നോട്ട് നിരോധനം; നിയമവിരുദ്ധമെന്ന് ഹർജിക്കാർ, വമ്പൻ വിജയമെന്ന് കേന്ദ്രം..വാദപ്രതിവാദങ്ങൾ ഇങ്ങനെ
ദില്ലി: നോട്ട് നിരോധനം ഭരണഘടനാപരമാണോയെന്ന ഹർജിയിൽ സുപ്രീം കോടതിയിൽ നടന്നത് ശക്തമായ വാദപ്രതിവാദങ്ങൾ. റിസർവ്വ് ബാങ്ക് നിയമത്തിന് അനുസൃതമായിട്ടാണോ കേന്ദ്രം നോട്ട് നിരോധിച്ചത്, നോട്ടുകള്‍ നിരോധിച്ചത് തുല്യതയ്ക്കും ജീവനോപാധിക്കുമുള്ള മൗലികാവകാശങ്ങളുടെ ലംഘനമായിരുന്നോ, നോട്ട് നിരോധനം നടപ്പാക്കിയത് ശരിയായ രീതിയിലാണോ, കേന്ദ്രസര്‍ക്കാരിന്‍റെ ധന, സാമ്പത്തിക നയങ്ങളില്‍ ഇടപെടാനുള്ള സുപ്രീം കോടതിക്കുള്ള പരിധി എന്ത് തുടങ്ങിയ കാര്യങ്ങളാണ് സുപ്രീം കോടതി പരിശോധിച്ചത്. ഒക്ടോബർ 12 നായിരുന്നു ഹർജികളിൽ വാദം ആരംഭിച്ചത്.

ഹർജിക്കാരുടെ വാദങ്ങൾ
ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് കേന്ദ്ര സർക്കാർ നോട്ടു നിരോധനം നടപ്പാക്കിയത് എന്നായിരുന്നു ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുൻ ധനമന്ത്രി പി ചിദംബരം കോടതിയിൽ വാദിച്ചത്. കള്ളനോട്ട്, കള്ളപ്പണം, ഭീകരവാദം എന്നിവയെ നിയന്ത്രിക്കാനാണ് നോട്ട് നിരോധിച്ചത് എന്നാണ് കേന്ദ്രം അവകാശപ്പെട്ടത്. എന്നാൽ ആ ലക്ഷ്യങ്ങളൊന്നും സാധിക്കാൻ കഴിഞ്ഞില്ലെന്ന് ചിദംബരം ചൂണ്ടിക്കാട്ടി.
ആർ ബി ഐ നിയമത്തിലെ സെക്ഷൻ 26 (2) പ്രകാരം കറൻസി നോട്ട് അസാധുവാക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെട്ടത്. എന്നാല്‍, ചില സീരീസിലുള്ള നോട്ടുകള്‍ മാത്രം പിന്‍വലിക്കാനേ സര്‍ക്കാരിന് 26(2) വകുപ്പ് പ്രകാരം അധികാരമുള്ളൂവെന്ന് ചിദംബരം ചൂണ്ടിക്കാട്ടി.1946 ലും 1978 ലും ഇത്തരത്തിൽ നോട്ടുകൾ നിരോധിച്ചിട്ടുണ്ടെന്ന ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി.നിയമപ്രകാരം റിസർവ്വ ബാങ്കാണ് നോട്ടു നിരോധനത്തിന് ആദ്യം ശുപാർശ നല്കേണ്ടതെന്നും പിന്നീട് അത് പാർലമെന്റിൽ അവതരിപ്പിക്കുകയും വേണം. എന്നാൽ ഇത് ഉണ്ടായില്ല. '2016 നവംബർ 8 ന് വൈകുന്നേരം 5:30 ന് ധനമന്ത്രാലയം കരട് പദ്ധതിയുടെ കരട് ആർബിഐക്ക് സമർപ്പിച്ചുഅതേ ദിവസം രാത്രി 8 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധന പ്രഖ്യാപനം നടത്തി', ചിദംബരം പറഞ്ഞു. റദ്ദാക്കപ്പെട്ട നോട്ടുകൾ മാറാൻ മതിയായ അവസരം നൽകാത്തതിനെയും ഹർജിക്കാർ കോടതിയിൽ ചോദ്യം ചെയ്തിരുന്നു.

കേന്ദ്ര പറഞ്ഞത് ഇങ്ങനെ
നോട്ട് നിരോധനം വിജയകരമായിരുന്നുവെന്നാണ് കേന്ദ്രം സുപ്രീം കോടതിയിൽ വാദിച്ചത്. ഡിജിറ്റൽ കറൻസി ഉപയോഗത്തിലെ വർദ്ധനവ്, വിതരണം ചെയ്ത പാൻ കാർഡുകളുടെ എണ്ണം, സർക്കാരിന് ലഭിച്ച നികുതി എന്നിവ ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു അറ്റോർണി ജനറൽ വെങ്കിട്ടരമണി കേന്ദ്ര വാദം ന്യായീകരിച്ചത്.മാത്രമല്ല പ്രത്യേക ശ്രേണിയിലുള്ള നോട്ടുകൾ മാത്രം നിരോധിക്കുന്നത് ആശയക്കുഴപ്പത്തിലേക്ക് നയിക്കുമെന്നും കേന്ദ്രം കോടതിയിൽ വാദിച്ചു.
നോട്ട് അസാധുവാക്കൽ പോലുള്ള ഒരു പ്രക്രിയ ആദ്യം സെൻട്രൽ ബാങ്ക് ശുപാർശ ചെയ്ത് പിന്നീട് സർക്കാർ ചർച്ച ചെയ്ത് തീരുമാനിക്കണമെന്ന വാദം തെറ്റാണെന്ന് ആർബിഐയെ പ്രതിനിധികരിച്ച് മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ജയ്ദീപ് ഗുപ്ത പറഞ്ഞു.

സുപ്രീം കോടതി വിധി
കേന്ദ്രത്തിന്റെ നോട്ട് നിരോധന നടപടിയെ ശരിവെച്ച് കൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. അഞ്ചംഗ ബെഞ്ചിൽ നാല് ജഡ്ജിമാരും നടപടിയോട് യോജിച്ചപ്പോൾ ജസ്റ്റിസ് ബിവി നാഗരത്ന വിയോജിപ്പ് പ്രകടിപ്പിച്ചു.കേന്ദ്രത്തിന്റെ നടപടിയില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ലെന്നായിരുന്നു നാഗരത്ന ഒഴികെയുള്ളവർ വ്യക്തമാക്കിയത്. നോട്ട് നിരോധനത്തിലൂടെ സർക്കാർ ലക്ഷ്യമിട്ടത് നടപ്പായോ എന്ന കാര്യം ഇപ്പോള്‍ പരിശോധിക്കുന്നത് പ്രസക്തമല്ലെന്ന് പറഞ്ഞ കോടതി നോട്ട് നിരോധനം ഇപ്പോൾ റദ്ദാക്കാനാവില്ലെന്നും വ്യക്തമാക്കി.അതേസമയം നോട്ട് നിരോധിക്കാൻ കേന്ദ്രസർക്കാരിന് അധികാരമില്ലെന്നായിരുന്നു നാഗരത്നയുടെ വിധി. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ബിആര്‍ ഗവായ്, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബിവി നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications