കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പനി പടരുന്നത് തടയാനാകുന്നില്ല: മംഗളൂരുവില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 306 ആയി!!

  • By Desk
Google Oneindia Malayalam News

മംഗളൂരു: ജനങ്ങളില്‍ ആശങ്കനിറച്ച് നഗരത്തില്‍ ഡെങ്കിപ്പനി ഭീതിതമായിപടരുന്നു. കഴിഞ്ഞദിവസം 46 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 40 പേര്‍ മംഗളൂരു താലൂക്കിലുള്ളവരാണ്. ഇതോടെ ദക്ഷിണ കന്നഡ ജില്ലയില്‍ 10 ദിവസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 306 ആയി. ഈ വര്‍ഷം ഇതുവരെ 482 പേര്‍ക്ക് ജില്ലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈമാസം തന്നെ പത്തോളം പേര്‍ മരണപ്പെട്ടു.

ശശി തരൂര്‍ ബിജെപിയിലേക്ക് പോകുമോ? കോണ്‍ഗ്രസില്‍ വഴിമുട്ടി, ജെയ്റ്റ്‌ലിക്ക് പകരക്കാരനായേക്കും!!ശശി തരൂര്‍ ബിജെപിയിലേക്ക് പോകുമോ? കോണ്‍ഗ്രസില്‍ വഴിമുട്ടി, ജെയ്റ്റ്‌ലിക്ക് പകരക്കാരനായേക്കും!!

പകര്‍ച്ചപ്പനി തടയാന്‍ ആരോഗ്യവകുപ്പ് നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും പനി പടരുന്നത് തടയാനാവാത്തത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തിലാണ് നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കൊതുക് വളരാന്‍ സഹായിക്കുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്ന പ്രവര്‍ത്തനത്തിനാണ് പ്രധാനമായും ഊന്നല്‍ നല്‍കുന്നതെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു. ഇതിന്റെഭാഗമായി വീടുകളിലും കെട്ടിടങ്ങളിലുമെല്ലാം പരിശോധന നടത്തുന്നുണ്ട്.

fevermangalore-1

കെട്ടിടഉടമകള്‍ വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യമുണ്ടാക്കിയാല്‍ പിഴ ചുമത്തലുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പധികൃതര്‍ നടത്തിയ പരിശോധനയില്‍ ബന്ദര്‍, പാണ്ഡേശ്വരം മേഖലയില്‍ 35,000 രൂപയും കൊടിയാല്‍, മന്നഗുഡ്ഡ മേഖലയില്‍ 50,000 രൂപയും വിവിധ കെട്ടിടങ്ങള്‍ക്കായി പിഴ ചുമത്തി. കൊതുകു ലാര്‍വകളെ തിന്നുന്ന ഗപ്പി മീനുകളെ വിതരണംചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

English summary
Dengue outbreak in Mangaluru,death toll rise to 306
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X