• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉറക്കം ഉണർന്ന ഉടൻ കാപ്പി കിട്ടിയില്ല, ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു !!!

  • By മരിയ

ഡെഹ്‌റാഡൂണ്‍: ഉറക്കം എഴുന്നേറ്റ ഉടന്‍ കാപ്പി തരാതിരുന്ന ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. കോട്ദാവര്‍ സ്വദേശിനിയായ അതിഥി (35) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് സംഗീത് സിംഗ് പോലീസ് കസ്റ്റഡിയില്‍ ആണ്.

ഉറക്കം ഉണര്‍ന്ന സംഗീത് അതിഥിയോട് കാപ്പി ആവശ്യപ്പെട്ടു. എന്നാല്‍ അതിഥി ഉണ്ടാക്കി നല്‍കാന്‍ തയ്യാറായില്ല. ദേഷ്യം മൂത്ത സംഗീത് മുറിയിലുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് ഭാര്യയെ കുത്തിക്കൊല്ലുകയായിരുന്നെന്ന് പോലീസ് പറയുന്നു.

ഇവരുടെ രണ്ട് മക്കള്‍ അടുത്ത മുറികളില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. അച്ഛന്റേയും അമ്മയുടേയും ബഹളം കേട്ട് കുട്ടികള്‍ എത്തിയെങ്കിലും മുറി അകത്ത് നിന്ന് പൂട്ടിയിരിയ്ക്കുകയായിരുന്നു. അതിഥിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ എത്തി മുറി ചവിട്ടി പൊളിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന യുവതിയെ കണ്ടത്.

13 വര്‍ഷം മുമ്പാണ് സംഗീതും അതിഥിയും വിവാഹിതരായത്. ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. സംഗീത് ജോലിയ്ക്ക് പോകുന്നുണ്ടായിരുന്നില്ല. വീട്ടുവേല ചെയ്താണ് അതിഥി കുഞ്ഞുങ്ങളെ നോക്കിയിരുന്നത്.

English summary
The couple had a heated argument after the wife's refusal to make tea.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more