കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനം എന്ന ഫയൽ കണ്ടാൽ ചവറ്റുകൂട്ടയിലേക്ക് വലിച്ചെറിഞ്ഞേനെയെന്ന് രാഹുൽ ഗാന്ധി

  • By Desk
Google Oneindia Malayalam News

ദില്ലി: ഞാനായിരുന്നു പ്രധാനമന്ത്രിയെങ്കിൽ നോട്ട് നിരോധനം എന്ന് എഴുതിയ ഫയൽ എന്റെ മുന്നിൽ ആരെങ്കിലും കൊണ്ടുവന്നിരുന്നെങ്കിൽ ഞാൻ ചവറ്റുകൂട്ടയിലേക്ക് വലിച്ചെറിഞ്ഞേനെയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. താങ്കളായിരുന്നുവെങ്കില്‍ നോട്ട് നിരോധനം എങ്ങനെ നടപ്പാക്കിയേനെ എന്ന ചോദ്യത്തിനായിരുന്നു രാഹൽഗാന്ധിയുടെ മറുപടി. കാരണം നോട്ട് നിരോധനത്തെ അങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് ഞാന്‍ വിചാരിക്കുന്നതെന്നനും അദ്ദേഹം പറഞ്ഞു.

സിംഗപ്പൂരിലെ ഒരു സംവാദ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലെ അഞ്ച് ദിവസത്തെ സന്ദർശനവേളയിലാണ് അദ്ദേഹ മലേഷ്യയിലെത്തിയത്. ക്വാലലംപൂരിൽ നടന്ന മുഖാമുഖം പരിപാടിയിൽ ഒരാൾ ചോദിച്ച ചോദ്യത്തിനാണ് രാഹുൽ ഗാന്ധി ഇത്തരത്തിൽ ഉത്തരം നൽകിയത്.

നേട്ടങ്ങളുടെ ക്രെഡിറ്റ് ജനങ്ങൾ

നേട്ടങ്ങളുടെ ക്രെഡിറ്റ് ജനങ്ങൾ

കോണ്‍ഗ്രസ് ആണ് ഈ രാജ്യത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് പറയുന്നതും കോണ്‍ഗ്രസാണ് ഈ രാജ്യത്തിന്റെ എല്ലാ നേട്ടങ്ങൾക്കും കാരണമെന്ന് പറയുന്നതും ഒരുപോലെ തെറ്റാണെന്നും അദ്ദഹം മറ്റരു ചോദ്യത്തിന് മറുപടി പറഞ്ഞു. ഇന്ത്യയുടെ നേട്ടങ്ങളുടെ ക്രെഡിറ്റ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍ ഈ നേട്ടങ്ങളില്‍ കോൺഗ്രസിന് യാതൊരു പങ്കുമില്ലെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതി തെറ്റാമെന്നും അദ്ദേഹം പറഞ്ഞു. എതിരാളികളെയും തന്നെ ഇഷ്ടപ്പെടാത്തവരെയും സ്നേഹിക്കാനാണ് താൻ പഠിച്ചിട്ടുള്ളതെന്നും അദ്ദേഹം അതേ വേദിയിൽ പറഞ്ഞിരുന്നു.

മറുമടി മാന്യമായി...

മറുമടി മാന്യമായി...

പരിപാടിയിൽ രാഹുൽ ഗാന്ധിയുടെ കുടുംബത്തെ അപമാനിച്ച് ചോദ്യം ചോദിച്ച വ്യക്തിയോടും രാഹുൽ ഗാന്ധി വളരെ മാന്യമായിട്ടായിരുന്നു പെരുമാറിയിരുന്നത്. നിങ്ങള്‍ എന്നോട് സംസാരിച്ചതു പോലെ, ചോദിച്ചതു പോലെ മിസ്റ്റര്‍ നരേന്ദ്ര മോദിയോട് ഇടപെടാന്‍ കഴിയില്ല. മോദിയുടെ മറുപടി ഇങ്ങനെയായിരിക്കില്ല. എന്നോട് ചോദിച്ചപോലെ മോദിയോട് ചോദിക്കാനുള്ള ധൈര്യം നിങ്ങൾക്ക് ഉണ്ടാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എന്നോട് സംവദിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നിങ്ങൾക്കുണ്ട്. ഇക്കാര്യത്തിൽ എനിക്ക് എന്നെ കുറിച്ച് അബിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നിപ്പിന്റെ ഗുരുതര ഭീഷണി

ഭിന്നിപ്പിന്റെ ഗുരുതര ഭീഷണി

ഇന്ത്യയില്‍ കോണ്‍ഗ്രസ് സമൂഹത്തിനെ തുല്യതയുള്ള ഒരു സംവിധാനമായാണ് കണ്ടത്, അതേ സമയം ബിജെപി ശാന്തിക്കും സമാധാനത്തിനും വലിയ പ്രാധാന്യം കല്‍പിക്കുന്നില്ല. സമൂഹത്തെ ഭിന്നിപ്പിക്കുന്നതിന്റെ ഗുരുതരമായ ഭീഷണി നമ്മള്‍ കാണുന്നുണ്ട്. ഇതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മു കാശ്മീര്‍ വിഷയത്തില്‍ മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച രാഹുല്‍ ഗാന്ധി യുപിഎ സര്‍ക്കാര്‍ നയത്തെ പ്രശംസിക്കുകയുമുണ്ടായി ബിജെപി സര്‍ക്കാറിന് കീഴില്‍ സമൂഹം ഭിന്നിപ്പിന്റെ ഗുരുതര ഭീഷണി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഒരു പുതിയ കോൺഗ്രസ്

ഒരു പുതിയ കോൺഗ്രസ്

തന്റെ കീഴില്‍ കെട്ടിപ്പെടുക്കുന്നത് ഒരു പുതിയ കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ മുന്നില്‍ ഇപ്പോഴുള്ളത് പുതിയ അവസരമാണ്. എല്ലാവരുടേയും മൂല്യങ്ങളും ആശയും ഉള്‍ക്കൊള്ളുന്ന ഒരു കോണ്‍ഗ്രസിനെ അവതരിപ്പിക്കുമെന്നും രാഹുല്‍ സിംഗപ്പൂരിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെ പറഞ്ഞു. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു മാറ്റമാണ് രാജ്യത്തിന് ആവശ്യമെന്നും രാഹുല്‍ പറഞ്ഞു. 2012ല്‍ വലിയ കൊടുങ്കാറ്റിനെയാണ് കോണ്‍ഗ്രസ് നേരിടേണ്ടിവന്നതെന്ന് 2ജി സ്‌പെക്ട്രം അഴിമതിയാരോപണത്തെ സൂചിപ്പിച്ച് രാഹുല്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. സമാധാനത്തിലധിഷ്ഠിതമായ മാറ്റമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. അതില്‍ എല്ലാവരും ഭാഗഭാക്കാകുകയും ചെയ്യുമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടിരുന്നു.

English summary
Congress president Rahul Gandhi said today that demonetisation was "not a good" initiative and if he were the prime minister he would have thrown the proposal in the "dustbin".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X