Get Updates
Get notified of breaking news, exclusive insights, and must-see stories!

നോട്ട് നിരോധനം സാംപിള്‍ മാത്രം, കള്ളപ്പണക്കാര്‍ക്കെതിരെ മോദി കരുതി വച്ചിരിക്കുന്നതെന്താണ് ?

നോട്ട് നിരോധനം തുടക്കം മാത്രമാണെന്ന് മോദി. കള്ളപ്പണക്കാര്‍ക്കെതിരെ നടപടി ആരംഭിച്ചിട്ടേ ഉള്ളൂവെന്നും മോദി.

ദില്ലി : രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി കള്ളപ്പണക്കാര്‍ക്കെതിരായ സാംപിള്‍ നടപടി മാത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നോട്ട് നിരോധനം കൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്ന് മോദി പറയുന്നു. കള്ളപ്പണത്തിനും അഴിമതിക്കും എതിരായ തുടര്‍ച്ചയായ നടപടിയുടെ തുടക്കം മാത്രമാണ് ഇതെന്നും മോദി. പ്രതിപക്ഷം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും പാര്‍ട്ടി എംപിമാര്‍ സര്‍ക്കാര്‍ നടപടിയുടെ നല്ല വശങ്ങള്‍ ജനങ്ങളിലെത്തിക്കണമെന്നും മോദി വ്യക്തമാക്കി. പാവങ്ങള്‍ക്കു വേണ്ടിയുള്ളതാണ് തന്റെ നടപടിയെന്നും മോദി.

Modi

കളളപ്പണവും കള്ളനോട്ടും കൊണ്ട് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത് പാവങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണം സൂക്ഷിക്കുന്ന ദുഷ്ടശക്തികളെ രാജ്യത്തു നിന്ന് ആട്ടിപ്പായിക്കാനും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുമാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മോദി വ്യക്തമാക്കി. വികാരാധീനനായാണ് മോദി പാര്‍ലമെന്ററിയോഗത്തില്‍ സംസാരിച്ചത്.

നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രിയെ അനുമോദിച്ചു കൊണ്ട് പാര്‍ലമെന്ററി പാര്‍ട്ടിയോഗം പ്രമേയം പാസാക്കി. മോദിയുടേത് കള്ളപ്പണത്തിനെതിരായ കുരിശു യുദ്ധമാണെന്ന് പ്രമേയം വ്യക്തമാക്കി.പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയെ എതിര്‍ക്കുന്ന പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പല തവണ പറഞ്ഞിട്ടുണ്ടെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. മോദിയുടേത് വളരെ ധീരമായ നടപടിയാണെന്നും ജെയ്റ്റ്‌ലി.

നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി രാജ്യസഭയില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് സ്തംഭിക്കുമ്പോഴാണ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം മോദിയെ അഭിനന്ദിച്ച് പ്രമേയം പാസാക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+