കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആംബുലന്‍സ് ലഭിക്കാതെ മൃതദേഹം കൊണ്ടുപോയത് ഓട്ടോറിക്ഷയില്‍!!

ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ബന്ധുക്കള്‍

  • By Anoopa
Google Oneindia Malayalam News

ലക്‌നൗ: സഹതാപത്തോടെയല്ല ഈ വാര്‍ത്ത അറിയേണ്ടത്.. പാവപ്പെട്ടവരോടുള്ള സമീപനം ചിലര്‍ക്കെങ്കിലും ക്രൂരമാണെന്നുള്ള ഞെട്ടലോടെയും നാണക്കേടോടെയുമാണ്. ഉത്തര്‍പ്രദേശില്‍ മരിച്ചയാളുടെ മൃതദേഹം കൊണ്ടുപോയത് തുറന്ന റിക്ഷയില്‍!! സര്‍ക്കാര്‍ അധികാരികളും റെയില്‍വേ പോലീസും ആംബുലന്‍സ് നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയത്.പോയ വഴി ആരും തിരിഞ്ഞുനോക്കിയുമില്ല

അട്ര റെയില്‍വേ സ്‌റ്റേഷനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ രാമസര്‍ എന്നയാളുടെ മൃതദേഹം കൊണ്ടുപോകാനാണ് അധികൃതര്‍ ആംബുലന്‍സ് നല്‍കാതിരുന്നത്. ലഭിക്കുന്നതിനായി പല ആശുപത്രികളെയും സമീപിച്ചെങ്കിലും ആരും ആംബുലന്‍സ് നല്‍കാന്‍ തയ്യാറായില്ലെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ ബന്ധുക്കള്‍ മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോവുകയായിരുന്നു. വിഐപികള്‍ താമസിക്കുന്ന സ്ഥലത്തു കൂടിയാണ് ഓട്ടോറിക്ഷ കടന്നു പോയത്. എന്നാല്‍ ആരും തിരിഞ്ഞു നോക്കുക പോലും ചെയ്തില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

deqivgfvoaidldp

എന്നാല്‍ ഇതു കൊണ്ടും തീര്‍ന്നില്ല. ഇവരെ അനുഗമിച്ച റെയില്‍വേ പോലീസ് ആശുപത്രിയിലേക്ക് പോയത് ഇ-റിക്ഷയിലാണെന്നത് വിരോധാഭാസം. മൃതദേഹം കൊണ്ടു പോകാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നു പറഞ്ഞ് കൈ മലര്‍ത്തിയവര്‍ തന്നെയാണ് ഇവരെ ഇ-റിക്ഷയില്‍ അനുഗമിച്ചത്.

English summary
Denied ambulance, family carries corpse for postmortem on rickshaw
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X