കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"ഹരിയാണയിൽ പ്രഹരമേറ്റു, മഹാരാഷ്ട്രയിൽ തിരസ്കരിക്കപ്പെട്ടു, ജാർഖണ്ഡിൽ പരാജയപ്പെട്ടു": ചിദംബരം

Google Oneindia Malayalam News

ദില്ലി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റതിന് പിന്നാലെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി ചിദംബരം. "ഹരിയാണയിൽ പ്രഹരമേറ്റു, മഹാരാഷ്ട്രയിൽ തിരസ്കരിക്കപ്പെട്ടു, ജാർഖണ്ഡിൽ പരാജയപ്പെട്ടു" എന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഇതാണ് 2019ൽ ബിജെപിയ്ക്ക് സംഭവിച്ചത്. തികഞ്ഞ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ്- ജെഎംഎം- ആർജെഡി സഖ്യം ജാർഖണ്ഡിൽ അധികാരമുറപ്പിച്ചത്. ഇന്ത്യൻ ഭരണഘടനയെ രക്ഷിക്കുന്നതിനായി ബിജെപിയിതര പാർട്ടികൾ കോൺഗ്രസിന് ചുറ്റും അണിനിരന്നുവെന്നും ചിദംബരം ട്വിറ്ററിൽ കുറിച്ചു. ഈ ട്രെൻഡുകൾക്കെല്ലാമൊടുവിൽ കോൺഗ്രസ് ഉൾപ്പെട്ട സഖ്യം 81 അംഗ നിയമസഭയിൽ ഭൂരിപക്ഷം നേടി.

ജാർഖണ്ഡ് മുഖ്യമന്ത്രി രഘുഭർദാസ് രാജിവെച്ചു: ജാർഖണ്ഡിലെ ജനവിധി ബിജെപിക്ക് അനുകൂലമായില്ലെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി രഘുഭർദാസ് രാജിവെച്ചു: ജാർഖണ്ഡിലെ ജനവിധി ബിജെപിക്ക് അനുകൂലമായില്ലെന്ന്

2014ലെ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം നേടിയെങ്കിലും സർക്കാർ രൂപീകരിക്കുന്നതിന് ദുഷ്യന്ത് ചൌട്ടാലയിൽ നിന്ന് പിന്തുണ തേടേണ്ടതായി വന്നു. മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ രാജിവെക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് ശിവസേന- എൻസിപി- കോൺഗ്രസ് എന്നീ പാർട്ടികൾ ഉൾപ്പെട്ട് മാഹാ വികാസ് അഘാഡിയാണ് മഹാരാഷ്ട്രയിൽ അധികാരത്തിലെത്തിയത്.

chidambaram-p--

രണ്ട് വർഷം മുമ്പ് ഇന്ത്യയിലെ 70 ശതമാനത്തോളം വരുന്ന സംസ്ഥാനങ്ങളാണ് ബിജെപിയുടെ നിയന്ത്രണത്തിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ബിജെപിക്ക് രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഇപ്പോൾ ജാർഖണ്ഡും നഷ്ടമായി.

ബിജെപി തോൽപ്പിക്കാൻ കഴിയാത്ത പാർട്ടിയല്ല. എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് അണിനിരക്കുകയും രാജ്യം നേരിടുന്ന അപകടങ്ങൾ മനസ്സിലാക്കി ഒന്നിച്ച് നിൽക്കുകയും ചെയ്താൽ ഉറപ്പായും ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കും. ബിജെപി ഭാവിയിൽ വരുന്ന തിരഞ്ഞെടുപ്പുകളിലും പരാജയപ്പെടും. ചിദംബരത്തെ ഉദ്ധരിച്ച് പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ജാർഖണ്ഡിൽ ജെഎംഎം 30 സീറ്റ് നേടിയപ്പോൾ, കോൺഗ്രസ് 15 സീറ്റുകളും സ്വന്തമാക്കി. ബിജെപിക്ക് 25 സീറ്റുകൾ മാത്രമാണ് ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ നേടാൻ കഴിഞ്ഞത്. മഹാസഖ്യം ബിജെപിയേക്കാൾ 12 സീറ്റുകൾക്ക് മുമ്പിലാണ്. ബിജെപി പരാജയം അംഗീകരിക്കുന്നതായി അമിത് ഷാ പ്രതികരിച്ചിരുന്നു. ജാർഖണ്ഡിലെ ജനങ്ങളുടെ ജനവിധിയെ പാർട്ടി ബഹുമാനിക്കുന്നുവെന്നാണ് അമിത് ഷാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ട്വീറ്റ് ചെയ്തത്.

English summary
"Dented In Haryana, Denied In Maharashtra...": P Chidambaram Jabs BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X