കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിന് സെക്‌സ് നിഷേധിച്ചാല്‍ വിവാഹമോചനം!!! കോടതി വിധി ഭര്‍ത്താവിന് അനുകൂലം

  • By Sandra
Google Oneindia Malayalam News

ദില്ലി: മതിയായ കാരണമില്ലാതെ ദീര്‍ഘകാലത്തേയ്ക്ക് ഭര്‍ത്താവിന് സെക്‌സ് നിഷേധിക്കുന്നത് മാനസികമായ ക്രൂരതയാണെന്ന് ദില്ലി ഹൈക്കോടതി. വിവാഹമോചനത്തിനുള്ള കാരണമായി പരിഗണിയ്ക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ് പ്രബിത റാണി എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാരണം കാണിച്ച് വിവാഹ മോചനം ആവശ്യപ്പെട്ടയാള്‍ക്ക് വിവാഹമോചനത്തിനുള്ള അനുമതി നല്‍കിയത്.

എന്ത് ചെയ്തിട്ടാണ് ഞാന്‍ തീവ്രവാദിയായത്, സാക്കിര്‍ നായിക്കിന്റെ ചോദ്യങ്ങള്‍ക്ക് പിന്നില്‍..എന്ത് ചെയ്തിട്ടാണ് ഞാന്‍ തീവ്രവാദിയായത്, സാക്കിര്‍ നായിക്കിന്റെ ചോദ്യങ്ങള്‍ക്ക് പിന്നില്‍..

ഭര്‍ത്താവിന് സെക്‌സ് നിഷേധിച്ചതിന് പുറമേ ഭര്‍ത്താവിന്റെ ഓഫീസിലെത്തി മേലുദ്യോഗസ്ഥനോട് വ്യാജ ആരോപണങ്ങളും പരാതിയും ഉന്നയിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിന് ജോലി നഷ്ടമായിരുന്നു. ഭര്‍ത്താവ് വിവാഹമോചന ഹര്‍ജിയില്‍ സമര്‍പ്പിച്ച ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ച് ഭാര്യ ഭര്‍ത്താവിനോട് ക്രൂരത കാണിക്കുന്നുവെന്ന് കാണിച്ചാണ് കോടതി വിവാഹമോചനം അനുവദിച്ചത്.

relationship

മതിയായ കാരണങ്ങളില്ലാതെ ദീര്‍ഘകാലത്തേക്ക് ഭര്‍ത്താവിന് സെക്‌സ് നിഷേധിക്കുന്നത് ഭര്‍ത്താവിനോട് മാനസികമായി കാണിക്കുന്ന ക്രൂരതയാണെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാണിച്ചായിരുന്നു ദില്ലി ഹൈക്കോടതിയുടെ വിധി. 2007ല്‍ വിവാഹിതരായ 46 കാരനാണ് ചികിത്സാപരമായ കാരണങ്ങളും മറ്റ് പലകാരണങ്ങളും പറഞ്ഞ് ഭാര്യ തന്നോട് കാണിക്കുന്ന ക്രൂരത ചൂണ്ടിക്കാണിച്ച് കോടതിയെ സമീപിച്ചിട്ടുള്ളത്. 2007 നവംബറിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഹണിമൂണിനായി ഷിംലയിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോള്‍ ഭര്‍ത്താവ് തന്നെ സ്പര്‍ശിച്ചാല്‍ ബാല്‍ക്കണിയില്‍ നിന്ന് ചാടുമെന്നായിരുന്നു ഭാര്യയുടെ ഭീഷണി. തുടര്‍ന്ന് ജനുവരിയിലെ യാത്ര റദ്ദാക്കുകയായിരുന്നു.

 ഐസിസിന്റെ കേരളത്തിലെ പദ്ധതികളിങ്ങനെ, തെളിവുകള്‍ ലഭിച്ചത് ഫോണ്‍ ചോര്‍ത്തിയതുവഴി!!! ഐസിസിന്റെ കേരളത്തിലെ പദ്ധതികളിങ്ങനെ, തെളിവുകള്‍ ലഭിച്ചത് ഫോണ്‍ ചോര്‍ത്തിയതുവഴി!!!

ദില്ലിയിലെ ഭര്‍തൃവീട്ടിലെത്തിയ യുവതി ഭര്‍ത്താവിന്റെ അമ്മയോട് മോശമായി പെരുമാറാനും സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ അപമാനിയ്ക്കുന്നുവെന്നും ആരോപണങ്ങളുന്നയിക്കാന്‍ തുടങ്ങി. ഭര്‍ത്താവ് മദ്യപിച്ച് ശാരീരമായി ഉപദ്രവിക്കാറുണ്ടെന്നും ആരോപണങ്ങളുന്നയിച്ച യുവതിയില്‍ നിന്നുള്ള പീഡനങ്ങള്‍ അതിരുകടന്നതോടെയാണ് പത്ത് വര്‍ഷത്തിന് ശേഷം വിവാഹമോചനത്തിനായി 46 കാരന്‍ കോടതിയെ സമീപിച്ചത്.

English summary
Denying sex to spouse for a long time mental cruelty, Supreme court permits divorce for a 46 year old man.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X