ബാങ്ക്

റിസര്‍വ്വ് ബാങ്ക്

ചില പ്രത്യേക സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് രേഖകള്‍ ഹാജരാക്കിയാല്‍ 10,000 രൂപയ്ക്ക് മുകളിലുള്ള തുക പിന്‍വലിക്കാമെന്ന് റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ചു.

 നവംബര്‍ 13

നവംബര്‍ 13

മാറ്റിയെടുക്കാവുന്ന അസാധു നോട്ടുകളുടെ പരിധി 4000 രൂപയില്‍ നിന്ന് 4,500 രൂപാക്കി ഉയര്‍ത്തി. ഇതിനൊപ്പം ആഴ്ചയില്‍ മാറ്റിയെടുക്കാവുന്ന തുക 20,000ല്‍ നിന്ന് 24,000 ആക്കി ഉയര്‍ത്തി. മുതിര്‍ന്ന പൗരന്മാര്‍ക്ക് പണം മാറ്റിയെടുക്കാന്‍ പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തി. പ്രതിദിനം കൗണ്ടറുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും പിന്‍വലിക്കുന്ന തുകയുടെ വിവരങ്ങള്‍ റിസര്‍വ് ബാങ്കിന് നല്‍കാന്‍ നിര്‍ദേശം.

വിജ്ഞാപനം പുറത്തിറക്കി

വിജ്ഞാപനം പുറത്തിറക്കി

ജില്ലാ സഹകരണ ബാങ്കിലെ ഉപയോക്താക്കള്‍ക്ക് നവംബര്‍ 24 വരെ ആഴ്ചയില്‍ 24,000 രൂപ പിന്‍വലിയ്ക്കാമെന്ന് റിസര്‍വ്വ് ബാങ്ക് വിജ്ഞാപനം പുറത്തിറക്കി. ഗ്രാമ പഞ്ചായത്ത്, പൊലീസ് സ്റ്റേഷന്‍, മിലിട്ടറി ഔട്ട്‌പോസ്റ്റ്, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ മൈക്രോ എടിഎമ്മുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം.

നവംബര്‍ 15

നവംബര്‍ 15


ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവ വഴി നോട്ടുകള്‍ മാറ്റിയെടുക്കുന്നവരുടെ കയ്യില്‍ മഷി പുരട്ടാന്‍ ആരംഭിച്ചു. ഒരാള്‍ തന്നെ പല തവണ നോട്ടുകള്‍ മാറിയെടുക്കാന്‍ എത്തുന്നത് തടയുന്നതിന് വേണ്ടിയായിരുന്നു ഇത്.

 പാന്‍കാര്‍ഡുണ്ടെങ്കില്‍

പാന്‍കാര്‍ഡുണ്ടെങ്കില്‍

പാന്‍കാര്‍ഡുണ്ടെങ്കില്‍ആര്‍ക്കും 50,000 രൂപ വരെ നിക്ഷേപിക്കാം. ബാങ്കുകളില്‍ ലഭിയ്ക്കുന്ന പഴയനോട്ടുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ റിസര്‍വ്വ് ബാങ്കിന് സമര്‍പ്പിയ്ക്കണം.

പിന്‍വലിയ്ക്കാന്‍

പിന്‍വലിയ്ക്കാന്‍

കറന്‍റ് അക്കൗണ്ട് ദാതാക്കള്‍ക്ക് ആഴ്ചയില്‍ 50,000 രൂപ വരെ പിന്‍വലിയ്ക്കാന്‍ സൗകര്യമൊരുക്കി. ലോണുകളുടെ തിരിച്ചടവിന് 60 ദിവസത്തെ അധികസമയം അനുവദിച്ചു. ഉയര്‍ന്ന തുക ബാങ്കില്‍ നിന്ന് പിന്‍വലിയ്ക്കുന്നത് വിവാഹ ആവശ്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും 2,50,000 രൂപയായി പരിമിതപ്പെടുത്തുകയും ചെയ്തു. കൃഷിക്കാര്‍ക്ക് 25,000 രൂപ ആഴ്ചയില്‍ പിന്‍വലിയ്ക്കാം.

 നവംബര്‍ 24

നവംബര്‍ 24

അസാധുവായ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറ്റിവാങ്ങുന്നതിനുള്ള സമയപരിധി നവംബര്‍ 24ന് അവസാനിച്ചു. റിസര്‍വ് ബാങ്ക് ഓഫീസുകള്‍ വഴി അസാധുവാക്കപ്പെട്ട നോട്ടുകള്‍ നിക്ഷേപിക്കാനുള്ള സൗകര്യമൊരുക്കി.

 നവംബര്‍ 28

നവംബര്‍ 28

കെവൈസി സംവിധാനമുള്ള ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് പ്രതിമാസം 10,000രൂപ വരെ മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ എന്ന് നിയന്ത്രണമേര്‍പ്പെടുത്തി. കെവൈസി സംവിധാനമില്ലാത്ത അക്കൗണ്ട് ദാതാക്കള്‍ക്ക് പ്രതിമാസം 5000 രൂപ മാത്രമേ പിന്‍വലിയ്ക്കാന്‍ കഴിയൂ.

സിസിടിവി

സിസിടിവി

നവംബര്‍ എട്ടുമുതല്‍ ഡിസംബര്‍ 30വരെയുള്ള ബാങ്കുകളിലെ സിസിടിവി റെക്കോര്‍ഡിംഗുകള്‍ സമര്‍പ്പിയ്ക്കാന്‍ റിസര്‍വ്വ് ബാങ്ക് ഉത്തരവിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+