കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം സ്ത്രീകളോട് തിട്ടൂരവുമായി ദാറുല്‍ ഉലൂം: സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഇടുന്നതിന് വിലക്ക്!

ദാറുല്‍ ഉലൂമിന്‍റെ ദാറുല്‍ ഇഫ്തയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ മുസ്ലിം സ്ത്രീകള്‍ക്ക് നിയന്ത്രണവുമായി ഫത് വ പുറത്തിറക്കിയത്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മുസ്ലിം സ്ത്രീകള്‍ക്ക് പുതിയ ഫത്‌വ, ഫോട്ടോ ഇട്ടാല്‍ പണി കിട്ടും | Oneindia Malayalam

ദില്ലി: സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന മുസ്ലിം സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുമായി ദാറുല്‍ ഉലൂം ദിയോബന്ത്. വാട്സ്ആപ്പിലും ഫേസ്ബുക്കും ട്വിറ്ററും ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും മുസ്ലിം സ്ത്രീകള്‍ സെല്‍ഫികള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടാണ് മുസ്ലിം സംഘടന രംഗത്തെത്തിയിട്ടുള്ളത്. ദാറുല്‍ ഉലൂമിന്‍റെ ദാറുല്‍ ഇഫ്തയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ മുസ്ലിം സ്ത്രീകള്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യരുത് ഇസ്ലാമിക വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ഫത് വ പുറത്തിറക്കിയിട്ടുള്ളത്. ഡിഎന്‍എയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആധാറില്ലെങ്കില്‍ റേഷന്‍ ലഭിക്കില്ലേ? ആശങ്കകള്‍ക്ക് മറുപടിയുമായി യുഐഡിഎഐ, സത്യം ഇതാണ്ആധാറില്ലെങ്കില്‍ റേഷന്‍ ലഭിക്കില്ലേ? ആശങ്കകള്‍ക്ക് മറുപടിയുമായി യുഐഡിഎഐ, സത്യം ഇതാണ്

തന്‍റെ ഭാര്യ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് ഇസ്ലാം മുസ്ലിം സ്ത്രീകളെ പൊതു ഇടങ്ങളില്‍ മുഖ്യം കാണിക്കാന്‍ അനുവദിക്കുന്നില്ലെന്നും ദിയോ ബന്ത് ദാറുല്‍ ഉലൂം വ്യക്തമാക്കിയത്. നേരത്തെ പുരികം പറിക്കുന്നതിനും മേക്ക് ചെയ്യുന്നതിനുമെതിരെ ഫത് വ പുറത്തിക്കൊണ്ട് ദാറുല്‍ ഇഫ്ത വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീ സ്വാതന്ത്ര്യത്തിന് മേല്‍ കത്തിവച്ച് മുസ്ലിം സംഘടനയുടെ രംഗപ്രവേശം.

 സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ വേണ്ട

സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ വേണ്ട

ഇസ്ലാം മുസ്ലിം സ്ത്രീകളെ ഫോട്ടോ എടുക്കാന്‍ അനുവദിക്കുന്നില്ലെന്നും ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഫോട്ടോകള്‍ അപ് ലോഡ് ചെയ്യുന്നതും പോസ്റ്റ് ചെയ്യുന്നതിനും ഇസ്ലാമിനും ശരിഅത്ത് നിയമങ്ങള്‍ക്കും എതിരാണെന്നും. മുസ്ലിം സ്ത്രീകളുടെ മുഖം മറ്റ് പുരുഷന്മാര്‍ കാണുന്നത് ഇസ്ലാമില്‍ അനുവദനീയമല്ലെന്നും ദാറുല്‍ ഇഫ്തയുടെ മുഫ്തി താരിഖ് ഖഷ്മി ചൂണ്ടിക്കാണിക്കുന്നു.

 ട്രെന്‍ഡായെന്ന് പുരോഹിതന്‍

ട്രെന്‍ഡായെന്ന് പുരോഹിതന്‍

ഫോട്ടോകള്‍ എടുക്കുന്നതും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്യുന്നതുമായ പ്രവണത രാജ്യത്തെ മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ വര്‍ധിച്ചിട്ടുണ്ടെന്നും ഇസ്ലാമിക് നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ഈ രീതി അവസാനിപ്പിക്കണമെന്നുമാണ് ഖഷ്മി മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം.

 ഉറപ്പുവരുത്തേണ്ടത് സമുദായം

ഉറപ്പുവരുത്തേണ്ടത് സമുദായം


മുസ്ലിം സ്ത്രീകളും പെണ്‍കുട്ടികളും ഹിജാബും ബുര്‍ഖയും ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഖഷ്മി സമുദായാംഗങ്ങളോട് ആവശ്യപ്പെടുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സ്ത്രീകള്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താനും ഖഷ്മി ആവശ്യപ്പെടുന്നു.

വിവാദ ഫത് വ

വിവാദ ഫത് വ

മുസ്ലിം സ്ത്രീകള്‍ പുരികം പറിയ്ക്കുന്നതും, ട്രിം ചെയ്യുന്നതും ഷേപ്പ് ചെയ്യുന്നതും വിലക്കപ്പെട്ടിട്ടുള്ളതാണെന്ന വിവാദ പ്രസ്താവനയുമായി ദാറുല്‍ ഇഫ്താ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. മുസ്ലിം സ്ത്രീകള്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോകുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നിര്‍ദേശിക്കുന്ന ഫത് വയില്‍ മറ്റ് പുരുഷന്മാരെ ആകര്‍ഷിക്കുന്നതിന് ലിപ്സ്റ്റിക് ഇടുന്നതും മേക്ക് അപ്പ് ഇടുന്നതും ഇസ്ലാമില്‍ നിഷിദ്ധമാണെന്നും ഫത് വയില്‍ പറയുന്നു.

English summary
Freedom of Muslim women in the country was curtailed further by the Darul Uloom Deoband when it imposed a ban on Muslim women uploading their photos, including selfies, on social media platforms.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X