കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലണം.. പ്രകോപനമുയര്‍ത്തി ആര്‍എസ്എസ് റാലി, പൗരത്വ നിയമത്തിന് പിന്തുണ!!

Google Oneindia Malayalam News

നാഗ്പൂര്‍: പൗരത്വ നിയമത്തിന് പിന്തുണ അറിയിച്ച് നടത്തിയ റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ആര്‍എസ്എസ്. നാഗ്പൂരില്‍ ലോക് അധികാര്‍ മഞ്ച് പ്രവര്‍ത്തകര്‍ നടത്തിയ റാലിയിലാണ് പ്രകോപന മുദ്രാവാക്യം ഉണ്ടായത്. പൗരത്വ നിയമത്തെ അനുകൂലിച്ചായിരുന്നു റാലി. ഇവര്‍ക്കൊപ്പം ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരും ഉണ്ടായിരുന്നു. നാഗ്പൂര്‍ പൗരത്വ നിയമത്തെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ഇവരുടെ ആദ്യ മുദ്രാവാക്യം.

1

റാലി നടത്തിയവര്‍ പതാകയുമേന്തിയാണ് എത്തിയത്. രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ഇവരുടെ മുദ്രാവാക്യം. ഇത് പൗരത്വ നിയമത്തില്‍ പ്രതിഷേധിക്കുന്നവരെ ഉദ്ദേശിച്ചായിരുന്നു. പ്രതിഷേധക്കാരില്‍ അധികവും ബിജെപിയുടെ പതാകയും ഉയര്‍ത്തിപ്പിടിച്ചാണ് എത്തിയത്. അതേസമയം പൗരത്വ നിയമം ഒരിക്കലും ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് വേണ്ടിയല്ല കൊണ്ടുവന്നതെന്നും, അതുകൊണ്ട് നിങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

കോണ്‍ഗ്രസ് വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. പൗരത്വ നിയമം ഒരിക്കലും മുസ്ലീം വിരുദ്ധമല്ല. ഇന്ത്യയിലുള്ള മുസ്ലീങ്ങളെ മറ്റേതെങ്കിലും രാജ്യത്തേക്ക് ഓടിക്കുന്ന കാര്യമല്ല പറയുന്നത്. സര്‍ക്കാരിന്റെ ആശങ്ക പല രാജ്യങ്ങളില്‍ നിന്നുള്ള കടന്നുകയറ്റക്കാരെ കുറിച്ചാണ്. കോണ്‍ഗ്രസ് ഒരിക്കലും മുസ്ലീം വിഭാഗത്തിന്റെ രക്ഷകരല്ല. അവര്‍ നിങ്ങളുടെ വികസനത്തിന് ഒരിക്കലും സഹായിക്കില്ലെന്നും ഗഡ്കരി പറഞ്ഞു.

ആദ്യം നിങ്ങള്‍ സൈക്കിള്‍ റിക്ഷയായിരുന്നു ഓടിച്ചിരുന്നു. ഇപ്പോള്‍ നിങ്ങള്‍ക്ക് ഇ റിക്ഷയാണ് ലഭിക്കുന്നത്. അതിനെല്ലാം കാരണം ബിജെപിയാണ്. കോണ്‍ഗ്രസ് വെറും വോട്ടുബാങ്കായിട്ടാണ് മുസ്ലീങ്ങളെ കാണുന്നത്. നമ്മുടെയെല്ലാം പാരമ്പര്യം ഒന്നാണ്. നിങ്ങള്‍ മസ്ജിദില്‍ പോകുന്നതിനെ ഞങ്ങള്‍ എതിര്‍ക്കുന്നില്ല. നമ്മള്‍ ഒരുമിച്ചാണ് ജീവിക്കുന്നത്. ഭരണഘടന പ്രകാരമാണ് എല്ലാം മുന്നോട്ട് പോകുന്നതെന്നും ഗഡ്കരി വ്യക്തമാക്കി.

പ്രിയപ്പെട്ട യുവാക്കളെ.... മോദിയും അമിത് ഷായും നിങ്ങളുടെ ഭാവി തകര്‍ത്തു, പ്രതികരണവുമായി രാഹുല്‍!!പ്രിയപ്പെട്ട യുവാക്കളെ.... മോദിയും അമിത് ഷായും നിങ്ങളുടെ ഭാവി തകര്‍ത്തു, പ്രതികരണവുമായി രാഹുല്‍!!

English summary
demonstrators at rss rally against caa protestors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X