Get Updates
Get notified of breaking news, exclusive insights, and must-see stories!

നോട്ട് നിരോധനം, ഇനി രണ്ടു നാള്‍, അതിനുശേഷം എന്തായിരിക്കും?

കാലാവധി അവസാനിക്കാന്‍ രണ്ടു ദിവസങ്ങള്‍ കൂടി ബാക്കി നില്‍ക്കെ ഡിസംബര്‍ 30ന് ശേഷം എന്തായിരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങളും രാഷ്ട്രീയ നിരീക്ഷകരും.

ദില്ലി: 2016ലെ സുപ്രധാന നടപടിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനം. നവംബര്‍ എട്ട് അര്‍ധരാത്രിയാണ് കള്ളപ്പണത്തിനും കള്ള നോട്ടിനും ശക്തമായ തിരിച്ചടി നല്‍കുന്ന നീക്കണമെന്ന നിലയില്‍ രാജ്യത്ത് 500, 1000 രൂപ നോട്ട് നിരോധിച്ചു കൊണ്ട് മോദി ഉത്തരവ് പുറത്തിറക്കിയത്. പഴയ നോട്ടുകള്‍ ബാങ്കില്‍ നിന്ന് മാറ്റിവാങ്ങാന്‍ സര്‍ക്കാര്‍ നല്‍കിയിരുന്ന കാലാവധി ഡിസംബര്‍ 30ന് അവസാനിക്കുകയാണ്.

കാലാവധി അവസാനിക്കാന്‍ രണ്ടു ദിവസങ്ങള്‍ കൂടി ബാക്കി നില്‍ക്കെ ഡിസംബര്‍ 30ന് ശേഷം എന്തായിരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങളും രാഷ്ട്രീയ നിരീക്ഷകരും. ഡിസംബര്‍ 30ന് ശേഷവും മോദിയുടെ കള്ളപ്പണ പദ്ധതി തുടരുമോ എന്നാണ് പലര്‍ക്കും അറിയേണ്ടത്. അതേസമയം കള്ളപ്പണം റിസര്‍വ് ബാങ്കില്‍ നല്‍കി മാറ്റാനുള്ള സമയപരിധി ഡിസംബര്‍ 30ന് ശേഷവും തുടരുമെന്നാണ് സൂചനകള്‍.

പാവങ്ങള്‍ക്ക് പ്രയോജനം

പാവങ്ങള്‍ക്ക് പ്രയോജനം

നോട്ട് നിരോധനത്തിനു പിന്നാലെ കൊണ്ടു വന്ന പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ പദ്ധതി 2017 മാര്‍ച്ച് 31 വരെ ഓപ്പണ്‍ ആയിരിക്കും. നിലവിലെ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത് മാര്‍ച്ച് 31നാണ്. എന്നാല്‍ നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിച്ച് നികുതി, പിഴ, സെസ്സ്, സര്‍ചാര്‍ജ് എന്നിവ അടയ്ക്കാനുള്ള പദ്ധതിയിലെ സമയ പരിധി ഡിസംബര്‍ 30 ഓടെ അവസാനിക്കുമെന്നാണ് ആദായ നികുതി വകുപ്പ് അറിയിക്കുന്നത്.

 ഉത്തരമില്ല

ഉത്തരമില്ല

ഈ സാഹചര്യത്തില്‍ഡിസംബര്‍ 30ന് ശേഷം കള്ളപ്പണം വെളിപ്പെടുത്തുന്നത് സംബന്ധിച്ച് എന്ത് സംഭവിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല. സര്‍ക്കാരും ആര്‍ബിഐയും ആദായ നികുതി വകുപ്പും ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ്.

 കള്ളപ്പണം പിടിക്കാന്‍ വഴി

കള്ളപ്പണം പിടിക്കാന്‍ വഴി

കള്ളപ്പണം വെളിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പദ്ധതിയാണ് പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന. ഡിസംബര്‍ 17നാണ് പദ്ധതി നിലവില്‍ വന്നത്. പദ്ധതി പ്രകാരം 50 ശതമാനം പിഴയും നികുതിയും അടച്ച് കള്ളപ്പണം വെളിപ്പെടുത്താനാകും. നികുതിക്ക് പുറമെയുള്ള പണത്തിന്റെ 25 ശതമാനം തുക നാല് വര്‍ഷത്തേക്കുള്ള ഫിക്‌സഡ് നിക്ഷേപമായിരിക്കും. ഈ പണം നാല് വര്‍ഷത്തിനു ശേഷം മാത്രമെ പിന്‍വലിക്കാനാകു. പലിശ രഹിത നിക്ഷേപമായിരിക്കും ഇത്.

സര്‍ക്കാരിന്റെ നീക്കം

സര്‍ക്കാരിന്റെ നീക്കം

കള്ളപ്പണം വെളിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ കാലാവധി നീട്ടുമോ എന്നാണ് ഇനി അറിയേണ്ടത്. ഗരീബ് കല്യാണ്‍ പദ്ധതി മാര്‍ച്ച് 31 വരെ ഓപ്പണ്‍ ആയിരിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ 500,1000 രൂപ നോട്ടുകളുടെ കാലാവധി ഡിസംബര്‍ 30 ഓടെ അവസാനിക്കുന്നതോടെ ഡിസംബര്‍ 31നും മാര്‍ച്ച് 31നും ഇടയില്‍ എങ്ങനെ കള്ളപ്പണം വെളിപ്പെടുത്താനാകുമെന്നാണ് സംശയം.

 സത്യസന്ധരായ നികുതി ദായകര്‍

സത്യസന്ധരായ നികുതി ദായകര്‍

അതേസമയം 30ന് ശേഷം സമയം നീട്ടി നല്‍കുന്നതിനും ചില പ്രശ്‌നങ്ങളുണ്ട്. സമയം നീട്ടി നല്‍കുന്നത് കള്ളപ്പണക്കാര്‍ക്ക് പ്രാധാന്യം നല്‍കുന്നതിന് തുല്യമാണ്. ഇതിലൂടെ സത്യസന്ധമായി ടാക്‌സ് അടച്ചവര്‍ക്ക് പ്രാധാന്യം നഷ്ടമാകുന്നു.കൂടാതെ ഗരീബ് കല്യാണ്‍ യോജനയില്‍ 30ന് ശേഷം കള്ളപ്പണം സ്വീകരിക്കുന്നതിനു വേണ്ട നടപടികളൊന്നും സ്വീകരിച്ചിട്ടുമില്ല.

 പ്രത്യേക അനുമതി

പ്രത്യേക അനുമതി

കൂടാതെ സമയപരിധി നീട്ടി നല്‍കുന്നതിന് ആര്‍ബിഐയുടെ പ്രത്യേക അനുമതി വേണ്ടി വരും. ഇത് വളരെ ബുദ്ധിമുട്ടേറിയതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+