കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയെ വെട്ടിച്ച് യോഗി ആദിത്യനാഥ്; റോഡ് മാര്‍ഗം ബംഗാളിലേക്ക്, ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കും

Google Oneindia Malayalam News

Recommended Video

cmsvideo
മമതയെ വെട്ടിച്ച് യോഗി ആദിത്യനാഥ് | Oneindia Malayalam

ലഖ്‌നൗ: മമതാ ബാനര്‍ജി സര്‍ക്കാരിന്റെ ഇരുമ്പ് മറകള്‍ മറികടക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശ്രമം. യോഗിയുടെ വിമാനയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയ ബംഗാളിലേക്ക് റോഡ് മാര്‍ഗം എത്തുകയാണ് യോഗി. മാള്‍ഡയില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്യാന്‍ എത്താനിരുന്ന യോഗിയുടെ ഹെലികോപ്റ്ററിന് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.

തുടര്‍ന്നാണ് ബദല്‍മാര്‍ഗം തേടാന്‍ ബിജെപി തീരുമാനിച്ചത്. ഇപ്പോള്‍ പുരുലിയയിലാണ് ബിജെപി റാലി. ഇതില്‍ പങ്കെടുക്കാന്‍ യോഗി എത്തുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ജാര്‍ഖണ്ഡ് മാര്‍ഗമാണ് യോഗി ബംഗാളിലേക്ക് എത്തുക. കേന്ദ്രസര്‍ക്കാരിനെതിരെ കൊല്‍ക്കത്തയില്‍ ധര്‍ണ നടത്തുകയാണ് മമത. നേരത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്റ്ററിനും മമതാ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു....

ബിജെപി റാലികള്‍ നടത്തുന്നു

ബിജെപി റാലികള്‍ നടത്തുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബംഗാളിലെ വിവിധ ജില്ലകളില്‍ ബിജെപി റാലികള്‍ നടത്തുന്നുണ്ട്. ദേശീയ നേതാക്കളെ എത്തിച്ച് റാലി മഹാ വിജയമാക്കാനാണ് ബിജെപിയുടെ നീക്കം. നേരത്തെ ദേശീയ അധ്യക്ഷന്‍ അമിത് ഷായെ എത്തിക്കാന്‍ ബിജെപി നടത്തിയ ശ്രമം മമതാ സര്‍ക്കാര്‍ തടഞ്ഞിരുന്നു.

സര്‍ക്കാര്‍ അനുമതി നിഷേധിച്ചു

സര്‍ക്കാര്‍ അനുമതി നിഷേധിച്ചു

ഇതിന് പിന്നാലെയാണ് യോഗി സൗത്ത് ദിനാജ് പൂര്‍ ജില്ലയില്‍ റാലിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ഹെലികോപ്റ്ററിന് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും യോഗി ബംഗാളിലെത്തുകയാണ്. ആകാശ മാര്‍ഗമല്ല, റോഡിലൂടെ. വളഞ്ഞ വഴിയിലൂടെയാണ് യോഗി വരുന്നത്.

ജാര്‍ഖണ്ഡിലേക്ക്, പിന്നെ ബംഗാളിലേക്ക്

ജാര്‍ഖണ്ഡിലേക്ക്, പിന്നെ ബംഗാളിലേക്ക്

ചൊവ്വാഴ്ച യോഗി ആദിത്യനാഥ് ലഖ്‌നൗവില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് പോകുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. ഹെലികോപ്റ്ററിലാകും ഈ യാത്ര. അവിടെ നിന്ന് റോഡ്മാര്‍ഗം ബംഗാളിലെ പുരുലിയയിലെത്തും. പുരുലിയ ജില്ലയിലെ നബകുഞ്ച മൈതാനത്താണ് ബിജെപി സമ്മേളനം. ഉച്ചയ്ക്ക് ഒരുമണിക്ക് അദ്ദേഹം സമ്മേളനത്തില്‍ സംസാരിക്കും.

കൂടെ പ്രമുഖരുടെ പട

കൂടെ പ്രമുഖരുടെ പട

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്, ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ, ദേശീയ എക്‌സികുട്ടീവ് അംഗം മുകുള്‍ റോയ് എന്നിവര്‍ യോഗി ആദിത്യനാഥിനൊപ്പമുണ്ടാകും. യോഗിയുടെ ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ച മമതാ സര്‍ക്കാര്‍ രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു.

മമതയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു

മമതയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു

മമതയുടെ മുഖ്യമന്ത്രി ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്നാണ് യോഗി പ്രതികരിച്ചത്. ജനങ്ങളുമായി സംവദിക്കാന്‍ തന്നെ അനുവദിക്കുന്നില്ല. ജനങ്ങളോട് സംസാരിക്കാന്‍ മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയെ താന്‍ ആശ്രയിക്കും. ജനവിരുദ്ധ സര്‍ക്കാരാണ് ബംഗാള്‍ ഭരിക്കുന്നത്. ദേശീയ സുരക്ഷയ്ക്ക് അവര്‍ ഭീഷണിയാണെന്നും യോഗി ദിനാജ്പൂരിലെ റാലിയിലേക്ക് അയച്ച ഓഡിയോ സന്ദേശത്തില്‍ പറഞ്ഞു.

കേരളത്തിന്റെ കഴുത്തിന് പിടിച്ച് കേന്ദ്രം; 102 കോടി രൂപ അടയ്ക്കണമെന്ന് മോദി സര്‍ക്കാര്‍, പ്രളയ ബില്ല്കേരളത്തിന്റെ കഴുത്തിന് പിടിച്ച് കേന്ദ്രം; 102 കോടി രൂപ അടയ്ക്കണമെന്ന് മോദി സര്‍ക്കാര്‍, പ്രളയ ബില്ല്

English summary
Denied Permission to Land Chopper Once, Yogi Adityanath Hits the Road This Time for Bengal Rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X