കാരണമില്ലാതെ ഭര്‍ത്താവിന് സെക്‌സ് നിരസ്സിച്ചാല്‍ വിവാഹ മോചനം ഫയല്‍ ചെയ്യാം
ദില്ലി: കാരണങ്ങളില്ലാതെ ഭര്‍ത്താവിന് സെക്‌സ് നിരസ്സിച്ചാല്‍ മാനസിക പീഡനമായി കണക്കാമെന്നും വിവാഹ മോചനം ഫയല്‍ ചെയ്യാമെന്നും ദില്ലി ഹൈക്കോടതി.
ഭാര്യയില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍ എത്തിയപ്പോഴാണ് ദില്ലി കോടതി വിധി പ്രസ്താവിച്ചത്. നാലര വര്‍ഷമായി യാതൊരു കാരണവും ഇല്ലാതെ സെക്‌സ് നിരസ്സിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു എന്നായിരുന്നു പരാതി. ഇയാള്‍ യാതൊരു തരത്തിലുള്ള ശാരീരിക വൈകല്യങ്ങളും ഇല്ലെന്നും കോടതിയില്‍ ബോധിപ്പിച്ചു.

യുവാവിന്റെ അപ്പീലില്‍ കോടതി വിവാഹ മോചനം അനുവദിക്കുകയായിരുന്നു. നാലര വര്‍ഷത്തോളം സെക്‌സ് നിരസ്സിക്കാന്‍ യാതൊരു കാരണവും യുവതിയ്ക്ക് ബോധിപ്പിക്കാന്‍ ഇല്ലായിരുന്നു. ഇവര്‍ക്ക് ശാരീരികമായി അസുഖങ്ങളൊന്നും ഇല്ലെന്നും കോടതി നിരീക്ഷിച്ചു.
9,10 വയസ്സുള്ള രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്. യുവാവിന്റെ വീട്ടുകാരും യുവതിക്കെതിരെ പരാതി നല്‍കിയിരുന്നു. വീട്ടില്‍ ജോലികളൊന്നും ചെയ്യില്ലെന്നും മാതാപിതാക്കളെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നും പറയുന്നു. കേസില്‍ യുവാവിന് കോടതി വിവാഹമോചനം അനുവദിച്ചിട്ടുണ്ട്.












Click it and Unblock the Notifications