കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎമ്മിൽ നിന്ന് എത്ര പണം വേണമെങ്കിലും എടുക്കാം; 'എല്ലാ നിയന്ത്രണങ്ങളും ഉടൻ അവസാനിപ്പിക്കും'

സേവിങ്സ് അക്കൌണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണം ഉടൻ അവസാനിപ്പിക്കുമെന്ന് ധനവകുപ്പ് ഉദ്യോഗസ്ഥർ

  • By മരിയ
Google Oneindia Malayalam News

ദില്ലി: നവംബര്‍ എട്ടിലെ നോട്ട് നിരോധന പ്രഖ്യാപനത്തിന് ശേഷം പ്രാബല്യത്തില്‍ ഉള്ള നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കാന്‍ സാധ്യത. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പണത്തിനുള്ള നിയന്ത്രണം ഉടന്‍ എടുത്തുമാറ്റുമെന്നും സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് പറയുന്നു.

ATM

സേവിങ് അക്കൗണ്ടില്‍ നിന്ന് ഒരാഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24,000 രൂപയാണ്. ഈ നിയന്ത്രണവും ഉടന്‍ പിന്‍വലിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. രാജ്യത്ത് പണത്തിന്‌റെ ദൗര്‍ലഭ്യം ഒരു പരിധി വരെ പരിഹരിയ്ക്കപ്പെട്ടിട്ടുണ്ട്. ബാങ്കുകളിലും എടിഎമ്മുകളിലും ആവശ്യത്തിന് പണം എത്തിച്ചിട്ടുണ്ടെന്നും ധനകാര്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.

Note ban

ചുരുങ്ങിയ സമയത്തിന് അകം തന്നെ നോട്ട് നിരോധനം കൊണ്ട് ഉണ്ടാക്കാന്‍ ഉദ്ദേശിച്ച നേട്ടം ഉണ്ടാക്കാന്‍ സര്‍ക്കാരിന് ആയി. 90 ദിവസം കൊണ്ട് തന്നെ പദ്ധതി വിജയമാണെന്ന തിന്‌റെ സൂചനകളാണ് പുറത്ത് വരുന്നത്. ഇതിനാല്‍ തുടര്‍ന്നും സാമ്പത്തിക നിയന്ത്രണങ്ങള്‍ വേണ്ടെന്ന് തീരുമാനിക്കുമെന്നും ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നേരത്തെ കറന്‌റ് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയ്ക്ക് ഉള്ള നിയന്ത്രണം എടുത്ത് കളഞ്ഞിരുന്നു. നിലവില്‍ സേവിംഗ് അക്കൗണ്ടിന് മാത്രമാണ് 24,000 എന്ന നിയന്ത്രണം ഉള്ളത്. ഇതും ഇല്ലാതാകുന്നതോടെ സാമ്പത്തിക മേഖല പൂര്‍വ്വ സ്ഥിതിയില്‍ ആകുമെന്ന് പ്രതീക്ഷിക്കാം.

English summary
central bank will take a call in the near future on lifting the only remaining restriction, Say's top finance officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X