കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2000ന്‍റെ 1250 നോട്ടുകള്‍, വിദേശ കറന്‍സികള്‍, മൊത്തം 69 ലക്ഷം: മുംബൈ വിമാനത്താവളത്തില്‍ നോട്ട് വേട്ട

മുംബൈ വിമാനത്താവളത്തില്‍ വന്‍ നോട്ട് വേട്ട. പേപ്പറില്‍ പൊതിഞ്ഞ് കടത്താന്‍ ശ്രമിച്ച 69 ലക്ഷം രൂപ കസ്റ്റംസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തു.

  • By Gowthamy
Google Oneindia Malayalam News

മുംബൈ : മുംബൈ വിമാനത്താവളത്തില്‍ വന്‍ നോട്ട് വേട്ട. പേപ്പറില്‍ പൊതിഞ്ഞ് കടത്താന്‍ ശ്രമിച്ച 69 ലക്ഷം രൂപ കസ്റ്റംസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തു. രണ്ട് വ്യത്യസ്ത കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കടത്താന്‍ ശ്രമിച്ചവയില്‍ പുതിയ രണ്ടായിരം രൂപ നോട്ടും വിദേശ കറന്‍സികളും ഉള്‍പ്പെടുന്നു. പുലര്‍ച്ചെയാണ് വിമാനത്താവളത്തിലെ ഇന്റലിജന്‍സ് വിഭാഗം നോട്ട് പിടിച്ചെടുത്തത്.

ആദ്യകേസില്‍ 43 ലക്ഷം വിലമതിക്കുന്ന വിദേശ കറന്‍സികളാണ് പിടികൂടിയത്. സംഭവത്തില്‍ മൂ ന്നു പേരെ അറസ്റ്റ് ചെയ്തു. ഷെയ്ഖ് വഹീദ് അലി, മുഹമ്മദ് സൊഹൈല്‍, ഷെയ്ഖ് പാഷ എന്നിവരാണ് അറസ്റ്റിലായത്. ഹൈദരാബാദില്‍ നിന്നാണ് ഇവര്‍ എത്തിയത്.

Arrest

ഇവരുടെ പക്കല്‍ നിന്ന് 1, 39,000 സൗദി റിയാലും 5,65,000 യുഎഇ ദിര്‍ഹവും 14,000 ഓസ്‌ട്രേലിയന്‍ ഡോളറും കണ്ടെത്തി. ഇതിനു മുഴുവന്‍ 43.97 ലക്ഷം വിലയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സാധനങ്ങള്‍ പരിശോധിക്കുമ്പോഴായിരുന്നു ഇത് കണ്ടെത്തിയത്. പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇത്. കഴിഞ്ഞ ആഴ്ച സൗദിയില്‍ പോയിരുന്നുവെന്നും അവിടെ നിന്നാണ് ഈ പണം ലഭിച്ചതെന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

രണ്ടാമത്തെ സംഭവത്തില്‍ ആരിഫ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ പക്കല്‍ നിന്ന് 25 ലക്ഷം രൂപയുടെ പുതിയ 2000 രൂപ നോട്ടുകള്‍ കണ്ടെത്തി. 1250 നോട്ടുകള്‍ വെള്ളപേപ്പറില്‍ പൊതിഞ്ഞ 52 വിവിധ പൊതികളിലാണ് സൂക്ഷിച്ചിരുന്നത്. ഇന്ത്യയില്‍ നിന്ന് കടത്താന്‍ ശ്രമിച്ചതാണ് ഇതെന്നാണ് അധികൃതര്‍ പറയുന്നത്. ദുബായിലേക്ക് കടത്താന്‍ ശ്രമിച്ചതാണ് പണം.

കസ്റ്റംസ് ആക്ട് പ്രകാരവും ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് നിയമ പ്രകാരവും അറസ്റ്റിലായവര്‍ക്കെതിരെ കേസെടുത്തു.

English summary
Mumbai Customs sleuths today seized cash totalling around Rs 69 lakh in two separate cases here, which included recovery of rs 25 lakh in 2000 rupee notes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X