നോട്ട് നിരോധിച്ച് ബുദ്ധിമുട്ടിച്ചു, പണിപാളിയതോടെ ഇളവ് വരുത്തി കേന്ദ്രം
പഴയ നോട്ട് ഉപയോഗിക്കുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നവംബര്‍ 24ലേക്ക് മാറ്റി.ബാങ്കുകളില്‍ നിന്ന് മാറ്റിവാങ്ങാവുന്ന കാശിന്റെ പരിധി 4000 രൂപയില്‍ നിന്ന് 4500 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.
ദില്ലി : നോട്ട് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കടുംപിടിത്തത്തിന് അയവ്. പഴയ നോട്ട് ഉപയോഗിക്കുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നവംബര്‍ 24ലേക്ക് മാറ്റി. 14ന് അവസാനിക്കാനിരിക്കെയാണ് സമയപരിധി നീട്ടിയത്.
ബാങ്കുകളില്‍ നിന്ന് മാറ്റിവാങ്ങാവുന്ന കാശിന്റെ പരിധി 4000 രൂപയില്‍ നിന്ന് 4500 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ എടിഎമ്മുകളില്‍ നിന്ന് എടുക്കാവുന്ന കാശിന്റെ അളവ് 2500 ആയും ഉയര്‍ത്തി.

പേടി വേണ്ട
നോട്ട് നിരോധനത്തിനു പിന്നാലെ കൈയിലുള്ള കാശ് മാറ്റി വാങ്ങുന്നതിന്റെ തിരക്കിലാണ് എല്ലാവരും കൈയിലുള്ള പഴയ 500, 1000 രൂപ നോട്ടുകള്‍ നഷ്ടമായിപ്പോയാലോ എന്ന ആശങ്കയിലാണ് പലരും. എന്നാല്‍ ആശങ്കകള്‍ക്ക് ചെറിയൊരാശ്വാസം വരുന്നു. പ്രത്യേക ആവശ്യങ്ങള്‍ക്ക് പഴയ നോട്ടുകള്‍ ഉപയോഗിക്കാവുന്ന സമയ പരിധി തിങ്കളാഴ്ചയില്‍ നിന്ന് നവംബര്‍ 24 വരെ നീട്ടി.

തീരുമാനം പ്രത്യേക യോഗത്തില്‍
സര്‍ക്കാര്‍ ആശുപത്രികള്‍, പെട്രോള്‍ പമ്പ്, ടോള്‍ ബൂത്ത്, റെയില്‍വെസ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ പഴയ നോട്ട് 24വരെ സ്വീകരിക്കും. ഞായാറാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലായിരുന്നു തീരുമാനം.

കൂടുതല്‍ പിന്‍വലിക്കാം
ബാങ്കുകളില്‍ നിന്ന് മാറ്റിവാങ്ങാവുന്ന നോട്ടിന്റെ പരിധി 4000 രൂപയില്‍ നിന്ന് 4500 ആയി ഉയര്‍ത്തി. എടിഎമ്മുവകളില്‍ നിന്ന് പിന്‍വലിക്കാവുന്ന കാശിന്റെ പരിധി 2000 രൂപയില്‍ നിന്ന് 2500 ആയും ഉയര്‍ത്തി. ബാങ്കുകളില്‍ നിന്ന് ഒരാഴ്ച കൊണ്ട് പിന്‍വലിക്കാവുന്ന കാശിന്റെ പരിധി 20000 രൂപയില്‍ നിന്ന് 24,000 രൂപയായി ഉയര്‍ത്തി. ഒരു ദിവസം 10,000 രൂപ പിന്‍വലിക്കാമെന്ന പരിധിയും നീക്കി.

പരാതി നല്‍കാം
ചെക്ക്, ഡിഡി, ഓണ്‍ലൈന്‍ പേ മെന്റ് ട്രാന്‍സ്ഫര്‍ എന്നിവ ഹോട്ടല്‍, ആശുപത്രി എന്നിവിടങ്ങളില്‍ സ്വീകരിക്കാമെന്നും സ്വീകരിക്കാത്തവര്‍ക്കെതിരെ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കാമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രോഗികള്‍ക്കും കല്യാണ പാര്‍ട്ടികള്‍ക്കും ഇത് ഏറെ സഹായകമാകും.

ജനങ്ങള്‍ക്ക് ആശ്വാസം
നോട്ട് നിരോധനത്തിനു പിന്നാലെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് തീരുമാനങ്ങളില്‍ കേന്ദ്രം അയവ് വരുത്തിയിരിക്കുന്നത്. നോട്ട് നിരോധനത്തിനു പിന്നാലെ പണമിടപാടുകള്‍ നടത്തുന്നതിനു നിത്യേനയുള്ള ആവശ്യങ്ങള്‍ക്കും ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നു.

സൗകര്യങ്ങള്‍ക്ക് നിര്‍ദേശം
പ്രാദേശിക മേഖലകളിലുള്‍പ്പെടെ കാശ് എത്തിക്കുന്നതിന് സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദശം നല്‍കിയിട്ടുണ്ട്. ഇതിനായി ബാങ്കിങ് വാനുകള്‍ പ്രാദേശിക മേഖലകളിലേക്ക് അയക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്നു. കൂടാതെ രോഗികളെ സഹായിക്കുന്നതിനായി ആശുപത്രികളിലേക്ക് മൊബൈല്‍ ബാങ്കിങ് വാന്‍ സൗകര്യം ഒരുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണം മാറ്റി എടുക്കാനും മറ്റുമായി ബാങ്കില്‍ വരുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും ബാങ്കുകളില്‍ പ്രത്യേകം വരി സജ്ജമാക്കണമെന്നും നിര്‍ദേശമുണ്ട്.

18 കോടിയുടെ ഇടപാട്
നവംബര്‍ 10-13 വരെ 18 കോടി രൂപയുടെ പണമിടപാട് നടന്നതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. മൂന്ന് ലക്ഷം കോടി പഴയ 500, 1000 രൂപ നോട്ടുകളാണ് നിക്ഷേപമായി ലഭിച്ചത്. 50,000 കോടി രൂപ അക്കൗണ്ടുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നുമായി പിന്‍വലിച്ചിട്ടുമുണ്ട്.


Click it and Unblock the Notifications