കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങളേ, വായില്‍ തോന്നിയത് വിളിച്ചു പറയണ്ട, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള പണി പിന്നാലെ വരുന്നു

നോട്ട് അസാധുവാക്കലിനു ശേഷം രാഷ്ട്രീയപാര്‍ട്ടി ഫണ്ടുകള്‍ക്ക് ആദായനികുതി വകുപ്പ് പ്രത്യേക ഇളവൊന്നും നല്‍കിയിട്ടില്ലെന്ന് അരുണ്‍ ജെയ്റ്റ്ലി. ജനങ്ങള്‍ക്കുളള നിബന്ധനകള്‍ പാര്‍ട്ടികള്‍ക്കും ബാധകം.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : നോട്ട് അസാധുവാക്കലില്‍ ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് തുടരുകയാണ്. ചില ഇളവുകള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും നോട്ട് ക്ഷാമം കാരണം വലയുകയാണ് ജനങ്ങള്‍. എന്നാല്‍ നോട്ട് നിരോധനത്തിന് ആരും അതീതരല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍. നോട്ട് നിരോധനത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇളവുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വെളിപ്പെടുത്തല്‍.

നോട്ട് അസാധുവാക്കലിനു ശേഷം രാഷ്ട്രീയപാര്‍ട്ടി ഫണ്ടുകള്‍ക്ക് ആദായനികുതി വകുപ്പ് പ്രത്യേക ഇളവൊന്നും നല്‍കിയിട്ടില്ലെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയുന്നത്. നികുതി നിയമം 2016(രണ്ടാം ഭേദഗതി) ഡിസംബര്‍ 15 മുതല്‍ നിലവില്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

 1961ലെ നികുതി നിയമ പ്രകാരം മാത്രം

1961ലെ നികുതി നിയമ പ്രകാരം മാത്രം

1961ലെ നികുതി നിയമത്തിലെ 13എ വകുപ്പ് പ്രകാരമുള്ള ഇളവുകള്‍ മാത്രമെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുകയുള്ളൂവെന്ന് ജെയ്റ്റ്‌ലി പറയുന്നു. ഇതു പ്രകാരം ഓഡിറ്റ് ചെയ്ത വിവരങ്ങളും വരവ് ചിലവ് കണക്കുകളും ബാലന്‍സ്ഷീറ്റും കൈമാറണം. നോട്ട് നിരോധനത്തിനു ശേഷം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും നിരോധിച്ച നോട്ടുകള്‍ സംഭാവനയായി സ്വീകരിക്കാന്‍ കഴിയില്ലെന്നും ജെയ്റ്റ്‌ലി.

 നടപടി ഉണ്ടാകും

നടപടി ഉണ്ടാകും

അത്തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന സ്വീകരിക്കുന്നുണ്ടെങ്കില്‍ അത് നിയമലംഘനം തന്നെയാണെന്നും ജെയ്റ്റ്‌ലി പറയുന്നുണ്ട്. അത്തരക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്കുകളില്‍ വ്യത്യാസമുണ്ടെങ്കില്‍ ആദായ നികുതി വകുപ്പിന്റെ പിടിവീഴുമെന്നും അദ്ദേഹം.

 ബാങ്കില്‍ നിന്ന് മാറ്റി വാങ്ങാം

ബാങ്കില്‍ നിന്ന് മാറ്റി വാങ്ങാം

സാധാരണ ജനങ്ങള്‍ക്കുള്ള ഇളവുകള്‍ മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉള്ളതെന്ന് ജെയ്റ്റ്‌ലി പറയുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കൈയിലുള്ള പഴയ നോട്ട് ഡിസംബര്‍ 30 വരെ ബാങ്കില്‍ നിന്ന് മാറ്റിവാങ്ങാവുന്നതാണെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കുന്നു.

 ഇളവുകള്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടികള്‍ക്ക് മാത്രം

ഇളവുകള്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടികള്‍ക്ക് മാത്രം

ചെക്കുവഴി നല്‍കുന്ന 20,000 രൂപയില്‍ കുറവ് സംഭാവനകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല. രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് ഇളവുളളത്.

 സ്വത്ത് വിവരങ്ങള്‍ പരസ്യമാക്കണം

സ്വത്ത് വിവരങ്ങള്‍ പരസ്യമാക്കണം

ആര്‍ക്കെങ്കിലും ഇളവ് നല്‍കുന്നുണ്ടോ എന്ന കാര്യത്തില്‍ ഒരു ചേദ്യവും വേണ്ടെന്ന് ജെയ്റ്റ്‌ലി പറയുന്നു. രാഷ്ട്രീയ നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ പരസ്യമാക്കുകയാണ് മോദിയുടെ ലക്ഷ്യമെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കുന്നു. അതിനാണ് എംപിമാരുടെയും എംഎല്‍എമാരുടെയും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടതെന്നും ജെയ്റ്റ്‌ലി. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളോടും ഇക്കാര്യം ആവശ്യപ്പെടുകയാണെന്നും ജെയ്റ്റ്‌ലി.

നിയമം എല്ലാവര്‍ക്കും ബാധകം

നിയമം എല്ലാവര്‍ക്കും ബാധകം

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇളവ് നല്‍കിയെന്ന് പറയുന്നത് മാധ്യമസൃഷ്ടിയാണെന്നാണ് ജെയ്റ്റ്‌ലി പറയുന്നത്. നിലവിലെ രീതികള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജെയ്റ്റ്‌ലി.

English summary
Union Finance Minister Arun Jaitley today said political parties haven't been granted any exemptions after demonetisation and the introduction of the Taxation Laws (Second Amendment) Act, 2016, which came in force on December 15, 2016.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X