പുറത്ത് പോയാലും തൽവാർ ദമ്പതിമാർ എല്ലാമാസവും ജയിലിലെത്തണം, കാരണം....
ദസന ജയലിലെ സഹ തടവുകാരായിരുന്നവരുടെ ദന്തപ്രശ്നം പരിഹരിക്കാനാണ് ഇവർ എല്ലാ മാസവും ജയിൽ സന്ദർശിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ദസന: ആരുഷി വധക്കേസിൽ അലഹാബാദ് ഹൈക്കോടതി വെറുതെവിട്ട തൽവാർ ദമ്പതികൾ എല്ലാ മാസവും ജയിൽ സന്ദർശിക്കും. പതിനഞ്ച് ദിവസത്തിലൊരിക്കലാണ് ഇവർ ജയിൽ സന്ദർശനം നടത്തുക. ദസന ജയലിലെ സഹ തടവുകാരായിരുന്നവരുടെ ദന്തപ്രശ്നം പരിഹരിക്കാനാണ് ഇവർ എല്ലാ മാസവും ജയിൽ സന്ദർശിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 2013 നവംബർ മുതൽ ഇവർ ദസന ജയിലിലായിരുന്നു.
ജയിലിൽ കഴിയവെ തൽവാർ ദമ്പതികൾ തടവുകാരേയും ജയിൽ അധികൃതരേയും പരിശോധിച്ചിരുന്നു. തൽവാർ ദമ്പതികൾക്ക് പുറമേ ഗാസിയാബാദ് ഡെന്റൽ കോളേജിലെ ഡോക്ടർമാരും ജയിലിൽ സന്ദർശനം നടത്തിയിരുന്നു. രാജേഷ് തൽവാറിന്റെ സഹോദരൻ ഒഫ്താൽമോളജിസ്റ്റായ ദിനേഷ് തൽവാർ ജയിൽ സന്ദർശനം നടത്തുമെന്നും ജയിൽ അധികൃതർ അറിയിച്ചിട്ടുണ്ട്.

തടവുകാരുടെ ദന്തരോഗത്തെ കുറിച്ചുള്ള ആശങ്ക അധികൃതർ അറിയിച്ചപ്പോഴാണ് എല്ലാമാസവും ജയിൽ സന്ദർശനം നടത്തമെന്ന് തൽവാർ ദമ്പതിമാർ സമ്മതിച്ചത്. മകൾ ആരുഷി തൽവാറിന്റേയും വീട്ടുജോലിക്കാരന്റേയും കൊലപാതകത്തിൽ ആരോപണ വിധേയരായി ജീവപര്യന്തം തടവിൽ കഴിയുകയായിരുന്നു തൽവാർ ദമ്പതിമാർ. കേസിൽ കഴിഞ്ഞ ആഴ്ച ഇവരെ കോടതി വെറുതെ വിട്ടിരുന്നു. വിധി പകർപ്പ് പുറത്തു വരുന്നതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ഇവർ മോചിതരാകും
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications