കല്ലെറിയാന്‍ ദിവസക്കൂലി 500, നോട്ട് നിരോധനത്തിലൂടെ കശ്മീരില്‍ കല്ലേറും അസാധുവായോ?
രാജ്യത്ത് നോട്ട് നിരോധനം വന്നതിനു പിന്നാലെ കശ്മീരില്‍ സൈന്യത്തിനു നേരെയുള്ള കല്ലേറ് അവസാനിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഇതിന് പ്രധാനമന്ത്രിയെ അനുമോദിക്കുന്നതായും പരീക്കര്‍.
ദില്ലി : രാജ്യത്ത് നോട്ട് നിരോധനം വന്നതിനു പിന്നാലെ കശ്മീരില്‍ സൈന്യത്തിനു നേരെയുള്ള കല്ലേറ് അവസാനിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഇതിന് പ്രധാനമന്ത്രിയെ അനുമോദിക്കുന്നതായും പരീക്കര്‍.
നവംബര്‍ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ കശ്മീരില്‍ സൈന്യത്തിനു നേരെ ഒരിക്കല്‍പോലും കല്ലേറുണ്ടായിട്ടില്ലെന്നാണ് പരീക്കര്‍ പറയുന്നത്.
സൈന്യത്തിനു നേരെ കല്ലേറു നടത്തുന്നതിന് കശ്മീരില്‍ 500 രൂപ കൂലി നല്‍കിയിരുന്നതായും പരീക്കര്‍ പറയുന്നു.

കൂടുതല്‍ ആക്രമണങ്ങള്‍ക്ക് കൂടുതല്‍ പണം
കശ്മീര്‍ താഴ് വരകളില്‍ സൈന്യത്തിനു നേരെ കല്ലേറു നടത്തുന്നതിന് ദിവസം 500 രൂപയാണ് പ്രതിഫലമായി നല്‍കിയിരുന്നത്. ഇതിനപ്പുറമുള്ള ആക്രമണങ്ങള്‍ക്ക് 1000 രൂപയും നല്‍കിയിരുന്നു. നോട്ട് നിരോധനം ഇതിന് തിരിച്ചടിയായതോടെ ആക്രമണവും അവസാനിച്ചിരിക്കുകയാണ്.

സൈന്യത്തിന് പൂര്‍ണ പിന്തുണ
നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതിലൂടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനശേഖരണം പൂജ്യത്തിലാക്കാന്‍ മോദിക്ക് കഴിഞ്ഞതായി പ്രതിരോധമന്ത്രി പറഞ്ഞു. മുംബൈയില്‍ ഒരു പരിപാടിയിലാണ് പരീക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അതിര്‍ത്തിയില്‍ സൈനികര്‍ എന്ത് ചെയ്താലും അതിന് താനും പ്രധാനമന്ത്രിയും എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം.

തീവ്രവാദത്തിന് കടിഞ്ഞാണ്‍
നോട്ട് നിരോധിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ നടപ ടി അതിര്‍ത്തി സുരക്ഷയോ സാമ്പത്തിക സുരക്ഷയോ എന്തുമായാലും ശക്തമായ തീരുമാനമാണെന്നും പരീക്കര്‍ വ്യക്തമാക്കുന്നു. കള്ളപ്പണക്കാരെ കണ്ടെത്തുന്നതിനു പുറമെ തീവ്രവാദത്തിന് കടിഞ്ഞാണിടുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്
രാജ്യത്ത് 500, 1000 രൂപ അസാധുവാക്കിയതിനു പിന്നാലെ കശ്മീരിലെ വിഘടനവാദി ആക്രമണങ്ങള്‍ക്ക് കുറവുണ്ടായതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയും റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ട് നിരോധനം ഇത്തരക്കാരെയും പ്രതിരോധത്തിലാക്കിയിരിക്കുന്നതായാണ് സൂചന.

കശ്മീര്‍ താഴ് വര പഴയതുപോലെയാകില്ല
മോദിയുടെ സാമ്പത്തിക സര്‍ജിക്കല്‍ സ്‌ട്രൈക്ക് കശ്മീരിലെ വിഘടനവാദത്തിന്റെയും അക്രമത്തിന്റെയും ശവപ്പെട്ടികളിലെ അവസാന ആണിയാണെന്ന് ബിജെപിയും വ്യക്തമാക്കിയിരുന്നു. കശ്മീര്‍ താഴ് വരയിലെ സാഹചര്യം പഴയതു പോലെയാകില്ലെന്നും ബിജെപി.

പുതിയ നോട്ടുകള്‍ സുരക്ഷിതം
ഇന്ത്യയിലേക്ക് കള്ളനോട്ട് ഇറക്കി തീവ്രവാദം വ്യാപിപ്പിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ക്കാണ് പുതിയ തീരുമാനത്തിലൂടെ തിരിച്ചടിയായിരിക്കുന്നത്. പാകിസ്ഥാന്‍ രാജ്യത്ത് കള്ളപ്പണം വ്യാപിപ്പിക്കുന്നതായി ഇന്റലിജന്‍സ് നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യ പുതുതായിറക്കിയ നോട്ടുകള്‍ക്ക് വ്യാജന്മാരുണ്ടാക്കാന്‍ പാകിസ്ഥാന് അത്ര പെട്ടെന്ന് കഴിയില്ലെന്നും ഇന്‍റലിജന്‍സ് പറയുന്നു.












Click it and Unblock the Notifications