പനി പടരുന്നത് തടയാനാകുന്നില്ല: മംഗളൂരുവില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 306 ആയി!!
മംഗളൂരു: ജനങ്ങളില്‍ ആശങ്കനിറച്ച് നഗരത്തില്‍ ഡെങ്കിപ്പനി ഭീതിതമായിപടരുന്നു. കഴിഞ്ഞദിവസം 46 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 40 പേര് മംഗളൂരു താലൂക്കിലുള്ളവരാണ്. ഇതോടെ ദക്ഷിണ കന്നഡ ജില്ലയില്‍ 10 ദിവസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 306 ആയി. ഈ വര്‍ഷം ഇതുവരെ 482 പേര്‍ക്ക് ജില്ലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈമാസം തന്നെ പത്തോളം പേര് മരണപ്പെട്ടു.
പകര്‍ച്ചപ്പനി തടയാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും പനി പടരുന്നത് തടയാനാവാത്തത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തിലാണ് നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കൊതുക് വളരാന്‍ സഹായിക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്ന പ്രവര്‍ത്തനത്തിനാണ് പ്രധാനമായും ഊന്നല്‍ നല്‍കുന്നതെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു. ഇതിന്റെഭാഗമായി വീടുകളിലും കെട്ടിടങ്ങളിലുമെല്ലാം പരിശോധന നടത്തുന്നുണ്ട്.

കെട്ടിടഉടമകള്‍ വെള്ളം കെട്ടി നില്ക്കുന്ന സാഹചര്യമുണ്ടാക്കിയാല്‍ പിഴ ചുമത്തലുള്പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പധികൃതര്‍ നടത്തിയ പരിശോധനയില്‍ ബന്ദര്‍, പാണ്ഡേശ്വരം മേഖലയില്‍ 35,000 രൂപയും കൊടിയാല്‍, മന്നഗുഡ്ഡ മേഖലയില്‍ 50,000 രൂപയും വിവിധ കെട്ടിടങ്ങള്‍ക്കായി പിഴ ചുമത്തി. കൊതുകു ലാര്‍വകളെ തിന്നുന്ന ഗപ്പി മീനുകളെ വിതരണംചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications