മകന്റെയും കാമുകന്റെയും സഹായത്തോടെ യുവതി ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി
ഉഡുപ്പി: കോടികണക്കനു സ്വത്തുക്കള്‍ കൈവിട്ടു പോകുമെന്നു കരുതി മകന്റെയും കാമുകന്റെയും സഹായത്തോടെ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി അഗ്നിക്കിരയാക്കി. ഉഡുപ്പി സ്വദേശി ഭാസ്ക്കര്ഷെട്ടിയാണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ രാജേശ്വരി മകന് നവനീത് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
യുവതിയുടെ കാമുകനും ജ്യോതിഷിയുമായ നിരഞ്ജന് ഭട്ടെന്ന മൂന്നാം പ്രതി ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. സൗദി അറേബ്യയില്‍ ബിസിനസുകാരനായ ഭാസ്ക്കര്‍ ഷെട്ടിയെ ജൂലൈ 28 നാണ് കാണാതായത് ..പിന്നീട് സംഭവിച്ചതിതാണ്....

കൊലയിലേയ്ക്കു നയിച്ചത്
ഉഡുപ്പിയില്‍ ഇവര്‍ താമസിക്കുന്ന വീടിനു സമീപത്താണ് ജ്യോതിഷിയായ നിരഞ്ജന് ഭട്ട് താമസിച്ചിരുന്നത്. യുവതി ഇവിടെ സ്ഥിരം സന്ദര്‍ശകയായിരുന്നു. പതിയെ ഇവര്‍ തമ്മിലടുത്തു. ഇക്കാര്യം ഭാസ്ക്കര്‍ ഷെട്ടിയറിഞ്ഞതാണ് കൊലയിലേക്കു നയിച്ചത്.

വീട്ടുകാര്‍ അമ്മയെയും മകനെയും പ്രതികളാക്കി പരാതി നല്കി
നാട്ടിലെത്തിയതിനു ശേഷം ജൂലൈ 28 മുതല്‍ ഭാസ്ക്കര്‍ ഷെട്ടിയെ കാണാതായിരുന്നു. ഷെട്ടിയുടെ മരണത്തിന് ഉത്തരവാദികള്‍ രാജേശ്വരിയും നവനീതുമാണെന്നു കാണിച്ച് ഷെട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. ഭാസ്ക്കര്‍ ഷെട്ടിയെ ഇരുവരും ചേര്‍ന്ന് ഹോമകുണ്ഡത്തിലിട്ട് കൊലപ്പെടുത്തുകയായിരുന്നെന്നാണ് ഇവര്‍ പറഞ്ഞത്.

പിന്നീട് ഭാര്യ കുറ്റം സമ്മതിച്ചു
പോലീസ് അന്വേഷണത്തില്‍ തെളിവൊന്നും ലഭിക്കാത്തതിനാല്‍ ഭാര്യയെയും മകനെയും ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇരുവരും ഭട്ടിനെ ജ്യോതിഷിയുടെ വീട്ടിലെത്തിക്കുകയും ഹോമകുണ്ഡത്തില്‍ തള്ളിയിട്ട് പെട്രോളും നെയ്യുമൊഴിച്ച് കത്തിക്കുകയുമായിരുന്നെന്ന് യുവതി സമ്മതിച്ചു. പിന്നീട് ചാരം സമീപത്തുള്ള തടാകത്തിലൊഴുക്കുകയായിരുന്നു. സമീപത്തു മറ്റു വീടുകളില്ലാത്തതിനാല്‍ സംഭവം ആരുമറിഞ്ഞതുമില്ല.

സ്വത്തു നഷ്ടപ്പെടാന്‍ സമ്മതിക്കില്ല
ഭട്ടിന് മറ്റൊരു ഭാര്യയും നാലുവയസ്സുകാരനുമായ മകനുമുണ്ട്. ഭാര്യയുടെ ബന്ധത്തെ കുറിച്ചറിഞ്ഞ ഇയാള്‍ അവരുടെ പേരിലുള്ള കോടി കണക്കിനു രൂപയുടെ നിക്ഷേപങ്ങള്‍ പിന്‍വലിച്ചിരുന്നു. ഇത് ഷെട്ടിയുടെ രണ്ടാം ഭാര്യയ്ക്കു നല്കുമെന്നു കരുതിയാണ് താന്‍ കൊലക്കു കൂട്ടുനിന്നതെന്നാണ് മകന് നവനീത് പറയുന്നത്. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായിരിക്കെ സ്വഭാവ ദൂഷ്യം ആരോപിച്ച് നവനീതിനെ കോളേജില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

അനേകം സ്വത്തുക്കള്‍
ഭാസ്ക്കര്‍ ഷെട്ടി രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു .അന്വേഷണം വേഗത്തിലാക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ ഇന്ത്യയിലും വിദേശത്തുമായി കോടികണക്കിനു സ്വത്തുക്കളുടെ ഉടമയായിരുന്നു ഷെട്ടി.

വിശ്വിക്കാനാവാതെ സമീപ വാസികള്‍
പ്രദേശവാസികള്‍ക്ക് ജ്യോതിഷി നിരഞ്ജന് ഭട്ട് വളരെ ആരാധ്യനായിരുന്നു. എപ്പോഴും വളരെ സൗമ്യമായി പെരുമാറിയിരുന്ന ഇയാള്‍ കൊലപാതകക്കേസിലെ പ്രതിയാണെന്നു വിശ്വസിക്കാനാവുന്നില്ലെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications