കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനം ഏറ്റു തുടങ്ങിയോ?മോദി ഹിന്ദുവിരുദ്ധനെന്ന് ഹിന്ദു മഹാസഭ,ഡി-മോദിടൈസേഷന്‍,ഇനിയുമുണ്ട്..

പക്ഷേ പുറമേയ്ക്ക് എത്ര പറഞ്ഞാലും ഉള്ളിലുള്ളത് പുറത്തുവരാതിരിക്കുമോ എന്നതിനെ സാധൂകരിക്കുന്ന നിലയിലായിരുന്നു കഴിഞ്ഞ ദിവസം അഖില ഭാരതീയ ഹിന്ദു മഹാസഭ സീനിയര്‍ നേതാക്കളുടെ പ്രസ്താവന.

  • By Pratheeksha
Google Oneindia Malayalam News

ആഗ്ര: പ്രധാനമന്ത്രി നരേന്ദ്രമോദി 500 ,1000 രൂപ അസാധുവാക്കിയതു സംബന്ധിച്ച ചര്‍ച്ചകള്‍ ഇനിയും ചൂടാറിയിട്ടില്ല. നോട്ടു നിരോധനം ഏര്‍പ്പെടുത്തിയതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒരുവിഭാഗം ചൂണ്ടിക്കാണിക്കുമ്പോള്‍ ബിജെപി പ്രവര്‍ത്തകരുള്‍പ്പെടെ ഒരു വലിയ വിഭാഗം മോദിയുടെ 'സര്‍ജ്ജിക്കല്‍' നടപടിയെ അനുകൂലിക്കുന്നവരാണ്.

പക്ഷേ പുറമേയ്ക്ക് എത്ര പറഞ്ഞാലും ഉള്ളിലുള്ളത് പുറത്തുവരാതിരിക്കുമോ എന്നതിനെ സാധൂകരിക്കുന്ന നിലയിലായിരുന്നു കഴിഞ്ഞ ദിവസം അഖില ഭാരതീയ ഹിന്ദു മഹാസഭ സീനിയര്‍ നേതാക്കളുടെ പ്രസ്താവന.

സഭ ദേശീയ ജനറല്‍ സെക്രട്ടറി

സഭ ദേശീയ ജനറല്‍ സെക്രട്ടറി

അഖില ഹിന്ദു മഹാസഭ ദേശീയ ജനറല്‍ സെക്രട്ടറി പൂജ ഷകുണ്‍ പാണ്ഡേയാണ് മോദിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഷോലാപ്പൂരില്‍ നിന്നുള്ള ബിജെ പി എംഎല്‍എ യാണ് പൂജ ഷകുണ്‍ പാണ്ഡേ.

മോദി ഭരണത്തിന്റെ അന്ത്യം

മോദി ഭരണത്തിന്റെ അന്ത്യം

നോട്ടു നിരോധനം മോദി ഭരണത്തിന്റെ അന്ത്യം കുറിക്കുന്നതിനുളള തുടക്കമാണെന്നാണ് പാണ്ഡേ പറയുന്നത്. മോദിയുടെ മുഖം മൂടി ഇതോടെ അഴിഞ്ഞു വീഴുമെന്നും അവര്‍ പറയുന്നു

 മോദി ഹിന്ദുക്കള്‍ക്കെതിരെ

മോദി ഹിന്ദുക്കള്‍ക്കെതിരെ

മോദിയുടെ ഹിന്ദുത്വ മുഖം മൂടി ഇതോടു കൂടി ജനങ്ങളറിയുമെന്നും മോദി മുസ്ലീം അനുകൂല നിലപാടുകള്‍ക്കു ചുക്കാന്‍ പിടിക്കുകയാണെന്നും പാണ്ഡേ പറയുന്നു.നോട്ടു നിരോധനത്തിലൂടെ മോദി ഇസ്ലാം ബാങ്കുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും നേതാക്കള്‍ ആരോപിക്കുന്നു

നോട്ടു നിരോധനം കൊണ്ടാര്‍ക്കാണു ഗുണം

നോട്ടു നിരോധനം കൊണ്ടാര്‍ക്കാണു ഗുണം

നോട്ടു നിരോധനത്തിന്റെ ഉദ്ദേശമെന്തെന്ന് ഇനിയും ആര്‍ക്കുമറിയില്ല. കഷ്തയനുഭവിക്കുന്നത് 200 ,300 രൂപയോളം ദിവസം വേതനം ലഭിക്കുന്നവരുള്‍പ്പെടുന്ന സാധാരണക്കാരാണ്. പണക്കാര്‍ക്ക് നോട്ടു നിരോധനം കൊണ്ട് ബുദ്ധിമുട്ടുണ്ടായിട്ടില്ലെന്ന് സഭ സീനിയര്‍ അംഗം അശോക് കുമാര്‍ പാണ്ഡേ പറഞ്ഞു

ഹിന്ദു വിവാഹ സീസണ്‍ തുടങ്ങുന്നതിനു മുന്‍പുള്ള നടപടി

ഹിന്ദു വിവാഹ സീസണ്‍ തുടങ്ങുന്നതിനു മുന്‍പുള്ള നടപടി

ഹിന്ദു വിവാഹ സീസണ്‍ തുടങ്ങുന്നതിനു തൊട്ടു മുന്‍പുളള നോട്ട് നിരോധനം ഒട്ടേറെ കുടുംബങ്ങളെ ദുരിതത്തിലാക്കുന്നുണ്ട്. പണം കൈയ്യിലുണ്ടായിട്ടും പലരും മറ്റുളളവരില്‍ നിന്നും കടം വാങ്ങേണ്ട അവസ്ഥയിലാണെന്നും നേതാക്കള്‍ പറയുന്നു

ഡി മോഡി ടൈസേഷന്‍

ഡി മോഡി ടൈസേഷന്‍

നോട്ട് നിരോധനം കൊണ്ട് ഡി -മോഡിടൈസേഷനാണ് വരാന്‍ പോകുന്നതെന്നും പ്രധാനമന്ത്രിയുടെ വ്യാജ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ കൊണ്ട് ഒരു ഗുണവുമുണ്ടായില്ലെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്നും നേതാക്കള്‍ പറഞ്ഞു

English summary
Accusing Prime Minister Narendra Modi of being anti-Hindu, senior members of Akhil Bharatiya Hindu Mahasabha have said that the Centre's demonetisation move would be the beginning of the end of his rule.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X