കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏക്നാഥ് ഖഡ്സെ തിരിച്ചടിക്കുന്നു? മോദിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ നിന്ന് വിട്ടുനിന്നു!!

Google Oneindia Malayalam News

മുംബൈ: ബിജെപി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങുമ്പോൾ പ്രധാനമന്ത്രിയുടെ റാലി പങ്കെടുക്കാതെ ബിജെപി നേതാവ്. മുതിർന്ന ബിജെപി നേതാവ് ഏക്നാഥ് ഖഡ്സെയാണ് മഹാരാഷ്ട്രയിൽ ഖഡ്സെയ്ക്ക് കടുത്ത സ്വാധീനമുള്ള ജാൽഗോൺ മോദി പങ്കെടുത്ത റാലിയിൽ നിന്ന് വിട്ടുനിന്നത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യത്തെ പ്രചാരണത്തിനെത്തിയതായിരുന്നു മോദി. ഒബിസി വിഭാഗത്തിനിടയിൽ സ്വാധീനമുള്ള പ്രദേശമാണ് ജാൽഗോൺ. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഖഡ്സെയുടെ അഭാവം വിട്ടുനിന്നത്.

അന്തിമ പട്ടികയിലുമില്ല: മഹാരാഷ്ട്രയില്‍ ബിജെപി തള്ളിയത് മൂന്ന് സമുന്നത നേതാക്കളെ!!അന്തിമ പട്ടികയിലുമില്ല: മഹാരാഷ്ട്രയില്‍ ബിജെപി തള്ളിയത് മൂന്ന് സമുന്നത നേതാക്കളെ!!

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്ത് സംസാരിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും അദ്ദേഹത്തിന്റെ പേര് പരാമർശിച്ചിരുന്നില്ല. വിനോദ് താവ്ഡെ, പ്രകാശ് മേത്ത, ഏക്നാഥ് ഖഡ്സെ എന്നിവരാണ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് ബിജെപി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്.

 ഖഡ്സെയെക്കുറിച്ച് മിണ്ടാട്ടമില്ല...

ഖഡ്സെയെക്കുറിച്ച് മിണ്ടാട്ടമില്ല...

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പരാമർശിച്ച മോദി അതിന്റെ പരിണിത ഫലങ്ങളെക്കുറിച്ചും കൂട്ടിച്ചേർത്തു. എന്നാൽ പ്രശസ്തനായ ബിജെപി നേതാവിന്റെ അഭാവത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചില്ലെന്നും ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ബിജെപി സീറ്റ് നൽകിയ മകൾ രോഹിണി ഖഡ്സെയും മരുമകൻ രക്ഷ ഖഡ്സെയും മോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിക്കെത്തിയിരുന്നു. കുടുംബവുമായി ബന്ധപ്പെട്ട ആവശ്യങ്ങളുള്ളതിനാൽ റാലിയിൽ സംബന്ധിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായാണ് പാർട്ടി അംഗങ്ങൾ പറയുന്നത്.

ലീവ പാട്ടീൽ വോട്ട് മറിയും?

ലീവ പാട്ടീൽ വോട്ട് മറിയും?


ലീവ പാട്ടീൽ സമുദായത്തിൽ നിന്നുള്ള വോട്ടുകൾ ബിജെപിക്ക് ലഭിക്കുന്ന കാര്യം ബുദ്ധിമുട്ടാണെന്ന് കഴിഞ്ഞ ദിവസം ഏക്നാഥ് ഖഡ്സെ വ്യക്തമാക്കിയിരുന്നു. ലീവ പാട്ടീൽ സമുദായത്തിൽപ്പെട്ടവർക്ക് പ്രാമുഖ്യമുള്ള 25 മണ്ഡലങ്ങളിൽ ബിജെപി വോട്ട് ചെയ്യരുതെന്ന് സമുദായ നേതാക്കൾ ആഹ്വാനം ചെയ്തിട്ടുണ്ട്. താൻ നേരിട്ടത് അനീതിയാണെന്നാണ് സമുദായ അംഗങ്ങൾ കരുതുന്നത്. എന്നാൽ അവരോട് ബിജെപിക്ക് വോട്ട് ചെയ്യാൻ പറയാൻ ഞാൻ ശ്രമിച്ചു. എന്നാൽ അത് ബുദ്ധിമുട്ടാണ്. എനിക്കറിയില്ല അവരെന്ത് ചെയ്യുമെന്ന്.

 അഴിമതിയിൽ കുരുങ്ങി

അഴിമതിയിൽ കുരുങ്ങി


മുതിർന്ന ബിജെപി നേതാവായ ഖഡ്സെ 2014ൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയപ്പോൾ 12 പദവികളാണ് അലങ്കരിച്ചിരുന്നത്. എന്നാൽ തനിക്കെതിരെ ഉയർന്ന അഴിമതി ആരോപണത്തെ തുടർന്ന് ഖഡ്സെ രാജിവെക്കുകയായിരുന്നു. എന്നാൽ ഖഡ്സെയും ദേവേന്ദ്ര ഫഡ്നാവിസുമായുള്ള തർക്കങ്ങളാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നിലെന്നാണ് പാർട്ടിക്കുള്ളിലെ വൃത്തങ്ങളിൽ നിന്നുള്ള വിവരം.

ടിക്കറ്റ് നിഷേധിച്ചു...

ടിക്കറ്റ് നിഷേധിച്ചു...

നാല് നോമിനികളിൽ ഒരാളായി ബിജെപി തന്റെ പേര് പ്രഖ്യാപിക്കുമെന്ന് കരുതിയ ഖഡ്സെ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. മുക്തെയ്നഗറിൽ പടുകൂറ്റൻ റാലിയും സംഘടിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് പാർട്ടി സീറ്റ് നൽകാത്തതിലുള്ള പ്രതിഷേധം പാർട്ടി അണികൾ അറിയിച്ചിരുന്നു. ഇതോടെ മകൾ രോഹിണിക്ക് സീറ്റ് നൽകി സ്ഥിതി ശാന്തമാക്കുകായിരുന്നു പാർട്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചെങ്കിലും അധികാരത്തിൽ തുടരാൻ കഴിഞ്ഞിരുന്നില്ല. അതേസമയം എതിരാളിയും കേന്ദ്രമന്ത്രിയുമായ ഗിരീഷ് മഹാജന് വേണ്ടിയാണ് നീക്കമെന്നും ചില അഭ്യൂഹങ്ങളുണ്ട്.

English summary
Denied Ticket in Last Poll Bid, Eknath Khadse Skips Maiden PM Modi Rally in Maharashtra's Jalgaon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X