വിവാഹസത്ക്കാരത്തിനിടെ ഹിന്ദിപാട്ട് നിര്‍ത്തി, വരന്‍റെ അച്ഛനെ വെടിവച്ച് കൊന്നു
ഡെറാഡൂണ്‍: വിവാഹസത്ക്കാരത്തിനിടെ ഹിന്ദിപ്പാട്ട് നിര്‍ത്തിവച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ വരന്റെ അച്ഛനെ വെടിവച്ച് കൊന്നു. വരന്റെ സുഹൃത്തുക്കളാണ് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പാട്ട് നിര്‍ത്തി വച്ചതിന് വരന്റെ അച്ഛനെ കൊന്നത്. ഹരിദ്വാര്‍ ജില്ലയിലെ സകോട്ടി ഗ്രാമത്തിലാണ് സംഭവം. വിശ്വാസ് റാം എന്നയാളാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച വൈകിട്ട് നടന്ന് വിവാഹസത്ക്കാരമാണ് സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിച്ചത്. വിവാഹ രാത്രിയില്‍ മദ്യപിച്ചെത്തിയ വരന്റെ സുഹൃത്തുക്കളാണ് പ്രശ്‌നമുണ്ടാക്കിയത്. പാട്ടും നൃത്തവുമായി വിവാഹം ആഘോഷിയ്ക്കുന്നതിനിടെ ചടങ്ങുകള്‍ ആരംഭിയ്ക്കുന്നതിനായി പാട്ട് നിര്‍ത്താന്‍ വരന്റെ പിതാവ് പറഞ്ഞു. എന്നാല്‍ വരന്റെ സുഹൃത്ത് ടേലു റാമിന് പാട്ട് നിര്‍ത്താന്‍ പറഞ്ഞത് ഇഷ്ടമായില്ല. തുടര്‍ന്ന് വരന്റെ പിതാവുമായി തര്‍ക്കിച്ചു.

വിശ്വാസ് റാമിനെ പിന്തുണച്ച് കുടുംബാംഗങ്ങള്‍ എത്തിയതോടെ സംഘര്‍ഷാവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങി. സുഹൃത്തുക്കളില്‍ ഒരാള്‍ ഡിജെയ്ക്ക് നേരെ തോക്ക് ചൂണ്ടി പാട്ട് വെയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതെട യുവാക്കളും കുടബംവും തമ്മിലുള്ള വഴക്ക് രൂക്ഷമായി. ഇതിനിടെ യുവാക്കളെ ഇറക്കിവിടാന്‍ വരന്റെ അച്ഛന്‍ ശ്രമിച്ചുയ തുടര്‍ന്ന് യുവാക്കള്‍ വിശ്വാസ് റാമിന് നേരെ വെടയുതിര്‍ത്തു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. സംഭവത്തില്‍ ടേലുറാം, മദന്‍ സിംഗ്, സുമിത് സിംഗ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വിശ്വാസ് റാമിന് വെടിയേറ്റതോടെ വരന്റെ സുഹൃത്തുക്കളെ ബന്ധുക്കള്‍ മര്‍ദ്ദിച്ചവശരാക്കി.


Click it and Unblock the Notifications