കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണ്ണാടകത്തില്‍ ഡെങ്കിപ്പനി പടരുന്നു : ബെംഗളൂരുവില്‍ മാത്രം 163 പേര്‍ക്ക് സ്ഥിരീകരിച്ചു !!

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണ്ണാടകത്തില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ഈ വര്‍ഷം സപ്തംബര്‍ പകുതിവരെയുളള കാലയളവില്‍ 917 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതില്‍ തുംകൂര്‍ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. ഇവിടെ 163 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ 137 പേര്‍ക്കും മൈസൂരുവില്‍ 113 പേര്‍ക്കും ഡെങ്കിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. ഈ വര്‍ഷം ഡെങ്കിപ്പനി ബാധിച്ച് ആറുപേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

ഡെങ്കിപ്പനി ബാധയാണെന്നു സംശയിക്കുന്ന 8941 പേരാണ് സംസ്ഥാനത്ത് വിവിധ ആസ്പത്രികളിലായി ചികിത്സയിലുളളത്. ഇവരില്‍ 917 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം 5,077 പേര്‍ക്ക് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. വെളളം കെട്ടിക്കിടക്കുന്നത്, മാലിന്യം പെരുകുന്നത് , അശുദ്ധജലത്തിന്റെ ഉപയോഗം തുടങ്ങിയവയാണ് ഡെങ്കിപ്പനി വര്‍ദ്ധിക്കാന്‍ പ്രധാനകാരണമെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ അശോക് കുമാര്‍ പറയുന്നത്.

dengue-mosquito-

നേരത്തെ മണ്‍സൂണ്‍ കാലയളവില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന ഡെങ്കിപ്പനി ഇപ്പോള്‍ കാലഭേദമന്യേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മാലിന്യനിര്‍മ്മാര്‍ജ്ജനം ഫലപ്രദമായി നടപ്പിലാക്കാത്തതും കൊതുകു രോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാവുന്നതായി ആരോഗ്യവകുപ്പ് ചൂണ്ടികാണിക്കുന്നു. കൂടാതെ ഡെങ്കിപ്പനിയെ കുറിച്ച് ബോധവത്ക്കരിക്കുന്നതില്‍ അധികൃതരുടെ പരാജയപ്പെടുന്നതായും ആരോപണമുണ്ട് .നഗരത്തില്‍ ചേരി പ്രദേശങ്ങളിലുള്‍പ്പെടെ കൊതുകുനിര്‍മ്മാര്‍ജ്ജനത്തിനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ അധികൃതര്‍ പലപ്പോഴും അനാസ്ഥ കണിക്കുന്നതായാണ് പ്രധാന പരാതി.

ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നതിനുളള രക്ത പരിശോധനയ്ക്ക് സ്വാകാര്യ ആശുപത്രികള്‍ വന്‍ തുകയാണ് ഈടാക്കുന്നത്. 3500 മുതല്‍ 4500 രൂപവരെ ചില ആശുപത്രികള്‍ ഈടാക്കുന്നത് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലപ്പുറമാണ് .അതുകൊണ്ടു തന്നെ പലരും രോഗ ലക്ഷണങ്ങള്‍ പ്രകടമായാലും രക്തപരിശോധന നടത്താന്‍ വിമുഖത പ്രകടിപ്പിക്കുന്നു. മറ്റേതൊരു വൈറല്‍ അണുബാധ പോലെ തന്നെയാണ് ചിക്കന്‍ ഗുനിയയനെനും പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
dengue cases rise in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X