കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതിനഞ്ച് വയസ്സുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; എല്ലാ ആഴ്ച്ചകളിലും കാറില്‍ കൊണ്ടുപോയി പീഡനം

Google Oneindia Malayalam News

യുപിയിലെ ഷെല്‍ട്ടര്‍ ഹോമുകളില്‍ വ്യാപകമായ പീഡനം നടക്കുന്നതായി കഴിഞ്ഞ മാസങ്ങളില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഷെല്‍ട്ടര്‍ ഹോം നടത്തിപ്പുകാരുടെ സഹായത്തോടെയാണ് അന്തേവാസികാളായ പെണ്‍കുട്ടികള്‍ പലപ്പോഴും പീഡനത്തിന് ഇരയായത്.

ശ്രീമതി ടീച്ചർക്കെതിരെ ആര്‍എസ്എസ് നുണപ്രചരണം; ഭീരുക്കളെന്നാകും കാലം നിങ്ങളെ അടയാളപ്പെടുത്തുകശ്രീമതി ടീച്ചർക്കെതിരെ ആര്‍എസ്എസ് നുണപ്രചരണം; ഭീരുക്കളെന്നാകും കാലം നിങ്ങളെ അടയാളപ്പെടുത്തുക

പലപ്പോഴും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ ആയിരുന്നു ഇത്തരത്തില്‍ ക്രൂരമായ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നത്. പോലീസ് നടത്തിയ റെയിഡിനെ തുടര്‍ന്ന് രാഷ്ട്രീയക്കാര്‍ ഉള്‍പ്പടേയുള്ളവര്‍ പിടിയിലായിരുന്നു. ഷെല്‍ട്ടര്‍ ഹോമില്‍ താന്‍ അനുഭവിക്കേണ്ടി വന്ന പീഡനത്തെക്കുറിച്ച് ഒരു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ഏവരേയും ഞെട്ടിക്കുന്നതാണ്.

പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

ഷെല്‍ട്ടര്‍ ഹോമിന്റെ മറവില്‍ നടത്തുന്ന പെണ്‍വാണിഭത്തെക്കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന ക്രൂരമായ ലൈംഗികാതിക്രമത്തെക്കുറിച്ചുമായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഉത്തര്‍ പ്രദേശിലെ ദോറിയില്‍ നിന്നുള്ള പതിനഞ്ചുവയസ്സുകാരിയുടേതാണ് വെളിപ്പെടുത്തല്‍.

പോലീസിനോട്

പോലീസിനോട്

പോലീസിനോടാണ് പെണ്‍കുട്ടി ഷെല്‍ട്ടര്‍ ഹോമിലെ പീഡനങ്ങളെക്കുറിച്ച് വിവരിച്ചത്. ആഴച്ചകളുടെ അവസാനദിനങ്ങളില്‍ ഷെല്‍റ്റര്‍ ഹോമില്‍ എത്തുന്ന ആഡംബരക കാറില്‍ കയറ്റി പെണ്‍കുട്ടികളെ എങ്ങോട്ട് കൊണ്ടുപോകാറുണ്ടായിരുന്നു.

മുതിര്‍ന്ന പുരുഷന്‍മാര്‍

മുതിര്‍ന്ന പുരുഷന്‍മാര്‍

എന്നാല്‍ ആരാണ് കൊണ്ടുപോയതെന്ന് അവള്‍ക്കറിയില്ല.അപരിചിതരായ മുതിര്‍ന്ന പുരുഷന്‍മാരാണ് കൊണ്ടുപോയിരുന്നത്. അവരുടെ അടുത്തുനിന്നും ക്രൂരമായ പീഡനങ്ങളാണ് അനുഭവിക്കേണ്ടി വന്നത്. അവരുടെ ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ മാത്രമാണെന്ന് അറിയാം. അതും ഷെല്‍ട്ടര്‍ ഹോം നടത്തിപ്പുകാര്‍ പറഞ്ഞിട്ടുള്ള അറിവ് മാത്രമാണ്.

അഭയകേന്ദ്രത്തിനുള്ളിലും

അഭയകേന്ദ്രത്തിനുള്ളിലും

അഭയകേന്ദ്രത്തിനുള്ളിലും ക്രൂരമായ പീഡനങ്ങളായിരുന്നു അനുഭവിക്കേണ്ടി വന്നത്. സ്വതന്ത്രമായി നടക്കാനുള്ള അനുവാദം പോലും ഉണ്ടായിരുന്നില്ല. അഭയ കേന്ദ്രത്തിന്റെ നടത്തിപ്പുകാരിയായ ഗിരിജ ആവശ്യപ്പെടുന്നതിന് എതിര്‍പ്പ് കാണിക്കുന്നവരെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.

ഭീഷണിയും

ഭീഷണിയും

പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന ഭീഷണിയും ഉണ്ടായിരുന്നു. ഇതോടെ കുട്ടികള്‍ ഒന്നും പുറത്ത് പറഞ്ഞില്ല. അഭയകേന്ദ്രത്തിന് പിന്‍വശത്തുള്ള വഴിയിലൂടെയാണ് പെണ്‍കുട്ടികളെ പുറത്തേക്ക് കൊണ്ടുപോയിരുന്നത്. അതിനാല്‍ സമീപവാസികള്‍ക്കൊന്നും സംശയം തോന്നിയിരുന്നില്ല.

പത്തുവയസ്സുകാരി വരെ

പത്തുവയസ്സുകാരി വരെ

ഗിരിജാ ത്രിപാഠി എന്ന യുവതി കുടുംബത്തോടൊപ്പം നടത്തുന്ന ഷെല്‍റ്റര്‍ ഹോമില്‍ നിന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ 24 പെണ്‍കുട്ടികളെയായിരുന്നു പോലീസ് രക്ഷിച്ചത്. ഇതില്‍ പത്തുപേരും പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. പത്തുവയസ്സുകാരി വരെ പീഡനത്തിന് ഇരയായിരുന്നു.

മാനസികമായി

മാനസികമായി

അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരായ ഗിരിജാ ത്രിപാഠി, ഭര്‍ത്താവ് മേഹന്‍ ത്രിപാഠി, മക്കളായ കാഞ്ചന്‍ ലതാ ത്രിപാഠി, കനക ലതാ ത്രിപാഠി എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെടുത്തിയ പെണ്‍കുട്ടികളില്‍ പലരും ഇതുവരെ മാനസികമായി സാധാരണ നിലയില്‍ എത്തിയിട്ടില്ല.

മാസങ്ങള്‍ എടുക്കേണ്ടി വരും

മാസങ്ങള്‍ എടുക്കേണ്ടി വരും

ഗിരിജ ത്രീപാഠിയേയും മക്കളേയും പെണ്‍കുട്ടികള്‍ അത്രയേറെ ഭയപ്പെട്ടിരുന്നു. കുട്ടികളെ ഇപ്പോള്‍ ഡോക്ടര്‍മാരുട കീഴില്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരിക്കുകയാണ്. പെണ്‍കുട്ടികള്‍ സാധാരണ മാനസിക നില കൈവരിക്കാന്‍ മാസങ്ങള്‍ എടുക്കേണ്ടി വരും എന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു

English summary
Deoria shelter home victim reveals horrific details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X