കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2000 രൂപ നോട്ടുകള്‍ അസാധുവാക്കുമോ?!!! ധനമന്ത്രിയോട് എംപിമാർ!! മന്ത്രിയുടെ പ്രതികരണം!!!

കഴിഞ്ഞ ഏതാനും ആഴ്ചകളായി 2000 രൂപ നോട്ടുകള്‍ക്ക് ക്ഷാമം നേരിടുന്നുണ്ട്.

  • By Ankitha
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് നിന്ന് ഉയർന്ന മൂല്യമുളള 1000, 500 രൂപ നോട്ടുകൾ അസാധുവാക്കിയതിനു പിന്നിലെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും സമാനമായൊരു നീക്കത്തിനൊരുങ്ങുന്നതായി അഭ്യൂഹം. നോട്ട് അസാധുവാക്കലിനു പിന്നാലെ പുറത്തിറക്കിയ 2000 രൂപ നോട്ടിനെയാണ് ഇത്തവണ കേന്ദ്രസര്‍ക്കാര്‍ പിൻവലിക്കുന്നുവെന്നാണ് പ്രചാരണം. 2000 രൂപ നോട്ട് നിരോധിക്കുമെന്ന തരത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.

ജനങ്ങൾക്ക് തൊഴിൽ നൽകുന്നതിൽ മോദിയുടെ ഗുജറാത്ത് മുന്നിൽ!!! രണ്ടാം സ്ഥാനം മഹാരാഷ്ട്രക്ക്ജനങ്ങൾക്ക് തൊഴിൽ നൽകുന്നതിൽ മോദിയുടെ ഗുജറാത്ത് മുന്നിൽ!!! രണ്ടാം സ്ഥാനം മഹാരാഷ്ട്രക്ക്

അധികാരമേറ്റപ്പോഴെ ഇങ്ങനെ!! രാഷ്ട്രപതിയുടെ പ്രസംഗത്തിൽ കോൺഗ്രസിന് അതൃപ്തി!! അധികാരമേറ്റപ്പോഴെ ഇങ്ങനെ!! രാഷ്ട്രപതിയുടെ പ്രസംഗത്തിൽ കോൺഗ്രസിന് അതൃപ്തി!!

ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോട് വിശദീകരണം ചോദിച്ചെങ്കിലും അദ്ദേഹം മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയതാണ് അഭ്യൂഹം ശക്തമാകാൻ കാരണം. പുതിയ 2000 രൂപ നോട്ടുകള്‍ അസാധുവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ ചോദ്യം. എന്നാല്‍, വിശദീകരണം നല്‍കാന്‍ മന്ത്രി തയ്യാറായിരുന്നില്ല.

arun jetly

കഴിഞ്ഞ ഏതാനും ആഴ്ചകളായി 2000 രൂപ നോട്ടുകള്‍ക്ക് ക്ഷാമം നേരിടുന്നുണ്ട്. എടിഎമ്മുകളില്‍നിന്നും 2000 രൂപാ നോട്ടുകൾക്ക ക്ഷാമം നേരിട്ടുവെന്നും ശ്രദ്ധേയമാണ്. അതിനിടെ, പുതിയ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മൂല്യം കൂടിയ നോട്ടുകള്‍ സൂക്ഷിക്കാന്‍ എളുപ്പമായതിനാല്‍ അവ കള്ളപ്പണമായി ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് വിദഗ്ധര്‍ നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ 2000 പോലുള്ള മൂല്യമേറിയ നോട്ടുകള്‍ ചെറിയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും ബുദ്ധിമുട്ടുണ്ട്. 2016 നവംബര്‍ 8 നാണ് രാജ്യത്ത് നിന്ന് 1000, 500 രൂപ നോട്ടുകൾ പിൻവലിച്ചത്. പകരം പുതിയ 500 , 2000 രൂപയുടെ നോട്ടുകൾ പുറത്തിറക്കിയിരുന്നു.

English summary
s the Central government quietly planning another round of demonetisation? A large number of people believe the Rs 2,000 note will be scrapped. Now the talk has reached Parliament too.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X