നോട്ട് നിരോധനത്തിലൂടെ മോദി തകര്‍ത്തത് വര്‍ഷങ്ങളായി നിലനിന്നിരുന്ന ഒരു വിശ്വാസത്തെയാണത്രേ!
സമൂഹത്തിലെ ശക്തന്മാരെയും ഉന്നതന്മാരെയും ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന തെറ്റായ വിശ്വാസം മോദിയുടെ ശക്തമായ തീരുമാനത്തിലൂടെ മാറിയിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
ഭോപ്പാല്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധന പ്രഖ്യാപനം കള്ളപ്പണത്തെ മാത്രമല്ല വര്‍ഷങ്ങളായി സമൂഹത്തില്‍ നിലനിന്നിരുന്ന തെറ്റായ ഒരു വിശ്വാസത്തെ കൂടിയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍.
സമൂഹത്തിലെ ശക്തന്മാരെയും ഉന്നതന്മാരെയും ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന തെറ്റായ വിശ്വാസം മോദിയുടെ ശക്തമായ തീരുമാനത്തിലൂടെ മാറിയിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
2016 നവംബര്‍ എട്ടിന് ഇന്ത്യ സാക്ഷ്യം വഹിച്ചത് ചരിത്രപരമായ തീരുമാനത്തിനായിരുന്നുവെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഇത്രയും നാള്‍ ജനങ്ങള്‍ ചോദിച്ചിരുന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഈ ദിവസമെന്നും അദ്ദേഹം പറയുന്നു. തന്റെ ബ്ലോഗിലാണ് ചൗഹാന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഉന്നതര്‍ക്കെതിരെ നടപടി എടുക്കാന്‍ ഭയം
സമ്മര്‍ദം മൂലം ഉന്നതര്‍ക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാരിന് പലപ്പോഴും കഴിയുന്നില്ലെന്നാണ് ആരോപണം. ശക്തന്മാരെ തൊട്ടുകളിച്ചാല്‍ തിരിച്ചടി കിട്ടുമെന്ന് സര്‍ക്കാര്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആ വിശ്വാസത്തെ തന്നെ തകര്‍ത്തിരിക്കുകയാണ്. ചൗഹാന്‍ വ്യക്തമാക്കുന്നു.

അതിശയം
നോട്ട് നിരോധനം ചരിത്രപരമായ തീരുമാനമാണെന്നാണ് ചൗഹാന്‍ പറയുന്നത്. നൂറ് വര്‍ഷത്തിനിടെ രണ്ട് തവണ മാത്രമാണ് ഇന്ത്യ നോട്ട് നിരോധനത്തിന് സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മോദി നോട്ട് നിരോധനം നടപ്പാക്കിയപ്പോള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള സമയം ആര്‍ക്കും ലഭിച്ചില്ലെന്നും പറയുന്നു.

മനസിലാകുന്നില്ല
നോട്ട് നിരോധനം വ്യക്തമായ പദ്ധതി പ്രകാരം നടപ്പാക്കണമായിരുന്നുവെന്നും ജനങ്ങള്‍ക്ക് സമയം നല്‍കണമായിരുന്നുവെന്നും വിമര്‍ശകര്‍ പറയുന്നത് മനസിലാകുന്നില്ലെന്നും അദ്ദേഹം കുറിക്കുന്നു. കള്ളംപ്പണം വെളുപ്പിക്കുന്നവര്‍ക്ക് ഇവര്‍ കൂട്ടു നില്‍ക്കുകയാണെന്നും അദ്ദേഹം.

കര്‍ഷകര്‍ക്ക് എന്ത് ബുദ്ധിമുട്ട്
പണരഹിത സമ്പദ് വ്യവസ്ഥയെന്ന മോദിയുടെ ആശയം ഇന്ത്യയെ വികസ്വര രാജ്യത്തില്‍ നിന്ന് വികസിത രാജ്യത്തിലേക്ക് എത്തിക്കാനുള്ള നീക്കമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. നോട്ട് നിരോധനം കര്‍ഷകരെ ഒരു വിധത്തിലും ബാധിച്ചില്ലെന്ന് അദ്ദേഹം പറയുന്നു.

ഇന്റര്‍നെറ്റ് ബാങ്കിങില്‍ വര്‍ധന
പണരഹിത സമ്പദ് വ്യവസ്ഥ നടപ്പാക്കാനാകില്ലെന്ന്് പറയുന്നവര്‍ 120 കോടി ജനങ്ങളുടെ അറിവിനെ ഒന്നു പരീക്ഷിക്കുക പോലും ചെയ്യാതെ വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ഇത് അനീതിയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മധ്യപ്രദേശില്‍ മാത്രം കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇന്റര്‍നെറ്റ് ബാങ്കിന്റെ ഉപയോഗത്തല്‍ 77 ശതമാനം വര്‍ധനവാണ് ഉണ്ടായതെന്നും അദ്ദേഹം.












Click it and Unblock the Notifications