കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനം കർഷകരുടെ നട്ടെല്ലൊടിച്ചു; കുറ്റ സമ്മതം നടത്തി കേന്ദ്രം, കൃഷി മന്ത്രിയുടെ റിപ്പോർട്ട്!

Google Oneindia Malayalam News

ദില്ലി: നോട്ട് നിരോധനം കാർഷകരെ മോശമായി ബാധിച്ചെന്ന് കേന്ദ്ര കർഷക മന്ത്രാലയം. നോട്ട് നിരോധനം നടപ്പിലായതു മുതൽ 86 ശതമാനവും നിയമ വിരുദ്ധ പണമായിരുന്നു. ചെറുകിട കർഷകർ വിത്തുകളും വളവും വാങ്ങാൻ സ്വരൂപിച്ച പണമെല്ലാം നിയമ വിരുദ്ധ പണമായി മാറുകയായിരുന്നു. ഇത് കാരണം റാബി സീസണിൽ കർഷകർക്ക് വിത്തുകളും വളവും വാങ്ങാൻ സാധിച്ചില്ലെന്ന് കേന്ദ്ര കാർഷിക മന്ത്രാലയം വ്യക്തമാക്കി.

<strong>ഫേസ്ബുക്ക് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കില്ലെന്ന് മാര്‍ക്ക് സുക്കന്‍ബര്‍ഗ്</strong>ഫേസ്ബുക്ക് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കില്ലെന്ന് മാര്‍ക്ക് സുക്കന്‍ബര്‍ഗ്

പാര്‍ലമെന്റ് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിലാണ് കര്‍ഷകരെ നോട്ട് നിരോധനം ബാധിച്ചുവെന്ന് മന്ത്രാലയം വ്യക്തമാക്കിയത്. കള്ളപ്പണം തടയുന്നതിന് വേണ്ടിയാണമ് നോട്ട് നിരോധനം നടപ്പിലാക്കിയതെന്നായിരുന്നു നരേന്ദ്രമോദി സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ നോട്ട് നിരേധനം ചെറുകിട കർഷകരെ ബാധിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ വിമർശനം സാധൂകരിക്കുന്ന രീതിയിലാണ് കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ റിപ്പോർട്ട്.

Farmer

സര്‍ക്കാര്‍ വികരണത്തിനു വെച്ച വിത്തുകള്‍പോലും വില്‍ക്കാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാഷണല്‍ സീഡ് കോര്‍പ്പറേഷന്റെ പക്കലുണ്ടായിരുന്ന 1.38 ലക്ഷം ക്വിന്റൽ വിത്തുകൾ വിൽപ്പന നടത്താൻ സാധിക്കാതെ പോയി. വിത്ത് വാങ്ങാൻ അസാധുവാക്കിയ നോട്ട് മതിയെന്ന ഇളവ് കൊണ്ടു വന്നെങ്കിലും അത് പ്രാവർത്തികമായിരുന്നില്ല.

തങ്ങളുടെ നിലങ്ങളില്‍ പണിയെടുക്കുന്ന തൊളിലാളികള്‍ക്ക് കൂലികൊടുക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള അവസ്ഥ വൻകിട കർഷകർക്കുമുണ്ടായെന്ന് കേന്ദ്ര കാർഷിക മന്ത്രാലയം സമ്മതിക്കുന്നു. എന്നാൽ നോട്ട് നിരോധനം തൊഴിൽ കൂട്ടിയെന്നാണ് തൊഴിൽ മന്ത്രാലയം സമ്മർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

English summary
Demonetisation hit farmers badly, agriculture ministry takes 2 years to admit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X