ആംബുലന്‍സ് ലഭിക്കാതെ മൃതദേഹം കൊണ്ടുപോയത് ഓട്ടോറിക്ഷയില്‍!!
ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ബന്ധുക്കള്‍
ലക്നൗ: സഹതാപത്തോടെയല്ല ഈ വാര്‍ത്ത അറിയേണ്ടത്.. പാവപ്പെട്ടവരോടുള്ള സമീപനം ചിലര്‍ക്കെങ്കിലും ക്രൂരമാണെന്നുള്ള ഞെട്ടലോടെയും നാണക്കേടോടെയുമാണ്. ഉത്തര്‍പ്രദേശില്‍ മരിച്ചയാളുടെ മൃതദേഹം കൊണ്ടുപോയത് തുറന്ന റിക്ഷയില്‍!! സര്‍ക്കാര്‍ അധികാരികളും റെയില്‍വേ പോലീസും ആംബുലന്‍സ് നല്കാന് വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയത്.പോയ വഴി ആരും തിരിഞ്ഞുനോക്കിയുമില്ല
അട്ര റെയില്‍വേ സ്റ്റേഷനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ രാമസര്‍ എന്നയാളുടെ മൃതദേഹം കൊണ്ടുപോകാനാണ് അധികൃതര്‍ ആംബുലന്‍സ് നല്‍കാതിരുന്നത്. ലഭിക്കുന്നതിനായി പല ആശുപത്രികളെയും സമീപിച്ചെങ്കിലും ആരും ആംബുലന്‍സ് നല്കാന് തയ്യാറായില്ലെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ ബന്ധുക്കള്‍ മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോവുകയായിരുന്നു. വിഐപികള്‍ താമസിക്കുന്ന സ്ഥലത്തു കൂടിയാണ് ഓട്ടോറിക്ഷ കടന്നു പോയത്. എന്നാല്‍ ആരും തിരിഞ്ഞു നോക്കുക പോലും ചെയ്തില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ ഇതു കൊണ്ടും തീര്‍ന്നില്ല. ഇവരെ അനുഗമിച്ച റെയില്‍വേ പോലീസ് ആശുപത്രിയിലേക്ക് പോയത് ഇ-റിക്ഷയിലാണെന്നത് വിരോധാഭാസം. മൃതദേഹം കൊണ്ടു പോകാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നു പറഞ്ഞ് കൈ മലര്‍ത്തിയവര്‍ തന്നെയാണ് ഇവരെ ഇ-റിക്ഷയില്‍ അനുഗമിച്ചത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications