നോട്ട് നിരോധനം : ഹൈദരാബാദില്‍ നിന്ന് പിടിച്ചെടുത്തത് 12 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍
അനധികൃതമായി കൈവശം വച്ച 12 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പോലീസ് പിടിച്ചെടുത്തു. ഹൈദരാബാദിലെ പഞ്ചഗുട്ടയിലാണ് സംഭവം. പുതിയ 2000 രൂപ നോട്ടുകളാണ് കണ്ടെത്തിയത്.
ഹൈദരാബാദ് : അനധികൃതമായി കൈവശം വച്ച 12 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പോലീസ് പിടിച്ചെടുത്തു. ഹൈദരാബാദിലെ പഞ്ചഗുട്ടയിലാണ് സംഭവം. പുതിയ 2000 രൂപ നോട്ടുകളാണ് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് നാലു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നാല് മൊബൈല്‍ ഫോണുകളും പോലീസ് ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.

അതേസമയം അറസ്റ്റിലായവരില്‍ ഒരാള്‍ അഴിമതി വിരുദ്ധ വിഭാഗം ഗാര്‍ഡ് ആണെന്നാണ് സൂചന. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിന് ആദായ നികുതി വകുപ്പിനെ ചുമതലപ്പെടുത്തിയെന്നാണ് വിവരങ്ങള്‍.
നോട്ട് നിരോധനത്തിനു പിന്നാലെ ഇതാദ്യമായിട്ടല്ല ഹൈദരാബാദില്‍ നിന്ന് അനധികൃത പണം പിടിക്കുന്നത്. ഡിസംബര്‍ 14ന് 37 ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകളുമായി രണ്ടുപേര്‍ അറസ്റ്റിലായിരുന്നു.
കള്ളപ്പണം വെളുപ്പിച്ച് നല്‍കുന്ന സംഘം ഹൈദരാബാദില്‍ സജീവമാകുന്ന സാഹചര്യത്തില്‍ സൂക്ഷ്മ പരിശോധന നടത്തി വരികയാണ്. അറസ്റ്റിലാകുന്നവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഏറെയാണ്.












Click it and Unblock the Notifications