ഒമ്പത് സംസ്ഥാനങ്ങളില്‍ ഡങ്കിപ്പനി പടരുന്നു; നിയന്ത്രിക്കാന്‍ വിദഗ്ധ സംഘത്തെ അയച്ച് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് ഒമ്പത് സംസ്ഥാനങ്ങളില്‍ ഡങ്കിപനി കേസുകള്‍ ഉയര്‍ന്ന തോതില്‍ റിപ്പോര്‍ട്ട് ചെയ്തതായി കോന്ദ്ര ആരോഗ്യമന്ത്രാലയം. ഹരിയാന, കേരളം, പഞ്ചാബ്, ഉത്തരാഖണ്ഡ്, ജമ്മുകാശ്മീര്‍, രാജസ്ഥാന്‍, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഉയര്‍ന്ന തോതില്‍ ഡങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട്‌ചെയ്തത്.
രോഗം നിയന്ത്രിക്കുന്നതിനും, നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികളെ സംബന്ധിച്ചും ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിനും വിദഗ്ധ സമിതികളെ ഇവിടങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 31 വരെയെുള്ള കണക്ക് പ്രകാരം രാജ്യത്തെ മൊത്തം ഡെങ്കിപ്പനി കേസുകളുടെ 86 ശതമാനം സ്തിരീകരിച്ചത് ഈ സംസ്ഥാനങ്ങളില്‍ നിന്നാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. നിലവില്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്‍പ്പെടെ 1,16,991 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കേരളം ഉള്‍പ്പെടെയുള്ള ഒമ്പത് സംസ്ഥാനങ്ങളിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഡങ്കിപ്പനി ഉയര്‍ന്ന തോതില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. അടിക്കടി ഉള്ള മഴയും കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയതും രോഗ വ്യാപനത്തിന് കാരണമായെന്നാണ് കണക്ക്കൂട്ടുന്നത്. കഴിഞ്ഞ 2 മാസമായി രോഗ ബാധിതരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യകത്മാക്കുന്നത്. ഈഡിസ് കൊതുകുകളുടെ സാന്ദ്രതയും കൂടിയിട്ടുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ മാത്രം ഈ വര്‍ഷം ഇതുവരെ 2783പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 8849പേരാണ് രോഗ ലക്ഷണങ്ങളുമായി ചികില്‍സ തോടിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളോടെ മരിച്ച 19 പേരും രോഗം സ്ഥീകരിച്ച 12 പേരും ഉള്‍പ്പെടെ 31 പേരാണ് ഇതുവരെ മരിച്ചത്. ഇത് കഴിഞ്ഞ വര്‍ങ്ങലിലേക്കാള്‍ കുറവാണെന്നതാണ് ആശ്വാസം.

കോവിഡ് മൂലം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡങ്കിപ്പനി നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിരുന്നു. ജനങ്ങളുടെ സഞ്ചാരമെല്ലാം കുറഞ്ഞ സാഹചര്യത്തില്‍ അന്ന് രോഗ പകര്‍ച്ചയും കുറവായിരുന്നു. 2017ലാണ് കേരളത്തില്‍ അവസാനമായി ഡെങ്കിപ്പനി പടര്‍ന്നു പിടിച്ചത്. അതിനു ശേഷം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ കാര്യമായി ഡങ്കകേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ ജനങ്ഹല്‍ പഴയത് പോലെ ഇറങ്ങിനടക്കാന്‍ തുടങ്ങിയതോടെ ഡങ്കിപ്പനിയും പകര്‍ന്നു തുടങ്ങി. അടിക്കടിയുള്ള മഴ രോഗ വ്യാപനത്തിന്റെ പ്രധാന കാരണമായി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തില്‍ ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകള്‍ പെരുകുക കൂടി ചെയ്തു.

തദ്ദേശ സ്ഥാപനങ്ങളാകട്ടെ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ നടത്തിയിട്ടുമില്ല . ഇതോടെ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടിുകയായിരുന്നു. തോട്ടം മേഖലകള്‍, തീരദേശ മേഖലകള്‍ , നഗരങ്ങള്‍ എന്നിവിടങ്ങളിലാണ് കൂടുതലായി രോഗ ബാധ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. വീടിനുള്ളിലും വീടിന് പുറത്തുമുള്ള വെള്ളക്കെട്ടുകള്‍ , വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങള്‍, ഫ്രിഡ്ജിന്റെ ട്രേ , ചെടിച്ചട്ടി , ടയര്‍, ചിരട്ട അങ്ങനെ കൊതുകിന് വളരാനുള്ള സാഹചര്യമുള്ള ഇടങ്ങളില്‍ കര്‍ശന നിരീക്ഷണം അനിവാര്യമാണെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Recommended Video

ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ വരുന്ന ജൂണ്‍ , ജൂലൈ മാസങ്ങളില്‍ ഡെങ്കിപ്പനി വലിയ തോതില്‍ പടരുമെന്നും കൊതുകു നിവാരണം ഉള്‍പ്പെടെ പ്രതിരോധം ശക്തിപ്പെടുത്തിയില്ലെങ്കില്‍ കാത്തിരിക്കുന്നത് വലിയ പകര്‍ച്ചവ്യാധിയാകുമെന്നും ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് നല്‍കുന്നു. ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കുകയാണ് രോഗ പ്രതിരോധത്തിനുള്ള ഒരു പോംവഴിയെന്നും വ്യക്തി പരിസര ശചിത്വം പാലിക്കുന്നതിലൂടെ രോഗ പകര്‍ച്ചയുടെ ആഘാതം കുറക്കാനാകുമെന്നും അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications