കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗളൂരുവില്‍ മലേറിയ പടരുന്നു; മലേറിയയും ഡെങ്കിയും നിയന്ത്രിക്കനാകുന്നില്ലെന്ന് കര്‍ണാടക ആരോഗ്യവകുപ്പ്; മലയാളികള്‍ ആശങ്കയില്‍

മംഗളൂരുവില്‍ മലേറിയ പടരുന്നു: മലേറിയയും ഡെങ്കിയും നിയന്ത്രിക്കനാകുന്നില്ലെന്ന് കര്‍ണാടക ആരോഗ്യവകുപ്പ്, മലയാളികള്‍ ആശങ്കയില്‍!!

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: മംഗളൂരു നഗരത്തിലും പരിസര പ്രദേശങ്ങളിലും മലേറിയയും ഡെങ്കിപ്പനിയും ഭീതിതമായി പടരുന്നുവെന്ന് കര്‍ണാടക ആരോഗ്യവകുപ്പ്. കര്‍ണാടകയിലെ എഴുപത് ശതമാനം മലേറിയ റിപോര്‍ട്ട് ചെയ്തത് മംഗളൂരുവില്‍ നിന്നാണെന്ന് ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ടില്‍ പറയുന്നു. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ജില്ലാ ആരോഗ്യ വകുപ്പും മംഗളൂരു കോര്‍പ്പറേഷനും മതിയായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും മലേറിയയും ഡെങ്കിയും നിയന്ത്രിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് ദക്ഷിണ കന്നഡ ഡി.എം.ഒ ഡോ. രാമകൃഷ്ണ റാവു പറയുന്നു.

എംസി റോഡിൽ മരുതൂർ വളവിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു: 52 യാത്രക്കാർക്ക് പരിക്ക്എംസി റോഡിൽ മരുതൂർ വളവിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു: 52 യാത്രക്കാർക്ക് പരിക്ക്

494 മലേറിയ കേസുകള്‍ മംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മലേറിയ പടരുന്നതിനാല്‍ മംഗളൂരു നഗരത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു മൊബൈല്‍ ആന്റി മലേറിയ യൂണിറ്റ് സജ്ജമാക്കിക്കഴിഞ്ഞു. യൂണിറ്റ് വീട്ടിലെത്തി പരിശോധനയ്ക്കായി രക്തസാമ്പിളുകള്‍ എടുക്കുന്നുണ്ട്.

dengue-mosquito

മലേറിയ നിയന്ത്രണാതീതമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യാപകമായ പകർച്ചപ്പനിയും കാസർഗോഡ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെസ്റ്റ്എളേരി, ബളാല്‍, കരിന്തളം, മടിക്കൈ എന്നീ പഞ്ചായത്തുകളിലാണു നിലവില്‍ ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ പഞ്ചായത്തുകളില്‍ ഡങ്കിപ്പനിക്കെതിരേ അതീവ ജാഗ്രത ആവശ്യമാണെന്ന് ഡി.എം.ഒ ഡോ. എ.പി ദിനേശ് കുമാര്‍ പറഞ്ഞു.

English summary
Dengue and Malarea outbreak in Mangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X