Get Updates
Get notified of breaking news, exclusive insights, and must-see stories!

കറന്‍സി പിന്‍വലിക്കല്‍; മമതയ്ക്ക് കള്ളപ്പണമുണ്ടോ? വേവലാതി എന്തിന്?

മമതയുടെ പ്രതിഷേധം നോട്ട് അസാധുവാക്കിയതുമൂലമുള്ള ജനങ്ങളുടെ ദുരിതമല്ല, മറിച്ച് നോട്ട് അസാധുവാക്കിയതിനെതിരെയാണെന്നതാണ് രാഷ്ട്രീയ വൃത്തങ്ങള്‍ സംശയമായി ഉയര്‍ത്തിക്കാട്ടുന്നത്.

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ന്ന മുല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതില്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പുമായി രംഗത്തെത്തിയത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിയാണ്. സ്വയം പ്രതിഷേധിക്കുക മാത്രമല്ല, കടുത്ത ശത്രവായ സിപിഎമ്മിനെ പോലും ഒപ്പം കൂട്ടി കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ മമത തീരുമാനിച്ചത് സംശയത്തിനിട നല്‍കുകയാണ്.

മമതയുടെ പ്രതിഷേധം നോട്ട് അസാധുവാക്കിയതുമൂലമുള്ള ജനങ്ങളുടെ ദുരിതമല്ല, മറിച്ച് നോട്ട് അസാധുവാക്കിയതിനെതിരെയാണെന്നതാണ് രാഷ്ട്രീയ വൃത്തങ്ങള്‍ സംശയമായി ഉയര്‍ത്തിക്കാട്ടുന്നത്. കോണ്‍ഗ്രസ്, ബിഎസ്പി, ആം ആദ്മി പാര്‍ട്ടി, സിപിഎം തുടങ്ങിയവരുടെ സഹായം മമത ഇതിനകം തന്നെ തേടിയിട്ടുണ്ട്.

mamata-banerjee

എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസിന്റെ കള്ളപ്പണം സംരക്ഷിക്കാന്‍ തങ്ങള്‍ കൂട്ടുനില്‍ക്കില്ലെന്ന് സിപിഎം ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം, രാഷ്ട്രപതിയെ സന്ദര്‍ശിച്ച് പ്രതിഷേധം അറിയിക്കുകയും ബിജെപിക്കെതിരെ സഖ്യമായി പ്രതിഷേധം തുടരാനാണുമാണ് മമതാ ബാനര്‍ജിയുടെ തീരുമാനം.

ശാരദ ചിട്ടി ഫണ്ടിലൂടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതിസ്ഥാനത്തുണ്ടായ പാര്‍ട്ടിയാണ് തൃണമൂല്‍. തൃണമൂലിന്റെ ഒട്ടേറെ നേതാക്കള്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബിജെപി മമതയെ പ്രതിരോധിക്കുന്നത്. ശാരദയുടെ രാജ്ഞിയാണ് മമതയെന്ന് ബിജെപി പരിഹസിക്കുകയും ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+