കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഎസ്ടിയും നോട്ടുനിരോധനവും തിരിച്ചടിയായി; പതഞ്ജലിയുടെ വളര്‍ച്ചയില്‍ വന്‍ ഇടിവ്

Google Oneindia Malayalam News

ദില്ലി: ഹരിദ്വാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക്ക് ഗ്രൂപ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വലിയ വളര്‍ച്ച നേടുമെന്നായിരുന്നു കമ്പനി നേരത്തെ അവകാശപ്പെട്ടിരുന്നത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ പതഞ്ജലി നേടിയ 111 ശതമാനം വളര്‍ച്ചയായിരുന്നു കമ്പനി അധികൃതരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്.

<strong> ബിജെപി സഖ്യം പരാജയത്തിന്‍റെ ആക്കം കൂട്ടി: അണ്ണാഡിഎംകെയില്‍ ചേരിപ്പോര് രൂക്ഷമാവുന്നു</strong> ബിജെപി സഖ്യം പരാജയത്തിന്‍റെ ആക്കം കൂട്ടി: അണ്ണാഡിഎംകെയില്‍ ചേരിപ്പോര് രൂക്ഷമാവുന്നു

10561 കോടിയില്‍ നില്‍ക്കുന്ന ലാഭവിഹിതം 2018 ല്‍ 20000 ത്തിന് മുകളിലെത്തുമെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. അതയാത് കമ്പനി ലക്ഷ്യമിട്ടത് കഴിഞ്ഞ വര്‍ഷത്തിന്‍റെ ഇരട്ടി വളര്‍ച്ചയായിരുന്നു. എന്നാല്‍ പുറത്തുവരുന്ന ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വളര്‍ച്ചയില്‍ വലിയ തിരിച്ചടി നേരിടേണ്ടി വന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

2018 മാര്‍ച്ചില്‍

2018 മാര്‍ച്ചില്‍

2018 മാര്‍ച്ചില്‍ പതഞ്ജലിയുടെ വളര്‍ച്ച 20000 കോടിയായി വര്‍ധിപ്പിക്കാന്‍ കഴിയുമായിരുന്നെന്നാണ് ബാബാം രാംദേവ് അവകാശപ്പെട്ടിരുന്നതെങ്കില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം 10ശതമാനം ഇടിയുകയാണുണ്ടായത്. 2018-19 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ കൂടി പുറത്തുവരുമ്പോള്‍ ലാഭവിഹിതം കൂടുതല്‍ ഇടിഞ്ഞേക്കുമെന്നും കമ്പനി വിലയിരുത്തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

8100 കോടി

8100 കോടി

2017-18 സാമ്പത്തിക വര്‍ഷത്തില്‍ 20000 കോടി രൂപയുടെ വില്‍പ്പന പ്രതീക്ഷിച്ചിടത്ത് 8100 കോടിയുടെ വില്‍പ്പന മാത്രമാണ് കമ്പനിക്ക് നടത്താന്‍ കഴിഞ്ഞതെന്നാണ് വാര്‍ഷിക സാമ്പത്തി റിപ്പോര്‍ട്ടില്‍ പറയുന്നത്. 2016-17 സാമ്പത്തികവര്‍ഷത്തില്‍ 10561 കോടിയില്‍ നിന്ന് ലാഭവിഹിതമാണ് 8100 കോടിയിലേക്ക് ചുരുങ്ങിയത്.

വളര്‍ച്ചയെ ബാധിച്ചത്

വളര്‍ച്ചയെ ബാധിച്ചത്

നേതൃത്വം സ്വീകരിച്ച ചില തെറ്റായ നടപടികളാണ് കമ്പനിയുടെ വളര്‍ച്ചയെ ബാധിച്ചതെന്നാണ് മുന്‍ തൊഴിലാളികളും വിതരണക്കാരും മാനേര്‍ജര്‍മാരും വിപണി നിരീക്ഷകരും അഭിപ്രായപ്പെടുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കമ്പനി വിവിധ മേഖലകളിലേക്ക് വളരെ പെട്ടെന്ന് വിപുലീകരിച്ചതുകൊണ്ട് ഗുണനിലവാരം നിലനിര്‍ത്താന്‍ പറ്റിയില്ലെന്നതാണ് മറ്റൊരു പോരായ്മയായി ചൂണ്ടിക്കാട്ടുന്നത്.

നോട്ട് നിരോധനവും ജിഎസ്ടിയും

നോട്ട് നിരോധനവും ജിഎസ്ടിയും

2016 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനവും 2017 ല്‍ കൊണ്ടുവന്ന ജിഎസ്ടിയും കമ്പനിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു. ഈ നീക്കം സാമ്പത്തി പ്രവര്‍ത്തനങ്ങളെ അലങ്കോലമാക്കി. കമ്പനിയുടെ ഉല്‍പനങ്ങള്‍ പരസ്യം ചെയ്യുന്നതിലും വലിയ പാകപ്പിഴകള്‍ ഉണ്ടായെന്നും തൊഴിലാളികള്‍ അഭിപ്രായപ്പെടുന്നു.

ബാലകൃഷ്ണയുടെ നിലപാട്

ബാലകൃഷ്ണയുടെ നിലപാട്

നോട്ടുനിരോധനവും ജിഎസ്ടിയും പതഞ്ജലിയുടെ വളര്‍ച്ചയെ സാരമായി ബാധിച്ചതായി കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ബാലകൃഷ്ണയും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നോട്ടു നിരോധനത്തിന്റെ പരിണിത ഫലങ്ങളും ജിഎസ്ടി നടപ്പിലാക്കിയതു മുലം വിപണിലുണ്ടായ ഇടിവുമാണ് പതഞ്ജലിയുടെ പ്രകടനത്തെ ബാധിച്ചതെന്നുമാണ് ബാലകൃഷ്ണയുടെ നിലപാട്.

തളര്‍ത്തി

തളര്‍ത്തി

വരുമാനത്തിലുണ്ടായ ഇടിവ് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അടിസ്ഥാന സൗകര്യ വികസന പരിപാടികള്‍, വിതരണ സംവിധാനം എന്നിവയെ തളര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. വിപണി വിപുലീകരണവും വളര്‍ച്ചയുടെ തിരിച്ചടിക്ക് കാരണമായെന്നും ബാലകൃഷ്ണ നേരത്തെ വ്യക്തമാക്കിയിരുന്നു.

പെട്ടെന്നുള്ള വിപുലീകരണം

പെട്ടെന്നുള്ള വിപുലീകരണം

പെട്ടെന്നാണ് ഞങ്ങള്‍ പതഞ്ജലി വിപുലീകരിച്ചത്. മുന്നാല് യൂണിറ്റുകള്‍ ഞങ്ങള്‍ തുടങ്ങി. പ്രശ്നങ്ങള്‍ ഉണ്ടായേക്കുമെന്ന് ഞങ്ങള്‍ മുന്‍കൂട്ടി കണ്ടിരുന്നു. എന്നാല്‍ ആ നെറ്റുവര്‍ക്ക് പ്രശ്നങ്ങള്‍ പരിഹരിച്ച് കമ്പനി ലാഭത്തിലേക്ക് തിരിച്ചുവരുമെന്ന് ബാലകൃഷ്ണ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

English summary
demonetisation and gst effect pathanjali's growth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X