കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസാധുവാക്കിയ 1,000 രൂപയുടെ നോട്ടുകള്‍ ഗംഗാ നദിയില്‍ ഉപേക്ഷിച്ച നിലയില്‍

ഒരു വള്ളക്കാരനാണ് നോട്ടുകള്‍ ഒഴുകിനടക്കുന്നത് ആദ്യം കണ്ടത്. പിന്നീട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

  • By Anwar Sadath
Google Oneindia Malayalam News

വാരാണസി: കേന്ദ്ര സര്‍ക്കാര്‍ 500, 1,000 രൂപയുടെ നോട്ടുകള്‍ ഒറ്റരാത്രികൊണ്ട് അസാധുവാക്കിയതോടെ കെട്ടുകണക്കിന് നോട്ടുകള്‍ സൂക്ഷിച്ചവര്‍ നെട്ടോട്ടമോടുകയാണ്. കൈയ്യിലുള്ള കള്ളപ്പണം ഏതുരീതിയിലും വെളുപ്പിച്ചെടുക്കുകയാണ് ഇവരുടെ ലക്ഷ്യം. ചിലരെല്ലാം പരമാവധി നോട്ടുകള്‍ മാറാന്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ നോട്ടുകള്‍ ഉപേക്ഷിക്കുന്നതും പതിവായിട്ടുണ്ട്.

കഴിഞ്ഞദിവസം ബറേയ്‌ലില്‍ നോട്ടുകള്‍ ഉപേക്ഷിച്ച രീതിയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നാലെ ഗംഗാനദിയില്‍ നിന്നും 1,000 രൂപയുടെ നോട്ടുകള്‍ കണ്ടെടുത്തു. ഒരു വള്ളക്കാരനാണ് നോട്ടുകള്‍ ഒഴുകിനടക്കുന്നത് ആദ്യം കണ്ടത്. പിന്നീട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നോട്ടുകള്‍ കണ്ടെടുടുത്തു.

money

നദിയില്‍ ഉപേക്ഷിച്ചത് അസാധുവാക്കപ്പെട്ട കറന്‍സിയാണെന്ന് പോലീസ് വ്യക്തമാക്കി. ആരാണ് നോട്ടുകള്‍ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് നോട്ടുകള്‍ മാറാന്‍ കഴിയില്ലെന്ന് ഭയന്ന് ആരെങ്കിലും ഗംഗാ നദിയില്‍ ഇവ ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ് സൂപ്രണ്ട് കലാനിധി പറഞ്ഞു.

നോട്ടുകള്‍ മാറാന്‍ കഴിയില്ലെന്നുകരുതി തെലങ്കാനയില്‍ ഒരു സ്ത്രീ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു. അതേസമയം, കള്ളപ്പണം സൂക്ഷിച്ചവര്‍ മാത്രമേ ഇക്കാര്യത്തില്‍ ഭയക്കേണ്ടതുള്ളൂവെന്നും അധ്വാനിച്ചുണ്ടാക്കിയ പണം ഒരു തരത്തിലും നഷ്ടപ്പെടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Demonetised Rs 1,000 banknotes found discarded in Ganga
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X