കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രായമായ പെറ്റമ്മയെ ക്യൂവില്‍ നിര്‍ത്തിയത് പ്രധാനമന്ത്രിയുടെ രാഷ്ട്രീയ നാടകം'

കറന്‍സി അസാധുവാക്കിയതിനെ എതിര്‍ക്കുന്ന ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളാണ് പ്രധാനമായും ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ 500, 1,000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതിനുശേഷം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ എങ്ങും പ്രചരിക്കുമ്പോള്‍ അമ്മയെ രംഗത്തിറക്കി ആരോപണങ്ങളെ തടയിടാന്‍ പ്രധാനമന്ത്രിയുടെ ശ്രമമെന്ന് ആരോപണം. പ്രതിപക്ഷ കക്ഷികളാണ് നരേന്ദ്ര മോദിയുടെ അമ്മ ബാങ്കിലെത്തി പണം മാറിയത് രാഷ്ട്രീയ നാടകമാണെന്ന് ആരോപിച്ചത്.

കറന്‍സി അസാധുവാക്കിയതിനെ എതിര്‍ക്കുന്ന ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളാണ് പ്രധാനമായും ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. രാഷ്ട്രീയ നേട്ടത്തിനുവേണ്ടി 97 വയസുള്ള അമ്മയെ പ്രധാനമന്ത്രി ക്യൂവില്‍ നിര്‍ത്തിക്കാന്‍ പാടില്ലായിരുന്നെന്ന് കെജ് രിവാള്‍ അഭിപ്രായപ്പെട്ടു.

heeraben

അമ്മയ്ക്ക് പണം മാറേണ്ട ആവശ്യമുണ്ടായിരുന്നെങ്കില്‍ താനാണെങ്കില്‍ അമ്മയെ അതിന് അനുവദിക്കാതെ സ്വയം ക്യൂവില്‍ നില്‍ക്കുമായിരുന്നെന്ന് കെജ് രിവാള്‍ പറഞ്ഞു. റൈസാന്‍ ഗ്രാമത്തിലെ ഓറിയന്റല്‍ ബാങ്കില്‍ ചെന്നാണ് മോദിയുടെ അമ്മ ഹിരാബെന്‍ പണം മാറ്റിയെടുത്തത്. ഇതിന്റെ വാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ വന്നിരുന്നു.

മുന്നൊരുക്കമില്ലാതെ കറന്‍സിനോട്ട് പിന്‍വലിച്ചതിനെതിരെ പ്രധാനമന്ത്രിക്കെതിരെ പലഭാഗത്തുനിന്നും രൂക്ഷമായ വിമര്‍ശനം ഉയരുമ്പോഴാണ് ഹിരാബെന്‍ ബാങ്കിലെത്തി മകന് പിന്തുണയേകിയത്. 500 രൂപ നോട്ടുകളുമായാണ് ഹിരാബെന്‍ ബാങ്കിലെത്തിയത്. ഫോം പൂരിപ്പിച്ചശേഷം സാധാരണ രീതിയിലാണ് അവര്‍ പണം മാറി തിരികെ പോയത്.

English summary
Demonetisation: Kejriwal says PM Modi using his mother for politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X