Get Updates
Get notified of breaking news, exclusive insights, and must-see stories!

എടിഎമ്മിനു മുന്നിലെ ക്യൂവിനു കാരണം മോദിയാണെന്ന് പറയല്ലേ..... നിങ്ങളെ തല്ലി കൊല്ലും!

പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ തനിക്കെന്താണ് അധികാരം എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തിയ 45 കാരനെ ജനകൂട്ടം ആക്രമിച്ചു. എടിഎമ്മിന് മുന്നിലെ നീണ്ട ക്യൂ കണ്ട് ഇതിന് കാരണം നരേന്ദ്ര മോദിയാണെന്ന് പറഞ്ഞതിനായിരുന്നു ആക്രണം. ലല്ലന്‍ സിംഗ് കുശ്വാഹ എന്നയാളാണ് നാട്ടുകാരുടെ ആക്രമണത്തിന് ഇരയായത്.

പുതിയ ടെലിവിഷനും വാങ്ങി വീട്ടിലേക്ക് പോകുംവഴി എടിഎമ്മിന് മുന്നില്‍ നീണ്ട ക്യൂ കാണുകയായിരുന്നു. ഇതിന് മോദിയെ കുറ്റപ്പെടുത്തിയതിന് പിന്നാലെ ആതിക് എന്നൊരാള്‍ ജനക്കൂട്ടത്തില്‍ നിന്നും എത്തി ലല്ലന്‍ സിംഗിനെ മര്‍ദ്ദിക്കുകയായിരുന്നു. പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ തനിക്കെന്താണ് അധികാരം എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം.

 എടിഎമ്മിന് മുന്നില്‍

എടിഎമ്മിന് മുന്നില്‍

എടിഎമ്മിനു മുന്നില്‍ ക്യൂ നിന്ന് ജനങ്ങള്‍ വിഷമിക്കുന്നത് കണ്ടാണ് ധന നിയന്ത്രണത്തെ വിമര്‍ശിച്ചതെന്ന് ലല്ലന്‍ സിംഗ് കുശ്വാഹ പറഞ്ഞു.

 കൈയ്യേറ്റം ചെയ്തു

കൈയ്യേറ്റം ചെയ്തു

ഡിപ്പാര്‍ട്ടമെന്റ് സ്റ്റോറിന് സമീപം നില്‍ക്കുകയായിരുന്ന ഒരാള്‍ എത്തി മോശം വാക്കുകള്‍കൊണ്ട് അപമാനിച്ചതിന് പിന്നാലെ കയ്യേറ്റം ചെയ്യുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

 ജനക്കൂട്ടം

ജനക്കൂട്ടം

അക്രമികളായ ജനക്കൂട്ടം ക്രിക്കറ്റ് ബാറ്റും മറ്റും ഉപയോഗിച്ച് ഇടിക്കുകയും കുത്തുകയുമായിരുന്നു.

 ആരോപിച്ചു

ആരോപിച്ചു

ആള്‍ക്കൂട്ടം ആക്രമിക്കുന്നതിനിടയില്‍ അതിക് തന്റെ കയ്യില്‍ നിന്നും 6,000 രൂപ തട്ടിയെടുത്തതായും ലല്ലന്‍ സിംഗ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+