ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ്; ട്രെയിൻ, വിമാന സർവീസുകളെ ബാധിച്ചു
ഡൽഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ് ശക്തമാകുന്നു. കനത്ത മൂടൽമഞ്ഞ് ട്രെയിൻ, വിമാന സർവീസുകളെ ബാധിച്ചിട്ടുണ്ട്.
ഐ എം ഡിയുടെ കഴിഞ്ഞ 24 മണിക്കൂർ കണക്കുകൾ പ്രകാരം ഡൽഹിയിലെ പരമാവധി താപനില 16 ഡിഗ്രി സെൽഷ്യസാണ്, സാധാരണയിൽ നിന്ന് മൂന്ന് ഡിഗ്രി കുറവാണ്. കുറഞ്ഞത് 7.6 ഡിഗ്രി സെൽഷ്യസ്. ജനുവരി 8 വരെ ഡൽഹിയിൽ മൂടൽമഞ്ഞ് തുടരാനാണ് സാധ്യത.
6 ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച രാവിലെ വരെ ഡൽഹിയിലെ താപനില 9.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഇത് ഡൽഹിയിെ തുടർച്ചയായ അഞ്ചാമത്തെ തണുപ്പുള്ള ദിവസമാക്കി മാറ്റി. സി പി സി ബി പ്രകാരം ലോധി റോഡ് സ്റ്റേഷനിൽ എയർ ക്വാളിറ്റി ഇൻഡക്സ് 309 ആണ്, വളരെ മോശം ആയിട്ടാണ് തരംതിരിച്ചിട്ടുള്ളത്.

ഫ്ലൈറ്റ് റഡാർ 24 പ്രകാരം ഡൽഹി വിമാനത്താവളത്തിൽ എത്തിച്ചേരുന്നതിന് അഞ്ച് മിനിറ്റും പുറപ്പെടുന്നതിന് 11 മിനിറ്റും ശരാശരി കാലതാമസം റിപ്പോർട്ട് ചെയ്തതിനാൽ സ്പൈസ് ജെറ്റ്, ഇൻഡിഗോ, എയർ ഇന്ത്യ എന്നിവയുൾപ്പെടെ നിരവധി എയർലൈവനുകളുടെ വിമാനങ്ങളെ ബാധിച്ചു. അതേ സമയം തണുപ്പ് തുടരാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ പറയുന്നത്.
മോശം കാലാവസ്ഥ കാരണം അമൃത്സറിലും ഗുവാഹത്തിയിലേക്കും വരുന്നതും പോകുന്നതുമായ എല്ലാ വിമാനങ്ങളെയും ബാധിച്ചതായി സ്പൈസ് ജെറ്റ് വ്യക്തമാക്കി. അതേ സമയം യാത്ര ആസൂത്രണം ചെയ്യുമ്പോൾ ഫ്ലൈറ്റ് ഷെഡ്യൂളുകൾ പരിശോധിക്കാൻ വിമാനക്കമ്പനികൾ യാത്രക്കാരോട് അഭ്യർത്ഥിച്ചു. അതേ സമയം ദൃശ്യപരത മോശമായി തുടരുകയാണെങ്കിൽ വിമാനങ്ങൾ റദ്ദ് ചെയ്യപ്പെടാനും സാധ്യതയുണ്ട്.
അതേ സമയം ഡൽഹിയിൽ നിന്ന് പുറപ്പെടകയും എത്തിച്ചേരുകയും ചെയ്യുന്ന ട്രെയിനുകൾ വൈകി ഓടുന്നു. ചില റൂട്ടിൽ സമയം മാറ്റി. ഡൽഹി,. ലഖ്നൗ, ബെംഗളൂരു, അമൃത്സർ, ഗുവാഹത്തി എന്നിവിടങ്ങളിൽ വെള്ളിയാഴ്ചയും കനത്ത മൂടൽമഞ്ഞ് തുടരും. ഡൽഹി, രാജസ്ഥാനിലെ കോട്ട, ബുണ്ടി, സിക്കാർ, ജുൻജുനു, ചുരു, ശ്രീ ഗംഗാനഗർ, ടോങ്ക്, പഞ്ചാബിലെ അമൃത്സർ, ഗുരുദാസ്പൂർ, തർൺ തരൺ, കപൂർത്തല, ഹരിയാനയിലെ കുരുക്ഷേത്ര, അമാബൽ പഞ്ച്കുല,യമുനാ നഗർ എന്നിവിടങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞിന് സാധ്യത. അതേ സമയം, ഹിമാചൽ പ്രദേശിലെയും ലഡാക്കിലെയും ചില ഭാഗങ്ങളിൽ നേരിയ മഴയും മഞ്ഞും പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications