കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയെ തകര്‍ത്തത്‌ നോട്ടു നിരോധനമാണെന്നാവര്‍ത്തിച്ച്‌ രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ നോട്ട്‌ നിരോധനം നടപ്പാക്കിയതിന്റെ നാലാം വാര്‍ഷികത്തില്‍ നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്‌ എംപി രാഹുല്‍ ഗാന്ധി. തന്റെ മുതലാളിത്ത സുഹൃത്തുക്കളെ സഹായിക്കാനാണ്‌ നരേന്ദമോദി നോട്ട്‌ നിരോധനം ഏര്‍പ്പെടുത്തിയതെന്ന്‌ രാഹുല്‍ ഗാന്ധി ആരോപിച്ചു. നോട്ടു നിരോധനം രാജ്യത്തെ ജനങ്ങളുടെ നന്‍മക്കായിരുന്നുില്ലെന്നും, നടപടി രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥ തകരുന്നതിന്‌ കാരണമായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നോട്ടു നിരോധനത്തിന്റെ നാലാം വാര്‍ഷിക്കത്തോടനുബന്ധിച്ച്‌ കോണ്‍ഗ്രസ്‌ നടത്തിയ ഓണ്‍ലൈന്‍ കാമ്പയിനിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ ഏറ്റവും നന്നായി വളര്‍ന്നുകൊണ്ടിരുന്ന ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയെ അയല്‍ രാജ്യമായ ബംഗ്ലാദേശ്‌ എങ്ങനെയാണ്‌ മറികടന്നെതന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. സമ്പദ്‌ വ്യവസ്ഥ തകരാന്‍ കാരണമായി കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് കോവിഡ്‌ ആണ്‌. എന്നാല്‍ കോവിഡ്‌ ബംഗാളദേശിലടക്കം ലോകത്തെ എല്ലാ രാജ്യങ്ങളിലും ഉണ്ട്‌. നോട്ട്‌ നിരോധനവും , ജിഎസടിയുമാണ്‌ ഇന്ത്യന്‍ സമ്പദ്‌്‌ വ്യവസ്ഥയെ തകര്‍ത്തതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

rahul

നാല്‌ വര്‍ഷം മുന്‍പ്‌ നരേന്ദ്രമോദി ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥക്കെതിരെ ആക്രമം ആരംഭിച്ചു, കര്‍ഷകരേയും, തൊഴിലാളികളേയും ചെറുകിട വ്യവസായികളേയും ദ്രോഹിച്ചു. സമ്പദ്‌ ഘടനയില്‍ 2 ശതമാനം നഷ്ടമുണ്ടാകുമെന്ന്‌ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ അന്ന്‌ തന്നെ പ്രവചിച്ചതാണ്‌. അങ്ങനെ തന്നെ സംഭവിച്ചു. കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടമാണ്‌ നോട്ട്‌ നിരോധനമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാദം, എന്നാല്‍ സാധാരണ ജനങ്ങളുടെ കയ്യിലുണ്ടായിരുന്ന പണം രണ്ടോ മൂന്നോ മുതലാളിമാരുടെ കയ്യിലെത്തിക്കുകയാണ്‌ നരേന്ദ്ര മോദി ചെയ്‌തതെന്നും രാഹുല്‍ പറഞ്ഞു. നിങ്ങളാണ്‌ ബാങ്കുകളുടെ മുന്നില്‍ ക്യൂ നിന്നത്‌. സാധരണ ജനങ്ങങ്ങളുടെ പണം കയ്യിലെത്തിയപ്പോള്‍ മോദിയുടെ സുഹൃത്തുക്കളുടെ 35,000 കോടി രൂപയുടെ വായ്‌പ്പയാണ്‌ എഴുതി തള്ളിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നോട്ട്‌ നിരോധനം ഏര്‍പ്പെടുത്തിയതും മോദിയുടെ സുഹൃത്തുക്കളെ സഹായിക്കാനായിരുന്നെന്ന്‌ രാഹുല്‍ ഗാന്ധി ആരോപിച്ചു. നോട്ടു നിരോധനം ഏര്‍പ്പെടുത്തിയതോടെ ചെറുകിട വ്യവസായികള്‍ ദുരിതത്തിലായി.

മൂന്ന്‌ പുതിയ കരിനിയമങ്ങളുമായി മോദി ഇപ്പോള്‍ കര്‍ഷകര്‍ക്കു നേരെയാണ്‌ തിരിഞ്ഞിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ സമ്പത്ത്‌ വ്യവസ്ഥയും, അഭിമാനവും പ്രധാനമന്ത്രി കളഞ്ഞു കുളിച്ചതായി ആരോപിച്ച രാഹുല്‍ ,ഇനി നമ്മള്‍ ഒത്തൊരുമായോടെ ഇതെല്ലാം പുനര്‍ നിര്‍മ്മിക്കേണ്ടതുണ്ടെന്നും പറഞ്ഞു.
നോട്ടു നിരോധന ദിനമായ നവംബര്‍ 8 കോണ്‍ഗ്രസ്‌ വഞ്ചനാ ദിനമായാണ്‌ ആചരിക്കുന്നത്‌. 2016 നവംബര്‍ 8നാണ്‌ മോദി നോട്ട്‌ നിരോധനം ഏര്‍പ്പെടുത്തിയത്‌. അന്ന്‌ നിലവിലുണ്ടായിരുന്ന 500,100 കറന്‍സി നോട്ടുകള്‍ നിരോധിക്കുകയായിരുന്നു.

English summary
Demonization destroyed Indian economy alleges Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X