മുസ്ലിം സ്ത്രീകളോട് തിട്ടൂരവുമായി ദാറുല്‍ ഉലൂം: സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഇടുന്നതിന് വിലക്ക്!
ദാറുല്‍ ഉലൂമിന്റെ ദാറുല്‍ ഇഫ്തയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ മുസ്ലിം സ്ത്രീകള്‍ക്ക് നിയന്ത്രണവുമായി ഫത് വ പുറത്തിറക്കിയത്
Recommended Video

ദില്ലി: സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന മുസ്ലിം സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുമായി ദാറുല്‍ ഉലൂം ദിയോബന്ത്. വാട്സ്ആപ്പിലും ഫേസ്ബുക്കും ട്വിറ്ററും ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും മുസ്ലിം സ്ത്രീകള്‍ സെല്‍ഫികള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടാണ് മുസ്ലിം സംഘടന രംഗത്തെത്തിയിട്ടുള്ളത്. ദാറുല്‍ ഉലൂമിന്റെ ദാറുല്‍ ഇഫ്തയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ മുസ്ലിം സ്ത്രീകള്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യരുത് ഇസ്ലാമിക വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ഫത് വ പുറത്തിറക്കിയിട്ടുള്ളത്. ഡിഎന്‍എയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
തന്റെ ഭാര്യ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് ഇസ്ലാം മുസ്ലിം സ്ത്രീകളെ പൊതു ഇടങ്ങളില്‍ മുഖ്യം കാണിക്കാന്‍ അനുവദിക്കുന്നില്ലെന്നും ദിയോ ബന്ത് ദാറുല്‍ ഉലൂം വ്യക്തമാക്കിയത്. നേരത്തെ പുരികം പറിക്കുന്നതിനും മേക്ക് ചെയ്യുന്നതിനുമെതിരെ ഫത് വ പുറത്തിക്കൊണ്ട് ദാറുല്‍ ഇഫ്ത വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീ സ്വാതന്ത്ര്യത്തിന് മേല്‍ കത്തിവച്ച് മുസ്ലിം സംഘടനയുടെ രംഗപ്രവേശം.

സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ വേണ്ട
ഇസ്ലാം മുസ്ലിം സ്ത്രീകളെ ഫോട്ടോ എടുക്കാന്‍ അനുവദിക്കുന്നില്ലെന്നും ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഫോട്ടോകള്‍ അപ് ലോഡ് ചെയ്യുന്നതും പോസ്റ്റ് ചെയ്യുന്നതിനും ഇസ്ലാമിനും ശരിഅത്ത് നിയമങ്ങള്‍ക്കും എതിരാണെന്നും. മുസ്ലിം സ്ത്രീകളുടെ മുഖം മറ്റ് പുരുഷന്മാര് കാണുന്നത് ഇസ്ലാമില്‍ അനുവദനീയമല്ലെന്നും ദാറുല്‍ ഇഫ്തയുടെ മുഫ്തി താരിഖ് ഖഷ്മി ചൂണ്ടിക്കാണിക്കുന്നു.

ട്രെന്‍ഡായെന്ന് പുരോഹിതന്
ഫോട്ടോകള്‍ എടുക്കുന്നതും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്യുന്നതുമായ പ്രവണത രാജ്യത്തെ മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ വര്‍ധിച്ചിട്ടുണ്ടെന്നും ഇസ്ലാമിക് നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ഈ രീതി അവസാനിപ്പിക്കണമെന്നുമാണ് ഖഷ്മി മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം.

ഉറപ്പുവരുത്തേണ്ടത് സമുദായം
മുസ്ലിം സ്ത്രീകളും പെണ്‍കുട്ടികളും ഹിജാബും ബുര്‍ഖയും ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഖഷ്മി സമുദായാംഗങ്ങളോട് ആവശ്യപ്പെടുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സ്ത്രീകള്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താനും ഖഷ്മി ആവശ്യപ്പെടുന്നു.

വിവാദ ഫത് വ
മുസ്ലിം സ്ത്രീകള്‍ പുരികം പറിയ്ക്കുന്നതും, ട്രിം ചെയ്യുന്നതും ഷേപ്പ് ചെയ്യുന്നതും വിലക്കപ്പെട്ടിട്ടുള്ളതാണെന്ന വിവാദ പ്രസ്താവനയുമായി ദാറുല്‍ ഇഫ്താ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. മുസ്ലിം സ്ത്രീകള്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോകുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിര്‍ദേശിക്കുന്ന ഫത് വയില്‍ മറ്റ് പുരുഷന്മാരെ ആകര്‍ഷിക്കുന്നതിന് ലിപ്സ്റ്റിക് ഇടുന്നതും മേക്ക് അപ്പ് ഇടുന്നതും ഇസ്ലാമില്‍ നിഷിദ്ധമാണെന്നും ഫത് വയില്‍ പറയുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications