Get Updates
Get notified of breaking news, exclusive insights, and must-see stories!

2000 രൂപ നോട്ടുകള്‍ അസാധുവാക്കുമോ?!!! ധനമന്ത്രിയോട് എംപിമാർ!! മന്ത്രിയുടെ പ്രതികരണം!!!

കഴിഞ്ഞ ഏതാനും ആഴ്ചകളായി 2000 രൂപ നോട്ടുകള്‍ക്ക് ക്ഷാമം നേരിടുന്നുണ്ട്.

ദില്ലി: രാജ്യത്ത് നിന്ന് ഉയർന്ന മൂല്യമുളള 1000, 500 രൂപ നോട്ടുകൾ അസാധുവാക്കിയതിനു പിന്നിലെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും സമാനമായൊരു നീക്കത്തിനൊരുങ്ങുന്നതായി അഭ്യൂഹം. നോട്ട് അസാധുവാക്കലിനു പിന്നാലെ പുറത്തിറക്കിയ 2000 രൂപ നോട്ടിനെയാണ് ഇത്തവണ കേന്ദ്രസര്‍ക്കാര്‍ പിൻവലിക്കുന്നുവെന്നാണ് പ്രചാരണം. 2000 രൂപ നോട്ട് നിരോധിക്കുമെന്ന തരത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോട് വിശദീകരണം ചോദിച്ചെങ്കിലും അദ്ദേഹം മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയതാണ് അഭ്യൂഹം ശക്തമാകാൻ കാരണം. പുതിയ 2000 രൂപ നോട്ടുകള്‍ അസാധുവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ ചോദ്യം. എന്നാല്‍, വിശദീകരണം നല്‍കാന്‍ മന്ത്രി തയ്യാറായിരുന്നില്ല.

arun jetly

കഴിഞ്ഞ ഏതാനും ആഴ്ചകളായി 2000 രൂപ നോട്ടുകള്‍ക്ക് ക്ഷാമം നേരിടുന്നുണ്ട്. എടിഎമ്മുകളില്‍നിന്നും 2000 രൂപാ നോട്ടുകൾക്ക ക്ഷാമം നേരിട്ടുവെന്നും ശ്രദ്ധേയമാണ്. അതിനിടെ, പുതിയ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മൂല്യം കൂടിയ നോട്ടുകള്‍ സൂക്ഷിക്കാന്‍ എളുപ്പമായതിനാല്‍ അവ കള്ളപ്പണമായി ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് വിദഗ്ധര്‍ നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ 2000 പോലുള്ള മൂല്യമേറിയ നോട്ടുകള്‍ ചെറിയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും ബുദ്ധിമുട്ടുണ്ട്. 2016 നവംബര്‍ 8 നാണ് രാജ്യത്ത് നിന്ന് 1000, 500 രൂപ നോട്ടുകൾ പിൻവലിച്ചത്. പകരം പുതിയ 500 , 2000 രൂപയുടെ നോട്ടുകൾ പുറത്തിറക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+